Tuesday, 7 November 2017

ഉപ്പ

#ജീവിക്കാന്‍ മറന്ന മഹാ ത്യാഗി

ഇന്നത്തെ സംസാരം കഴിഞ്ഞ് ഉപ്പ ഫോണ്‍ കോള്‍ കട്ട് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ഉമ്മ ഒരു 500 ₹ ഡോക്ടറെ കാണിക്കാന്‍ വേണമെന്ന് ആവശ്യപ്പെടുന്നത്...
ഉമ്മാക്ക് കുറച്ച് ദിവസമായ് കണ്ണില്‍ ചൊറിച്ചിലും നീറ്റലുമൊക്കെ..
"ശരി 2 ദിവസം കഴിഞ്ഞിട്ട് അക്കൌണ്ടില്‍ ഇടാം ഇപ്പോ അവിടുള്ള കാഷോണ്ട് പോയ് കാണിക്ക്"
ഉപ്പ സമാധാനപ്പെടുത്തി..
"ശരി ഇനി തരാതെ പറ്റിക്കരുത് ട്ടാ, ഇങ്ങളെ പോലല്ല ,ഞങ്ങള് ഇങ്ങള് എത്ര വല്യ അസുഖം വന്നാലും ഡോക്ടറെ കാട്ടൂല്ലാന്ന് വച്ചിട്ട് ഞങ്ങളങ്ങനെയല്ല, ഇങ്ങക്കെല്ലാം നാളെ നാളെയാ ,മറ്റുള്ളോരെ കാര്യം നോക്കാന്‍ മാത്രേ അറിയുള്ളൂ , സ്വന്തം തടി നോക്കൂല്ല"
ഉമ്മ പരിഭവപ്പെട്ടു കൊണ്ടേ ഇരുന്നു...
പാവം എന്‍റെ ഉപ്പ..:(
കുടുംബം നോക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് നടന്നിട്ട് സ്വയം ജീവിക്കാന്‍ മറന്നു പോയ് ആ പാവം...
ഇതിലും വലിയ ജീവിച്ചിരിക്കുന്ന മഹാത്യാഗിയെ ഞാന്‍ വേറെ കണ്ടിട്ടില്ല...
ഞങ്ങള്‍ക്ക് വേണ്ടി പൊരിവെയില് കൊണ്ട് ചോര നീരാക്കുന്ന ഉപ്പയെയാണെനിക്കിഷ്ടം...

No comments:

Post a Comment