Sunday, 22 March 2020

ഐസിസി

ലോകാരോഗ്യ സംഘടന പകർച്ചവ്യാധിയായി പ്രഖ്യാപിച്ച കോവിഡ്‌19 എന്ന കൊറോണ വൈറസ് ഇതിനോടകം തന്നെ മിക്ക ലോകരാജ്യങ്ങളെയും പിടികൂടിക്കഴിഞ്ഞിരിക്കുന്നു.
വൈറസ് ബാധിച്ചു 13000 ത്തിൽ അധികം പേർ ഇതിനോടകം മരണപ്പെട്ടു.
വൈറസിന്റെ വ്യാപനം ഇല്ലാതാക്കാൻ ലോക ജനത ഇപ്പോഴും ശക്തമായി പോരാടി കൊണ്ടിരിക്കുകയാണ്.  സ്ഥിതി ഗതികൾ ഇങ്ങനെ തുടരുകയാണെങ്കിൽ  രോഗബാധിതരെ ചികിൽസിക്കാൻ ഇനിയും ആയിരക്കണക്കിന് ആശുപത്രി മുറികളും കിടക്കകളും വേണ്ടി വരും.

രോഗവ്യാപനം ഇനിയും അതിക്രമിക്കുകയും കാര്യങ്ങൾ കൈവിട്ടു പോവുകയുമാണെങ്കിൽ കേരളത്തിലെ 60% ആളുകളെ രോഗം ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതിൽ 5% പേർക്ക് അതീവ പരിചരണം ആവശ്യമായി വരും.
ഈ മോശം സാഹചര്യം മുന്നിൽ കണ്ട് 100 ബെഡ് ശേഷിയുള്ള പ്രത്യേക കെട്ടിടം ഒരുക്കി അതിനെതിരെ പോരാടാൻ തയ്യാറാവുകയാണ് ഇഖ്‌റാ ഹോസ്പിറ്റൽ .
അതിനായി മലബാർ ഗ്രൂപ്പിന്റെ 11 കോടി രൂപയുടെ ഉദാരമായ സഹായത്തോടെ നിർമിച്ചു കൊണ്ടിരിക്കുന്ന  ഇഖ്‌റാ കിഡ്നി കെയർ കൊറോണ പരിചരണത്തിനായി പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണ് ഇഖ്‌റ ഹോസ്പിറ്റൽ അധികൃതർ.
പൂർണ പിന്തുണയായി മലബാർ ഗ്രൂപ്പ് ചെയർമാൻ M P അഹ്മദും കൂടെയുണ്ട്.
10 വെന്റിലേറ്ററുകൾ വാങ്ങാൻ 1 കോടി രൂപ അധികമായി സംഭാവന ചെയ്തുകൊണ്ടു മലബാർ ഗ്രൂപ്പ് ഇപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ട്.

പുതിയ കെട്ടിടത്തിൽ 100 ൽ 30 ബെഡ് icu ആയിട്ടും ബാക്കി സെമി ക്രിട്ടിക്കൽ കെയറിന് വേണ്ടിയിട്ടും സജ്ജമാക്കും.
2020 ഏപ്രിൽ 25 നകം ഇത് പൊതുജനങ്ങൾക്കായി തുറന്ന് സേവനമാരംഭിക്കും.

സിംഗിൾ icu ബെഡിനൊപ്പം വെന്റിലേറ്ററിന്റെയും മറ്റു അനുബന്ധ സംവിധാനങ്ങളുടെയും ചിലവ് ഒരു ബെഡിന്ന് മാത്രമായി ഏകദേശം 18 ലക്ഷമാണ് കണക്കു കൂട്ടുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രിയപ്പെട്ട അഭ്യുദയകാംക്ഷികളിൽ നിന്നും അനുഭാവികളിൽ നിന്നും പൂർണ പിന്തുണയും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിച്ചു കൊള്ളുന്നു.

നിങ്ങളുടെ കഴിവിന്റെ പരമാവധി കിടക്കകൾ സ്പോൺസർ ചെയ്തു സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്
കരുതലോടെ

Dr P C.അൻവർ 9847002322
Dr V.ഇദ്‌രീസ്      9745336020

No comments:

Post a Comment