ഉള്ള് വേവുമ്പോൾ വിരലുകൾ മന്ത്രിക്കും അന്നേരം ഒരിറ്റ് മഷി ഞാനതിൽ ചേർക്കും ശേഷം നന്നായി മൊരിയാൻ ഒന്നൂടെ മറിച്ചിടും പിന്നീട് കാഴ്ച്ചയിൽ നിറം മിനുക്കിയ എന്റെ മുറിവിനെ ഞാൻ രുചിച്ചു നോക്കും അതെ, കവിതപോൽ നന്നായിരിക്കുന്നു.
No comments:
Post a Comment