മൊഞ്ചുള്ളൊരു കല്യാണം
2016 ഒക്ടോബറിൽ തൃശൂരിൽ നടന്ന BDK യുടെ മെഗാ ബ്ലഡ് ഡോനേഷൻ ക്യാമ്പിന്റെ പരിസരത്ത് വച്ചാണ് സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ വിനീതേട്ടൻ വഴി മഞ്ജു ചേച്ചിയെ പരിചയപ്പെടുന്നത്..
Under weight എന്ന് മുദ്രവയ്ക്കപ്പെട്ടതിനാൽ ബ്ലഡ് കൊടുക്കാൻ പറ്റാതെ സങ്കടപ്പെട്ടു നിൽക്കുന്ന എന്നെ സമാധാനിപ്പിച്ചു കൊണ്ട് അടിപൊളി ഫുഡ്ഒക്കെ വേടിച്ചു തന്നു ഈ ആങ്ങളയും പെങ്ങളും അന്ന് നല്ലൊരു മാതൃകയായതായിരുന്നു.
അങ്ങനെ പോകാൻ നേരത്ത് കല്യാണത്തിന് ക്ഷണിക്കാനും മഞ്ജു ചേച്ചി മറന്നില്ല..
3rd semester എക്സാം ആയ കാരണം കല്യാണത്തിന് വരാൻ പറ്റുമോന്നു ഉറപ്പില്ലെന്ന് പറഞ്ഞു അന്ന് ഞങ്ങൾ പിരിഞ്ഞു..
പിന്നെയാണ് മഞ്ജു ചേച്ചിയുടെ വിവാഹം പങ്കുകൂടാനെന്ന ഭാഗ്യം പോൽ എക്സാം നീട്ടിവച്ചത്.കൂടാതെ വിവാഹത്തിന്റെ ഭാഗമായി മരം നടലും ബ്ലഡ് ഡോനേഷൻ ക്യാമ്പും ഒക്കെയുണ്ടെന്നു വിനീതേട്ടൻ പറഞ്ഞതോടെ ഈ മാതൃകാവിവാഹം പങ്കുകൊള്ളാൻ തിടുക്കമായി.
കൂടാതെ കല്യാണക്ഷണപത്രികയുടെ കൂടെ വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഇവർ വിത്തു വിതരണം നടത്തിയ ന്യൂസും ശ്രദ്ധയിൽപെട്ടു..
എന്നാൽ പിന്നെ ഈ മൊഞ്ചുള്ള കല്യാണം കൂട്ടിയിട്ട് തന്നെ ബാക്കിയുള്ളൂ..
അല്ലേലും അതങ്ങനെയാണല്ലോ..നമ്മുടെ ചില സ്വപ്‌നങ്ങൾ മറ്റുള്ളവരിലൂടെ യാഥാർഥ്യമായി കാണുക എന്നത് നല്ലൊരു അനുഭവവും അതിലേറെ പ്രചോദനവും ആയിരിക്കുമല്ലോ..
അങ്ങനെ ഡിസംബർ 4 ആഗതമായി..
12 മണിക്കാണ് ഞാൻ ഞാൻ മണ്ഡപത്തിൽ എത്തുന്നത്.സമയം ഇത്ര വൈകിയതിനാൽ പ്രധാന പരിപാടികളൊക്കെ കഴിഞ്ഞിട്ടുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു..ഭാഗ്യത്തിന് കെട്ടുപോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
വേറെ ആരേം പരിജയമില്ലാത്തത് കാരണം പോസ്റ്റ് അടിച്ചിരിക്കേണ്ടി വരുമോ എന്ന ആശങ്കയുണ്ടായിരുന്നു.
പക്ഷേ കല്യാണപ്പെണ്ണിനെ കാണിച്ച് തരുന്നതിനു മുമ്പ് രണ്ടു കുറുമ്പികളെ വിനീതേട്ടൻ പരിചയപ്പെടുത്തി തന്നു..പിന്നെ പതുക്കെ പതുക്കെ അവരുടെ ടീമിലുള്ളവരെയും.എല്ലാവരും കല്യാണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ പരിസരത്ത് സമ്പൂർണ്ണ സേവനവുമായി ഓടി നടക്കുകയാണ്.. കല്യാണം കൂടാൻ വന്നവർ രക്തം സമ്മാനിച്ച് പോകുന്നത് കൗതുകവും അതിലേറെ നല്ലൊരു അനുഭവമായിരുന്നു.
താലികെട്ടിനു സമയമായി.
അങ്ങനെ കെട്ടും മറ്റു ആചാരങ്ങളും കഴിഞ്ഞ ശേഷം ചെക്കനും പെണ്ണും നേരെ വന്നത് മരം നടാൻ..
അതെ, ഷാജഹാൻ മുംതാസിന് താജ്മഹൽ സമ്മാനിച്ച പോലെ ഈ ദമ്പതികൾ ഒരുമിച്ച് അവരുടെ പ്രേമോപഹാരം സമർപ്പിച്ചത് ഭൂമിക്ക് വേണ്ടിയായിരുന്നു..ഭൂമിയിലുള്ളവർക്ക് വേണ്ടിയായിരുന്നു..പിന്നെ രണ്ടുപേരും കൂടെ നേരെ രക്ത ദാന ക്യാമ്പിലേക്ക്..
അതെ..ഇപ്പോൾ നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും..ഇവരാരാ മദർ തെരേസക്ക് പഠിക്കുന്നവരോ... ഇതൊക്കെ ആളുകളെ കാണിക്കാനല്ലേ... മരം നടുന്നത് ഇങ്ങനെ ആളുകളെ കാണിക്കണോ.. വെറുതെ പേരിനും പ്രശസ്തിക്കും വേണ്ടിയല്ലേ...അങ്ങനെ ഒരായിരം ചോദ്യങ്ങൾ..
മുമ്പോരിക്കൽ ഒരു സുഹൃത്തിനോട് കല്യാണസമയത്ത് ഇങ്ങനൊരു നിർദ്ദേശം കൊടുത്തപ്പോൾ തീർത്തും പുച്ഛകരമായ മറുപടിയായിരുന്നു എനിക്ക് ലഭിച്ചത്..
ഹാ...നമ്മുടെ സമൂഹം പലപ്പോഴും ഇങ്ങനെയാണ്..ഏതൊരു നല്ല തുടക്കത്തെയും തുറന്ന മനസോടെ സ്വാഗതം ചെയ്യാൻ പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഇത്തിരി ഇഷ്ടക്കേടാണ്..തുച്ഛമായ ചിലർക്കൊഴിച്ചു.
സോഷ്യൽ മീഡിയയുടെ വരവോടെ നല്ല അവബോധങ്ങൾ കുറച്ചെങ്കിലും നമുക്കിടയിൽ വളർന്നു വരുന്നിട്ടുണ്ട്.എന്നിരുന്നാലും പല മാതൃകപ്രവർത്തനങ്ങളും ലൈക്കിലും ഷെയറിലുമായി ഒതുങ്ങി പോവുകയാണ് എന്നതാണ് സത്യാവസ്ഥ.
എന്തു തന്നെയായാലും ഈ ദമ്പതികൾ കാഴ്ച വച്ച ആശയത്തെ നമ്മൾ സ്വാഗതം ചെയ്യേണ്ടതുണ്ട്..അതിനായി പുതിയൊരു ജീവിതം തുടങ്ങുന്ന ഈ അവസരം തെരഞ്ഞെടുത്തതിനും നാം പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
പേരിനും പ്രശസ്തിക്കും വേണ്ടി ആഡംബര വിവാഹം നടത്തി ധാരാളിത്തം കാണിക്കുന്ന പൂത്ത പണക്കാർ ഇതൊക്കെ ഒന്ന് കണ്ടു പഠിക്കട്ടെ..
കൂടാതെ മഞ്ജു അജീഷ് ദമ്പതികളുടെ ഉള്ളിലുള്ള നന്മയും വിശുദ്ധിയും എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു..
നല്ല തീരുമാനങ്ങളെടുക്കാനും അത് പ്രാബല്യത്തിൽ വരുത്താനും നമുക്കൊരിക്കലും വൈകാതിരിക്കട്ടെ എന്നും ആശംസിക്കുന്നു..
സ്നേഹം..ഹൃദയത്തിന്റെ ഭാഷയിൽ..

well done.
ReplyDelete