Monday, 23 March 2020

സോഷ്യൽ ഓഡിറ്റിംഗ്

നമ്മുടെയെല്ലാം മനസ്സിൽ ഇനിയും വിഭാഗീയതയുടെ അഴുക്കുകളുണ്ട്..

സോഷ്യൽ ഓഡിറ്റിംഗ് ഇന്ന് നമ്മളറിയാതെ നമ്മളെ ബാധിച്ച ഒരു ഗുരുതര രോഗമാണ്.

ആദ്യം ഒരു ഇറ്റലിയിൽ നിന്നും വന്ന ആൾ രോഗം വ്യാപിച്ചപ്പോൾ അയാളെ നമ്മൾ തൂക്കിലേറ്റാൻ തുടങ്ങി..
അത് കൊണ്ടതൊക്കെയാവും ചിലപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നും വന്ന പലരും വന്ന വാർത്ത മറച്ചു വച്ചത്.
തനിക്കു അസുഖ ബാധയുണ്ടോ എന്ന ആശങ്കയേക്കാൾ ജനവിചാരണയെ അവർ ഭയന്ന് കാണും.
പിന്നീട് വന്ന ഓരോ പ്രവാസിയോടും നമ്മുടെ സമീപനമെന്തായിരുന്നു?
ഇപ്പോൾ ദിനം തോറും രോഗ ബാധിതർ കൂടികൊണ്ടിരിക്കുകയാണ്.
രോഗം നമ്മിലേക്കും നമ്മുടെ പ്രിയപ്പെട്ടവരിലേക്കും പടരുകയാണെന്നു നാം തിരിച്ചറിയുന്നുണ്ടിപ്പോൾ .
അതോടെ നമ്മടെ മനോഭാവം ഇത്തിരികൂടെ താഴ്മയുള്ളതായി..

No comments:

Post a Comment