ഇത്രമേൽ അസഹ്യമായ ഈ ലോകത്ത് നിന്റെ ഓർമകളുടെ സാന്നിധ്യം പോലും എനിക്കൊരു ആശ്വാസമാണ്.പലപ്പോഴും പ്രതീക്ഷയും...
നമ്മുടെ ഈ പുസ്തകത്തിന്റെ ഓരോ താളിലെയും ഒരുപുറം നിനക്കായും മറുപുറം എനിക്കായും ചിട്ടപെടുത്തിയിരിക്കുന്നു.
ചില താളുകൾ നമുക്കിരുവരിലും ശൂന്യമാണ്.
അവിടെയാണ് നമ്മുടെ പ്രേമം നിറയ്ക്കേണ്ടത്..
ബാക്കി താളുകളൊക്കെയും നമ്മളിരുവരും പരസ്പരം വായിച്ചെടുക്കേണ്ടതാണ്.
അവിടെയാണ് നമ്മുടെ പ്രണയമിരിക്കുന്നത്.
പുറംചട്ടയിലെ ശൂന്യത നമ്മുടെ മൗനമല്ല.
അത് നമ്മുടെ വിധിയിലേക്കുള്ള പ്രാർത്ഥനയാണ്.
പ്രാർത്ഥനയോളം നമ്മളെന്നെങ്കിലും വാചാലമാകുമെങ്കിൽ അത് റബ്ബിലേക്കുള്ള പ്രകീർത്തനങ്ങളുടെ അകമ്പടിയാണ്.
മൗനത്തോളം വാചാലമായ മഹാകാവ്യം വേറെന്തുണ്ട്...
മൗനമെന്ന മൂടു കല്ലിനാൽ നീയെന്ന ഇരുട്ടിനെ/ വെളിച്ചത്തെ ഞാൻ മറവ് ചെയ്യും
No comments:
Post a Comment