Tuesday, 16 July 2019

പൂർണ

ഒരില പോലും അനങ്ങുന്നില്ല.
ഒറ്റനക്ഷത്രത്തെ പോലും കാണുന്നില്ല.
മിന്നാമിനുങ്ങുകൾ മേഘ താഴ്‌വരയിൽ വിലസുന്നുണ്ട്
ഓരോ മേഘക്കീറും ഓരോ ഭൂഖണ്ഡമെന്ന പോലെ
പഞ്ഞിക്കെട്ടുകൾക്കിടയിലെ ഓരോ നീല തുരുത്തുകളും ഓരോരോ ചിത്രം കൊറിയിട്ടിരിക്കുന്നു.
ആഹാ..
കീറുകൾക്കിടയിൽ അതാ ചില നക്ഷത്രങ്ങൾ തെളിഞ്ഞു വരുന്നു.
പ്രഭ പരത്തുന്ന ചന്ദ്രനരികെ മറ്റൊരു നക്ഷത്രം പാത്തു നോക്കുന്നുണ്ട്.
കരിയിലകളും കരിന്തെങ്ങുകളും.
പിന്നെ ആ ചീവിടുകളുടെ കഥ പറച്ചിൽ.
ദൂരെ എവിടെയോ ഒരു പുഷ്പക വിമാനം പറക്കുന്നുണ്ട്.
മാക്രച്ചി തവളയെന്തോ ചിലക്കുന്നുണ്ട്. വവ്വാലുകൾ മരങ്ങളിൽ അനക്കമുണ്ടാക്കി.
ദൂരെ കിളികളും അര്ധരാത്രിക്ക് കുശലം പറയുന്നത് കേൾക്കാം.
പാതയിലൂടെ ചീറിപ്പായുന്ന ചക്രങ്ങൾ.
ചന്ദ്രന് ചുറ്റുമുള്ള ആ മഞ്ഞ വെളിച്ചം എന്താണ്..
കൊതുക് മൂളുന്നുണ്ട്,
ഇനിയിപ്പോ , ഫാനിന്റെ ഇരമ്പൽ കേട്ട് ഇരുട്ടിലേക്ക് തന്നെ മടങ്ങാം...

No comments:

Post a Comment