കാവൽക്കാരിയാണോ അവകാശിയാണോ കയ്യേറ്റക്കാരിയാണോ എന്നൊന്നും വേർതിരിക്കാൻ കഴിയാത്ത ചില ബന്ധങ്ങൾ,
പുറത്ത് നിന്നും നോക്കുമ്പോൾ ഞാനതിൽ നിന്നും ഓടിയകലുന്നു.
പക്ഷെ നേർത്തൊരു നൂൽ കൊണ്ട് അതെന്റെ ഹൃദയത്തെ മുറുകെ കെട്ടിയിരിക്കുന്നത് ആർക്കും ദൃശ്യമല്ലായില്ലായിരുന്നു
Friday, 29 March 2019
ആര്
Thursday, 28 March 2019
വേവ്
ഉള്ള് വേവുമ്പോൾ
വിരലുകൾ മന്ത്രിക്കും
അന്നേരം
ഒരിറ്റ് മഷി ഞാനതിൽ ചേർക്കും
ശേഷം
നന്നായി മൊരിയാൻ
ഒന്നൂടെ മറിച്ചിടും
പിന്നീട്
കാഴ്ച്ചയിൽ നിറം മിനുക്കിയ
എന്റെ മുറിവിനെ
ഞാൻ രുചിച്ചു നോക്കും
അതെ,
കവിതപോൽ നന്നായിരിക്കുന്നു.
Wednesday, 27 March 2019
മർദം
ഭൂമിയിലെ ഏറ്റവും ചെറിയ ചലനം പോലും നമ്മുടെ മേലെ ചെലുത്തുന്ന മർദ്ദത്തെ കുറിച്ച് നാം ബോധ്യവാൻമായിരുന്നെങ്കിൽ ദൃഷ്ടാന്തങ്ങളിൽ ചിന്താദീപാമുദ്ദീപിക്കുമായിരുന്നു
ഒന്നും പ്രതീക്ഷിക്കാതെയാനിന്ന് വണ്ടി കയറിയത്.
എന്തെങ്കിലും ഒരു തീരുമാനമെടുക്കാൻ ഒരു കൂടിക്കാഴ്ച അനിവാര്യമെന്ന് തോന്നിയത് കൊണ്ട് മാത്രം.
പക്ഷെ
കരൾ പറിച്ചു കൊണ്ട് പോയല്ലോ ഖൽബേ..
ഈയടുത്താരും ഇത്രമേലെന്നെ കൗതുകപ്പെടുത്തിയിട്ടില്ല.
ഇനി നാഥനോടാണ്,
'ഈ സന്തോഷത്തെ എന്നും കണ്ണിനു കുളിരായി മുന്നിൽ വയ്ക്കണേ
Tuesday, 26 March 2019
Kathakal
ഹൃദയത്തിൽ വേനൽ മൂടിയപ്പോൾ
മൗനത്തിലേക്കവൾ ഊളിയിട്ടു.
പക്ഷെ അവിടെയും കഥകൾ പറഞ്ഞവൾ വീർപ്പു മുട്ടിച്ചിരുന്നു.
മൗനത്തിലെ വാചലതയ്ക്കപ്പോൾ
വേനൽ മഴയുടെ കാത്തിരിപ്പിന്റത്ര നീളമുണ്ടായിരുന്നു.
കാത് കൂർപ്പിച്ചിരുന്നവർക്ക് മാത്രമവളെ കേൾക്കാൻ കഴിഞ്ഞു.
ആഴം അവളുടെ ലക്ഷ്യമേ ആയിരുന്നില്ല
പക്ഷെ, കാലത്തിനു കൊടുക്കാൻ പറ്റാത്ത കടപ്പാടവളിൽ നിശ്വാസത്തിന്റെ സംക്രമതാളങ്ങൾ കൊണ്ടവളിൽ ഭീതി നിറച്ചു.
നിശ്വാസത്തിന്റെ സംക്രമതാളങ്ങൾ മൗനത്തെ പോലും
അലോസരപ്പെടുത്തുന്നു.
നിശ്വാസത്തിന്റെ
സംക്രമതാളങ്ങൾ
കൊണ്ടലോസരമാകുന്ന
മൗനത്തിലെ വാചാലതകൾ.
മുൻഗാമികളാൽ
അനുഗ്രഹീതമായ
അഭീഷ്‌ണതകൾ
പലതും
കൈവഴികളായി
മാറിയൊഴുകി
എവിടെയൊക്കെയോ
വരണ്ടുണങ്ങിയിരിക്കുന്നു.
ഉറവിലെ നിറവ്
നാലാൾ കൂടുന്നിടത്ത്
ഊതിവീർപ്പിക്കാനുള്ള
അഭിമാനപട്ടം മാത്രമായിരുന്നു.
അല്പന്റെ കുടപിടിക്കൊരു
മാറ്റവുമില്ല.
Friday, 22 March 2019
Sunday, 17 March 2019
Saturday, 16 March 2019
വാക്ക് വിരാമം
അത് വരെയുള്ള പരിഭവങ്ങളത്രയും
ആ ഒരൊറ്റ നിമിഷത്തിൽ
മാഞ്ഞു പോയതെങ്ങനെയാണ്?
അത്രമേൽ ഹൃദയത്തിന്നാഴത്തിൽ നീയുണ്ടായിരുന്നുവോ?
അതോ ,കാത്തിരിപ്പിന് വിരാമമിടാൻ എന്നിദയം തുടിച്ചിട്ടോ?
അടക്കിപിടിച്ച സ്നേഹം തുളുമ്പിത്തുടങ്ങിയിട്ടോ?
എന്റെ മൗനത്തിലെ വാചാലത നീയെപ്പോഴാണ് കാതോർത്തത്?
വാക്കുകൾ അപൂർണതയിലെത്തുമ്പോൾ
വരികൾക്കും ഇവിടെ വിരാമമാകുന്നു...
🌿
ഏകാന്തത എന്ത് കൊണ്ട്
ഹൃദയങ്ങൾ തേടിയുള്ള യാത്രക്കിടയിൽ ഒരിക്കലൊരാളെന്നോട് പറഞ്ഞു,
ഇനി നിന്നെ തേടി ആരെങ്കിലും വീണ്ടും വീണ്ടും വരണം എങ്കിൽ ഞാൻ പറയുന്ന മൂന്ന് കാര്യങ്ങളിലൊന്നെങ്കിലും ചുരുങ്ങിയത് നിന്റെ കയ്യിൽ വേണം എന്ന്
ഞാൻ കാതോർത്തു, എന്താണവ?
അറിവ്
ധനം
അധികാരം....
അന്നേരം ഞാൻ ശൂന്യതയിലേക്ക് ഊളിയിട്ടു.
Friday, 15 March 2019
നിശബ്ദ
അത് വരെയുള്ള പരിഭവങ്ങളത്രയും ആ ഒരൊറ്റ നിമിഷത്തിൽ മാഞ്ഞു പോയതെങ്ങനെയാണ്?
അത്രമേൽ ഹൃദയത്തിന്നാഴത്തിൽ നീയുണ്ടായിരുന്നുവോ?
കാത്തിരിപ്പിന് വിരാമമിടാൻ എന്നിദയം തുടിച്ചിട്ടോ?
അടക്കിപിടിച്ച സ്നേഹം തുളുമ്പിത്തുടങ്ങിയിട്ടോ?
എന്റെ മൗനത്തിലെ വാചാലത നീയെപ്പോഴാണ് കാതോർത്തത്?
എന്റെ മൗനങ്ങളിലെ വാചാലത കാതോർത്തിരുന്നെങ്കിൽ
ഒരിക്കൽ പോലും നീയെന്നെ നിശ്ശബ്ദമായിരുത്തില്ലായിരുന്നു...
Ennittum
എന്നിട്ടും, ആ ഒരേ ഒരു വിളി കൊണ്ട് കഴിഞ്ഞ നിമിഷങ്ങളിലെ പരിഭവങ്ങളത്രയും മാഞ്ഞുപോകുന്നത് എങ്ങിനെയാണ്?
അത്രമേൽ ഹൃദയത്തിന്നാഴത്തിൽ നീയുണ്ടായിരുന്നോ?
കാത്തിരിപ്പിന് വിരാമമിടാൻ എന്നിദയം തുടിച്ചിട്ടോ?
അടക്കിപിടിച്ച സ്നേഹം തുളുമ്പിത്തുടങ്ങിയിട്ടോ?
സാന്നിധ്യം
ആ നിമിഷത്തിൽ മാത്രം അത് വരെയുള്ള നിമിഷങ്ങളിലെ പരിഭവങ്ങളത്രയും മാഞ്ഞു പോകുന്നതെങ്ങിനെയാണ്..
എന്റെ മൗനത്തിലെ വാചാലത നീയെപ്പോഴാണ് കാതോർത്തത്
എന്റെ മൗനങ്ങളിലെ വാചാലത നീയെപ്പോഴെങ്കിലും കാതോർത്തിരുന്നെങ്കിൽ
ഒരിക്കൽ പോലും നീയെന്നെ ഏകാകിയായിരുത്തില്ലായിരുന്നു.
അത് വരെയുള്ള പരിഭവങ്ങളത്രയും ആ ഒരൊറ്റ നിമിഷത്തിൽ മാഞ്ഞു പോയതെങ്ങനെയാണ്?
അത്രമേൽ ഹൃദയത്തിന്നാഴത്തിൽ നീയുണ്ടായിരുന്നുവോ?
കാത്തിരിപ്പിന് വിരാമമിടാൻ എന്നിദയം തുടിച്ചിട്ടോ?
അടക്കിപിടിച്ച സ്നേഹം തുളുമ്പിത്തുടങ്ങിയിട്ടോ?
എന്റെ മൗനത്തിലെ വാചാലത നീയെപ്പോഴാണ് കാതോർത്തത്?