പ്രണയം-
ഹൃദയം തന്ന് നീ എന്നെ പ്രണയിച്ചപ്പോള്‍
മൌനത്തിലൂടെയാണ് നിന്നെ ഞാന്‍ വീക്ഷിച്ചത്--
എന്‍റെ ചാരിത്ര്യത്തെ നീ മാനിച്ചപ്പോള്‍
നിന്നിലെ നിഷ്കളങ്കതയെ ഞാന്‍ തിരിച്ചറിയുകയായിരുന്നു--
നീ സ്വരം കൊണ്ടെനിക്ക് താരാട്ടിയപ്പോള്‍
ഞാന്‍ അക്ഷരങ്ങളിലൂടെയായിരുന്നു നിനക്ക് താളം പകര്‍ന്നത്--
ആത്മാര്‍ത്ഥ സ്നേഹമെന്തെന്ന് നീ എന്നെ പഠിപ്പിച്ചപ്പോള്‍ അതിരുകളില്ലാതെ എങ്ങനെ നിന്നെ സ്നേഹിക്കാമെന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു--
എന്‍റെ മൌനം എന്തിനെന്ന് നീ തിരിച്ചറിയുന്ന നിമിഷം നിന്‍റേതായ് തീരാന്‍ ഞാന്‍ കാത്തിരിക്കുന്നു--
No comments:
Post a Comment