അപ്രതീക്ഷിതമായിട്ടായിരുന്നു ലത്തീഫിക്കാനെ കുറ്റിപ്പുറത്ത് വച്ച് ഇന്ന്(12-11-17) രാവിലെ കണ്ടത്...അപ്പോഴാണ് തിരുനാവായ റീ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിളാ തീരത്തു "പക്ഷിണാം ബൈഠക് " എന്ന പേരിൽ പക്ഷി സംരക്ഷണവുമായി ബന്ധപ്പെട്ടു ഒരു ക്യാമ്പ് നടക്കുന്നുണ്ട് വരണം എന്നുമൊക്കെ ലത്തീഫ്ക പറഞ്ഞത്...
രാവിലെ ആറു മണി തൊട്ട് നിരീക്ഷകർ ഒരു മണിക്കൂർ വീക്ഷിച്ചപ്പോൾ 60 ൽ അധികം ഇനം പക്ഷികളെയാണത്രെ കാണാൻ സാധിച്ചത്..!
നിളാതീരമിനി സാംസ്‌കാരിക പാരമ്പര്യ നാട് എന്നത് കൂടാതെ ചരിത്രത്തിൽ വിവിധ ഇനം പക്ഷികളുടെ ജൈവ വൈവിധ്യ കേന്ദ്രമായികൂടി അറിയപ്പെടും..
ഈ ഏരിയയെ community reserved area ആയി പ്രഖ്യാപിക്കണമെന്നും നിരീക്ഷകർക്ക് അതിനുള്ള സൗകര്യങ്ങൾ ഏർപ്പാടക്കണമെന്നും റീ എക്കോ ക്ലബ് തനത് ഭരണാധികാരികളോട് ആവശ്യപ്പെടുകയും അവരത് ഐക്യ കണ്ടേനെ അംഗീകരിക്കുകയും ഫോഴ്‌സ്റ് department ലേക്ക് request ഫോർവേഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്..
പരിപാടിയിൽ പങ്കെടുത്ത കാളികാവ് ഫോറസ്റ് റേഞ്ച് ഓഫീസർ റഈസ് സർ എല്ലാ വിധ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു...
തിരുനാവായ റീ എക്കോ ക്ലബ്ബിന്റെ ഭാരവാഹികളായ mr ഉമ്മർ and mr സാദിഖിന്റെയുമൊക്കെ വർഷങ്ങളായുള്ള ശാസ്ത്രീയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്...വരും നാളുകളിൽ ലോക പക്ഷി മേഖലയിൽ നിളാ തീരവും സ്ഥാനം പിടിക്കും എന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്..സമൂഹ മാധ്യമങ്ങളിലും ഈ വാർത്ത ജന ശ്രദ്ധ നേടികൊണ്ടിരിക്കുന്നുണ്ട്..
ഒരു പക്ഷെ dr സലിം അലിയെ പോലുള്ളവർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ സ്ഥലം അവർ ഒരിക്കലും വിട്ടു പോകില്ലയിരുന്നു..അത്രത്തോളമുണ്ട് ഇവിടുത്തെ പക്ഷി സമ്പത്ത്.
മുൻപൊക്കെ വേനലിൽ മാത്രമാണ് ഇവിടെ ഇത്രയധികം പക്ഷികൾ ദേശാ ടനത്തിനെത്തുന്നത് എന്നാണ് കരുതിയിരുന്നത്..എന്നാൽ നിരീക്ഷണത്തിലൂടെ എല്ല കാലത്തും പക്ഷി സാനിധ്യമുണ്ടെന്നും പല ഇനങ്ങളും ഇവിടങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും കണ്ടെത്താൻ കഴിഞ്ഞു..തിരുന്നവയയിലെ പ്രശസ്തമായ ആമ്പൽ താമരക്കുളം ഇവയ്ക്ക് ഹൃദ്യമായ വിരുന്നൊരുക്കുന്നുമുണ്ട്..
ശാസ്ത്ര സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ മേഖലയിലെ ഒരുപാട് പേർ പരിപാടിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ക്യാമ്പിൽ പങ്കെടുത്തു...
No comments:
Post a Comment