എണ്ണിയാൽ തീരാത്ത തീവ്രാനുഭവങ്ങളുടെ കത്തുന്ന ഓർമ്മകൾ ഇന്നും മനസ്സിനെ ഞെരുക്കുന്നുണ്ട്. എങ്കിലും ക്ഷമയോടെ ഞാൻ പലരെയും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം ആ അനുഭവങ്ങളൊക്കെയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തി കൊണ്ടിരിക്കുന്നത് എന്നത് കൊണ്ട്..
എന്റെ സഹനം നിങ്ങൾക്ക് വളരാനുള്ള വളക്കൂറല്ല.ഒരുനാൾ ഞാൻ തലയുയർത്തുമ്പോൾ നിങ്ങൾക്ക് മേനികാട്ടി പറയാനുമുള്ളതുമല്ല. അങ്ങനെ സംഭവിച്ചാൽ ഇന്നത്തെ ചിരിയല്ല ,മൂർച്ചയുള്ള നോട്ടം തന്നെയാണ് നിങ്ങൾ നേരിടേണ്ടി വരിക.
എനിക്ക് വേണ്ടി ചെയ്യാവുന്ന കടമകൾക്ക് മുന്നിൽ കണ്ണടച്ചു കൊണ്ട് ആഡംഭരത്വവും മേധാവിത്വവും അകമ്പടിയാക്കി കൊണ്ട് വലിയവനായി കിതച്ചോടിക്കോളൂ...
പുണ്യ കർമങ്ങൾ മുടങ്ങാതെ ചെയ്തു കൊള്ളൂ...പക്ഷെ മുകളിലുള്ളവൻ നിസ്സാരമായ പ്രയാസങ്ങൾ തന്നു കൊണ്ട് ഇനിയും നിങ്ങളുടെ സമാധാനം ഇല്ലാതാക്കുക തന്നെ ചെയ്യും.
എന്നിലെ തീ തന്നെ എന്നിലെ ജലമാകുമ്പോൾ...എന്റെ ചോദ്യങ്ങളിൽ തന്നെ ഉത്തരമുണ്ടാകുമ്പോൾ...
No comments:
Post a Comment