Monday, 20 November 2017

Salwa

❤️ഒക്കേലെഒക്കേലെ കോയിക്കുഞ്ഞേ
തെക്കേലെ തായിലെ തത്തപ്പെണ്ണേ
ബീവിക്കു കാണുവാൻ മിന്നായ് മിന്നായ്....❤️

❤️അശ്ബീ റബ്ബീ സല്ലള്ളാഹ്

മാഫീ ഖലബീ ഐറുല്ലഹ്

നൂർ മുഹമ്മദ് സല്ലല്ലാഹ്

റബ്ബീ ലാഇലാഹ ഇല്ലല്ലാഹ്...❤

50 കഴിഞ്ഞ അലിക്കാക്ക ഇങ്ങനെ പാടികൊണ്ടേ ഇരിക്കുകയാണ്...❤

മഞ്ചേരി പാണ്ടികാടിനടുത്ത്   സൽവ അഗതി   മന്ദിരത്തിൽ നടന്ന കട്ടനും കത്തീം പ്രോഗ്രാമിൽ വച്ചാണ് ഞാൻ നിർത്താതെ  പാടികൊണ്ടേയിരിക്കുന്ന അലിയിക്കാനെയും നമ്മുടെ സന്തോഷങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കുന്ന ലക്ഷ്മി അമ്മയെയും എപ്പോളും ചിരിച്ചു കൊണ്ടിരിക്കുന്ന സുഹ്‌റ താത്തയെയും പാട്ടുകാരി ശ്രീകലയെയും  ഇത് പോലെ മനസ്സറിഞ്ഞു സ്നേഹിക്കാൻ മാത്രം അറിയുന്ന ഒത്തിരി നിഷ്കളങ്കരേയും ഒക്കെ പരിചയപ്പെടുന്നത്...

വൃദ്ധർ,മാനസിക വെല്ലുവിളികൾ നേരിടുന്നവർ, ബുദ്ധിമാന്ദ്യം പിടിച്ചവർ ,തുടങ്ങി ഒത്തിരി പേർ.. അവരെ കരുതലോടെ നോക്കുന്ന ഭാരവാഹികൾ...ശാന്തമായ അന്തരീക്ഷം..മാന്യമായ ഇടപെടൽ...അതാണ് സൽവ❤

ഞാൻ അവിടെ എത്തിപ്പെടാൻ വൈകിയത് കൊണ്ട് വോളണ്ടീഴ്സിന്റെ ആദ്യ പരിപാടികൾ കാണാൻ കഴിഞ്ഞില്ല..അപ്പോഴാണ് അലിയിക്ക♿️ കയ്യിൽ പിടിച്ചു എന്റെ പാട്ടുകെട്ടോ രസണ്ടോ എന്നൊക്കെ ചോദിക്കുന്നത്..
ഇല്ല എന്ന് പറഞ്ഞപ്പോൾ ആണ് അദ്ദേഹം തന്റെ പാട്ടുപെട്ടി📻🎶 തുറന്നു വിട്ടത്...
ഞാനിങ്ങനെ ആ പാട്ടിൽ ലയിച്ചു കൊണ്ട് മേലേക്ക് നോക്കിയിരിക്കുകയായിരുന്നു...പെട്ടെന്നാണ് അലിയിക്ക എന്റെ ശ്രദ്ധയും കരുതലും അദ്ദേഹത്തിലേക്ക് തിരിക്കാൻ സൂറ എന്ന് ഒച്ചയിട്ടു 📣 വിളിച്ചത്..
പെട്ടെന്ന് ഞെട്ടിയെങ്കിലും നമ്മുടെ ഒരു നോട്ടത്തിന് പോലും അലിയിക്കയെ പോലെ ഈ ഭവനത്തിലെ ഓരോ അഗതികളും കൊതിക്കുന്നുണ്ടെന്നു  മനസ്സിലായത്...

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ 💚ഗ്രീൻ പാലിയേറ്റിവ് അംഗങ്ങളും സൽവ വൊല്യൂന്റീഴ്സും കൂടി ചേർന്നാണ് ഈ സ്നേഹ സംഗമം മധുരമുള്ള ഒര്മകളാക്കി മാറ്റിയത്...

പാട്ടുപാടിയും കൈകൊട്ടിയും ഡാൻസ് ചെയ്തും അതിശയിപ്പിക്കുന്ന കലാപ്രകടനങ്ങൾ കാഴ്ച വച്ചും ഒരു പറ്റം പച്ച മനുഷ്യർ💚 അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.
വെന്തുരുകുന്ന ചൂടിലും വിങ്ങലിലും അവർ ഹൃദയം കുളിർക്കെ ആസ്വദിക്കുന്നത് കാണാൻ നല്ല ചന്തമുണ്ടായിരുന്നു...
സ്വന്തം മക്കളോടെന്ന പോലെ അല്ല അതിനേക്കാൾ അടുത്ത ഒരാളോട് പെരുമാറുന്ന പോലെയാണ് ആരോരുമില്ലാത്ത അവർ ഞങ്ങളോട് ഇടപഴകിയത്..
ഓരോ വട്ടവും തങ്ങളെ കാണാൻ എത്തുന്നവർ വ്യത്യസ്തരെണെന്നു ഒരു പക്ഷെ അവർക്കറിയുമായിരിക്കാം..എന്നിട്ടും സ്വന്തത്തോടെന്ന പോലെ സ്വന്തം വീട്ടിൽ സൽക്കരിക്കുന്ന പോലെ അവർ പെരുമാറി...

നമ്മുടെ ആരോഗ്യവും ആയുസ്സും നിലനിർത്താൻ നമ്മുടെ കൈകൾ ചേർത്ത് പിടിച്ചു ഉമ്മ വച്ചു കൊണ്ട്  ജാതി മത ഭേദമില്ലാതെ തമ്പുരാനോട് അവര് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ ഹൃദയം വല്ലാണ്ടൊന്നു കിടുങ്ങും...

എല്ലാവരുടെ വീട്ടിലെയും കാര്യങ്ങൾ അന്വേഷിക്കും..സ്വന്തം ആരോഗ്യനിലയെ കുറിച്ച് നമ്മളെ ബോധ്യപ്പെടുത്തും...എന്നിട്ട് അവസാനം ഒരു പറച്ചിലാണ്..പണ്ടത്തെ പോലെ ഇപ്പൊ ഓടി നടക്കാനൊന്നും വയ്യ..അല്ലെങ്കി എപ്പളോ ഞാൻ നിങ്ങളടത്തു എത്തിയിരുന്നു എന്നു...

വൈകുന്നേരം വീണ്ടും വരാമെന്നു പറഞ്ഞു അവിടെ നിന്നും പുറപ്പെടുമ്പോൾ ലക്ഷ്മി അമ്മ പറഞ്ഞ വാക്കുകൾ ഞാൻ നിറകണ്ണുകളോടെ കേട്ടുനിന്നു...

"മക്കളെ ഇങ്ങളൊക്കെ പോവാ ല്ലേ..ഇഞ്ഞി ഞങ്ങളെ ഇബ്‌ടെ ബാക്കിള്ളു.. ഇന്ന് ഒരു ഞാറാഴ്ച അല്ലെ..ന്താപ്പോ പോയിട്ട് പണി..മെല്ലെ പോയാ പോരെ...ഇങ്ങളൊക്കെ വന്നത് കൊണ്ട് ഞാനിന്ന് ചോറും കൂടി ഉമ്മറത്തിരുന്നാ കഴിച്ചത്.😊..
ഇനി ഇപ്പൊ ന്താ ഉള്ളിൽ കേറി കട്ടിലിൽ ഇങ്ങനെ കിടക്കെന്നെ....😢"

ഈ വാക്കുകൾ ഹൃദയമുള്ള ഏതൊരുവന്റെയും നെഞ്ചിൽ ആഴത്തിലൊരു മുറിവുണ്ടാക്കും തീർച്ച..

ജീവിതം കൂടുതൽ കൂടുതൽ വർണാഭമാക്കാനുള്ള തിരക്കിലാണ് ഞാനടക്കമുള്ള മനുഷ്യ സമൂഹം എന്നറിയാം..
എന്നിരുന്നാലും ലക്ഷ്മിയമ്മയെ പോലുള്ളവരുടെ വാക്കുകൾ മുഖവിലക്കെടുത്തു കൊണ്ട് മാസത്തിലൊരിക്കലെങ്കിലും കുടുംബത്തോടൊപ്പം ഇത്തരം കേന്ദ്രങ്ങളിൽ ചെന്ന് ചെലവില്ലാത്ത സ്നേഹം പങ്കു വയ്ക്കാൻ നമുക്കാവട്ടെയെന്നു പ്രാർത്ഥിക്കുന്നു...

Thursday, 16 November 2017

സ്വപ്നം

ചെറുപ്പം തൊട്ടേ ഞാൻ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടാണ് വളർന്നത്...നിരന്തരമായി ആ സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്...ഇന്നെനിക്ക് കരുത്തും തന്റേടവും നൽകുന്നതും ആ സ്വപ്നങ്ങളാണ്..എവിടെയും ചിരിച്ചു നിൽക്കാനും പെട്ടെന്ന് തീരുമാനം എടുക്കാനും ഉടനെ അത് നടപ്പിലാക്കാനും ഒക്കെ പറ്റുന്നുണ്ട്..അത് ആ സ്വപ്നങ്ങളുടെ ആ സ്വപ്‌നങ്ങൾ ഞാൻ ഒരുപാട് പേരോട് പങ്കു വച്ചതിന്റെ കരുത്താണ്.. എന്ത് വലിയ ഞെട്ടിക്കലും silly ആയി കാണാൻ പറ്റും... ഇനിയും കുറെ സ്വപ്നങ്ങളുണ്ട്...എല്ലാത്തിനും തുടക്കം കുറയ്ക്കണം...അല്ലാഹു പലവഴിക്കായി കൂടുതൽ ലക്ഷ്യങ്ങൾ കാണിച്ചു കൊണ്ടേ ഇരിക്കുന്നു...

Sunday, 12 November 2017

Thirunavaya പക്ഷി

അപ്രതീക്ഷിതമായിട്ടായിരുന്നു ലത്തീഫിക്കാനെ കുറ്റിപ്പുറത്ത് വച്ച് ഇന്ന്(12-11-17) രാവിലെ കണ്ടത്...അപ്പോഴാണ് തിരുനാവായ റീ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിളാ തീരത്തു "പക്ഷിണാം ബൈഠക്‌ "  എന്ന പേരിൽ പക്ഷി സംരക്ഷണവുമായി ബന്ധപ്പെട്ടു ഒരു ക്യാമ്പ് നടക്കുന്നുണ്ട് വരണം എന്നുമൊക്കെ ലത്തീഫ്ക പറഞ്ഞത്...

രാവിലെ ആറു മണി തൊട്ട് നിരീക്ഷകർ ഒരു മണിക്കൂർ വീക്ഷിച്ചപ്പോൾ 60 ൽ അധികം ഇനം പക്ഷികളെയാണത്രെ കാണാൻ സാധിച്ചത്..!
നിളാതീരമിനി സാംസ്‌കാരിക പാരമ്പര്യ നാട് എന്നത്  കൂടാതെ ചരിത്രത്തിൽ വിവിധ ഇനം പക്ഷികളുടെ ജൈവ വൈവിധ്യ കേന്ദ്രമായികൂടി അറിയപ്പെടും..
ഈ ഏരിയയെ community reserved area ആയി പ്രഖ്യാപിക്കണമെന്നും നിരീക്ഷകർക്ക് അതിനുള്ള സൗകര്യങ്ങൾ ഏർപ്പാടക്കണമെന്നും റീ എക്കോ ക്ലബ് തനത് ഭരണാധികാരികളോട് ആവശ്യപ്പെടുകയും അവരത് ഐക്യ കണ്ടേനെ അംഗീകരിക്കുകയും ഫോഴ്‌സ്റ് department ലേക്ക് request ഫോർവേഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്..
പരിപാടിയിൽ പങ്കെടുത്ത കാളികാവ് ഫോറസ്റ് റേഞ്ച്  ഓഫീസർ റഈസ് സർ എല്ലാ വിധ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു...

തിരുനാവായ റീ എക്കോ ക്ലബ്ബിന്റെ ഭാരവാഹികളായ mr ഉമ്മർ and mr സാദിഖിന്റെയുമൊക്കെ വർഷങ്ങളായുള്ള ശാസ്ത്രീയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്...വരും നാളുകളിൽ ലോക പക്ഷി മേഖലയിൽ നിളാ തീരവും സ്ഥാനം പിടിക്കും എന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്..സമൂഹ മാധ്യമങ്ങളിലും ഈ വാർത്ത ജന ശ്രദ്ധ നേടികൊണ്ടിരിക്കുന്നുണ്ട്..
ഒരു പക്ഷെ dr സലിം അലിയെ പോലുള്ളവർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ സ്ഥലം അവർ ഒരിക്കലും വിട്ടു പോകില്ലയിരുന്നു..അത്രത്തോളമുണ്ട് ഇവിടുത്തെ പക്ഷി സമ്പത്ത്.
മുൻപൊക്കെ വേനലിൽ മാത്രമാണ് ഇവിടെ ഇത്രയധികം പക്ഷികൾ ദേശാ ടനത്തിനെത്തുന്നത് എന്നാണ് കരുതിയിരുന്നത്..എന്നാൽ നിരീക്ഷണത്തിലൂടെ എല്ല കാലത്തും പക്ഷി സാനിധ്യമുണ്ടെന്നും പല ഇനങ്ങളും ഇവിടങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും കണ്ടെത്താൻ കഴിഞ്ഞു..തിരുന്നവയയിലെ പ്രശസ്തമായ ആമ്പൽ താമരക്കുളം ഇവയ്ക്ക് ഹൃദ്യമായ വിരുന്നൊരുക്കുന്നുമുണ്ട്..
ശാസ്ത്ര സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ മേഖലയിലെ ഒരുപാട് പേർ പരിപാടിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ക്യാമ്പിൽ പങ്കെടുത്തു...

Tuesday, 7 November 2017

ഉപ്പ

#ജീവിക്കാന്‍ മറന്ന മഹാ ത്യാഗി

ഇന്നത്തെ സംസാരം കഴിഞ്ഞ് ഉപ്പ ഫോണ്‍ കോള്‍ കട്ട് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ഉമ്മ ഒരു 500 ₹ ഡോക്ടറെ കാണിക്കാന്‍ വേണമെന്ന് ആവശ്യപ്പെടുന്നത്...
ഉമ്മാക്ക് കുറച്ച് ദിവസമായ് കണ്ണില്‍ ചൊറിച്ചിലും നീറ്റലുമൊക്കെ..
"ശരി 2 ദിവസം കഴിഞ്ഞിട്ട് അക്കൌണ്ടില്‍ ഇടാം ഇപ്പോ അവിടുള്ള കാഷോണ്ട് പോയ് കാണിക്ക്"
ഉപ്പ സമാധാനപ്പെടുത്തി..
"ശരി ഇനി തരാതെ പറ്റിക്കരുത് ട്ടാ, ഇങ്ങളെ പോലല്ല ,ഞങ്ങള് ഇങ്ങള് എത്ര വല്യ അസുഖം വന്നാലും ഡോക്ടറെ കാട്ടൂല്ലാന്ന് വച്ചിട്ട് ഞങ്ങളങ്ങനെയല്ല, ഇങ്ങക്കെല്ലാം നാളെ നാളെയാ ,മറ്റുള്ളോരെ കാര്യം നോക്കാന്‍ മാത്രേ അറിയുള്ളൂ , സ്വന്തം തടി നോക്കൂല്ല"
ഉമ്മ പരിഭവപ്പെട്ടു കൊണ്ടേ ഇരുന്നു...
പാവം എന്‍റെ ഉപ്പ..:(
കുടുംബം നോക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് നടന്നിട്ട് സ്വയം ജീവിക്കാന്‍ മറന്നു പോയ് ആ പാവം...
ഇതിലും വലിയ ജീവിച്ചിരിക്കുന്ന മഹാത്യാഗിയെ ഞാന്‍ വേറെ കണ്ടിട്ടില്ല...
ഞങ്ങള്‍ക്ക് വേണ്ടി പൊരിവെയില് കൊണ്ട് ചോര നീരാക്കുന്ന ഉപ്പയെയാണെനിക്കിഷ്ടം...

Sunday, 5 November 2017

രാഷ്ട്രീയം

#രാഷ്ട്രീയം
ആവേശം കൊള്ളാം
വേഷം കൊള്ളില്ല

ആർത്തി

#ആര്‍ത്തി
ചില മനുഷ്യര്‍ നായകളെ പോലെയാണ്..
എത്ര കിട്ടിയാലും ആര്‍ത്തി മൂത്ത് നാവ് വെളിയിലിട്ട് കൊണ്ടേയിരിക്കും....
ഇനി നമ്മള്‍ കല്ലെറിഞ്ഞാലും തിന്നാനുള്ള വല്ലതും ആണോന്ന് കരുതി ആ കല്ലിന്‍റെ പിന്നാലെയും അത് ഓടും....

അശ്രദ്ധ

**** അശ്രദ്ധ ****
ഒരു ചെറിയ നിമിഷത്തെ അശ്രദ്ധ മതി വലിയൊരു അപകടം വിളിച്ചു വരുത്താന്‍......
പാലു കൊടുക്കുന്ന അമ്മയുടെ അശ്രദ്ധ കുട്ടിയുടെ നെഞ്ചില്‍ പാല് കെട്ടി നിന്ന് കുട്ടിയുടെ മരണത്തിനു വരെ കാരണമാകാം.....
ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധ ഒരുപാട് പേരുടെ മരണത്തിനു കാരണമാകാം.....
പാചകക്കാരിയുടെ അശ്രദ്ധ ഭക്ഷണം മുഴുവന്‍ കുപ്പത്തൊട്ടിയിലെത്തിക്കാം ....
നാവില്‍ നിന്നും ഓര്‍ക്കാ പുറത്ത് ചാടുന്ന വാക്കുകള്‍ ഒരു പക്ഷേ ലോകത്ത് അശാന്തി പരത്തിയേക്കാം.....
അങ്ങനെ ഒരുപാടൊരുപാട് ഉദാഹരണങ്ങള്‍.....
പ്രിയപ്പെട്ടവരെ നമ്മള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട് ;
ഓരോ മേഖലയില്‍ ഇടപഴകുമ്പോഴും...
ആരെയും കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് മറ്റുള്ളവരുടെ നന്മയെ അംഗീകരിച്ച് സ്നേഹത്തോടേയും സമാധാനത്തോടെയും ലക്ഷ്യ സ്ഥാനത്തെത്തിച്ചേരാന്‍ നമുക്കെല്ലാവര്‍ക്കുമാകട്ടെ എന്ന് ഹൃദയ പൂര്‍വ്വം ആശംസിക്കുന്നു.....
   സ്വന്തം സുഹറ

Thursday, 2 November 2017

മദ്യകേരളം

മാറ്റാനോക്കുമോ മാറാനൊരുങ്ങുമോ

കുറച്ചു ദിവസങ്ങൾക്കു മുൻപ് ksrtc ൽ അതിരാവിലെ ഒരിടം വരെ പോകുകയായിരുന്നു..
രാവിലത്തെ മഞ്ഞും കാറ്റും ഒക്കെ കൊണ്ട് പാലക്കാടിന്റെ ഉൾവഴികളിലൂടെ..
അങ്ങനെ വെളിച്ചം വച്ച് തുടങ്ങിയപ്പോൾ പുറകിൽ നിന്നും ഒരു സ്ത്രീ (അമ്മ)കണ്ടക്ടറോട് എന്തോ നമ്പർ ചോദിക്കുന്നത് കേട്ടു..

"മോനെ ആ നമ്പറിൽ വിളിച്ചാൽ മതിയോ..അവര് ഫോൺ എടുക്കോ..?"

"അതെ എടുക്കും..അപ്പൊ എന്താ ചെയ്യേണ്ടെന്നു വച്ചാൽ അവര് പറഞ്ഞു തരും.."

"എന്നാൽ മോനെന്നെ ആ നമ്പർ നോക്കി ഈ ഫോണിൽ കേറ്റി തായോ.. എനിക്ക് പെട്ടെന്ന് അടിക്കാൻ പാകത്തിൽ ഒന്ന് ഫസ്റ്റ് തന്നെ ആക്കി തായോ"

"ശരി അമ്മാ...ആ ഫോണിങ് തരൂ"

ഹാ..ബസിനകത്ത് പതിച്ച നിർഭയ പരസ്യത്തിലെ നമ്പർ ആയിരിക്കും സേവ് എന്ന് കരുതി അതിന്റെ പ്രചാരണ വീഡിയോ മനസ്സിൽ കണ്ട് ഒരു ചെറിയ ചിരിയുമായി ഞാൻ വീണ്ടും കണ്ണടച്ചു..

അല്ല പറയും പോലെ ആ ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ കിട്ടോ..ഇനിപ്പോ വല്ല പ്രശ്നവും വിളിച്ചു പറഞ്ഞാൽ സ്പോട്ടിൽ വന്നു അവർക്ക് സ്ത്രീകളെ സഹായിക്കാനും രക്ഷപ്പെടുത്താനും പറ്റോ...
ഇതൊക്കെ ഇപ്പൊ ആരോടാ ഒന്ന് അന്വേഷിക്കാ..
അങ്ങനങ്ങനെ എന്തൊക്കെയോ ആലോചിച്ചു കൂട്ടി ഒന്ന് മയങ്ങി പോയി..

അങ്ങനെ എനിക്ക് ഇറങ്ങാൻ നേരമായി..ആ പരസ്യം എന്താണെന്നു ഒന്ന് ജസ്റ്റ് നോക്കാന്ന് വച്ചു...

അത് കണ്ട എന്റെ നെഞ്ചോന്നു പിടച്ചു..
പരസ്യം ഇതായിരുന്നു..

"മദ്യപാനം 40 ദിവസങ്ങൾ കൊണ്ട് അറിഞ്ഞും അറിയാതെയും നിർത്തലാക്കാം..മരുന്നിനായി വിളിക്കൂ.....നമ്പർ..."

ആ സ്ത്രീ...അതും ഒരമ്മ...മകനോ ഭർത്താവിനോ അയൽ വാസിക്കോ വേണ്ടി..
.😢😢😢.മദ്യ കേരളം..😢😢😢

Wednesday, 1 November 2017

Bank n digital money

കുറച്ചു ആഴ്ചകളായി എടിഎം സെന്ററുകളിലെ സ്ഥിരം കാഴ്ച...
നൂറിന്റെ നോട്ട് പിൻവലിക്കാൻ പോയാൽ 500 or 2000 ഒൺലി..
ഇനി
500 to1000 പിൻവലിക്കാൻ പോയാൽ 2000 ഒൺലി...
എന്തൊരു കഷ്ടാ...

ഇങ്ങനെ പോയാൽ ന്നെ പോലുള്ള പാവപ്പെട്ടൊരുടെ കീശ കാലിയാകും😢😢😢

അത്യാവശ്യ ഘട്ടത്തിൽ ഒരു 100 ഓ 200 ഓ രൂപ പിൻവലിക്കാൻ നോക്കിയാൽ ഇതാണവസ്ഥ..എന്നിട്ട് ഗതിയില്ലാണ്ടെ 500 എടുത്താലോ അത് പിന്നെ ചിലവാകുന്ന വഴിയും കാണൂല്ല... മന്ദ്യത്തോടെ മാന്ദ്യം...

ഇപ്പൊ 1400 ബാലൻസ് ഉള്ള എന്നെ പോലുള്ള ഒരാൾക്ക് 200 മതിയെങ്കി 500 ഏ കിട്ടുള്ളുവെൽ 900 ബാലൻസ്...പിന്നെ ഗുലുമാൽ..മിനിമം ബാലൻസ് ഇല്ലത്രേ..ഹോ...എന്തൊരു കഷ്ടാ...😭😭😭

ഇനിപ്പോ ആ കിട്ടിയ 500 കൊണ്ട് ഒരു ഓട്ടോ വിളിച്ചാലോ..ന്റെ
ഭാഗ്യത്തിന് കേറി ഇരുന്നപ്പോൾ തന്നെ 500 ആട്ടോ ചേഞ്ച് ഉണ്ടോ ചേട്ടാ എന്ന് ചോദിച്ചു..അതോണ്ട് അങ്ങേർ മയത്തിൽ നിന്ന്...എന്നിട്ട് പാവം എന്നെ വണ്ടീൽ ഇരുത്തി കുറെ കടകൾ കേറി ഇറങ്ങി..last അയാളുടെ വീട്ടിൽ വിളിച്ചു പറഞ്ഞു വീടിന്റെ അതിലൂടെ വണ്ടി വിട്ട് കുഞ്ഞു മോളെ കൊണ്ട് ചേഞ്ച്  മാറി തന്നു..😢☺️

ഇതിപ്പോ ഡിജിറ്റൽ മണി കൊണ്ട് ബസ് ചാർജും ഓട്ടോ ചാർജും കൊടുക്കാനും പറ്റൂല്ലല്ലോ...🤔😦😲🙊🙊

എടിഎം കൾ കേറി കേറി ക്യു നിന്ന് നിന്ന് എന്നെ പോലെ തന്നെ പല സാധാരക്കാരും നേരോം നീരും കളഞ്ഞു...9000 വേണ്ടവനെ 10000 എടുപ്പിച്ചു 1000 അധികം പിൻവലിപ്പിക്കുന്നു..അല്ലെങ്കിൽ 8000 പിന് വലിച്ചു 1000 ത്തിനു വേണ്ടി ആ പാവം നെട്ടോട്ടമൊടുന്നു..😢😢

കഷ്ടപ്പെട്ട് ക്യൂ നിന്ന നേരോം നീരും ആവി...
എന്താല്ലേ...@#$~~~

#കേഷ്‌ലെസ് #ഇക്കോണമി എന്നൊക്കെ പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല...🤥🤥🤥🙊🙉🙈

Emotional maturity

ഇമോഷണൽ maturity കൈവരിക്കൽ അത്ര സിമ്പിൾ ആയ കാര്യമല്ല...

സ്വാഭാവികമായും 30 35 വയസ്സൊക്കെ കഴിയുമ്പോളാണ് ഒരു മനുഷ്യൻ ഇമോഷണലി matured ആവുക..

എന്നാൽ അപൂർവം ചിലർ അതിനു മുൻപേ തന്നെ മുൻകാല അനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും അത് കരസ്ഥമാക്കുന്നു..

എങ്കിലും ഇത് അംഗീകരിച്ചു കൊടുക്കാൻ അവരെക്കാൾ ചുറ്റുമുള്ളവർക്ക് വളരെ കൈപ്പേറിയ കാര്യമാണ്..

അത് കൊണ്ടാണ് പല നല്ല വ്യക്തിത്തങ്ങളും കത്താതെ കെട്ടുപോകുന്നത്..