Wednesday, 24 July 2019

നാളെ

ഒച്ചപ്പാടുണ്ടെൽ മാത്രം തിരിഞ്ഞു നോക്കുന്ന ഈ കാലത്ത് ഒറ്റപ്പെട്ടുപോവുന്നതിലും വലിയ വേദന എന്തുണ്ട്...
അർഹിക്കുന്ന പരിഗണന ഇവിടെ മിക്കവർക്കും ലഭിക്കുന്നില്ല. എന്നിട്ടും അവരത് അതിജീവിക്കുന്നു. നാളെയുണ്ട് എന്ന പ്രതീക്ഷ കൊണ്ട് മാത്രമാണത്.

Tuesday, 23 July 2019

ആകെ

ഒച്ചപ്പാട് ഉണ്ടാക്കിയാലെ ഇന്ന് ആരെങ്കിലുമൊക്കെ തിരിഞ്ഞു നോക്കുള്ളൂ..
ഒച്ചീം അനക്കോം ഒന്നും പൊറത്ത്ക്ക് കേട്ടില്ലേൽ പലരും മ്മളെ മേത്ത് ചവുട്ടി പോകും.

മ്മാക്ക് ന്താ ഞാൻ വരുമ്പം കൊണ്ടരണ്ടത്..
ഇമ്മാക്ക് ഇജ്ജ് വരുന്നത് തന്നെ സന്തോഷം. മക്കളെ കണ്ണ് മുന്നിൽ കാണുന്നതിലും പെര്ത്ത് സന്തോഷം ന്താ തള്ളാര്ക്ക് ള്ളത്.

കൂടെ തിന്നാ കോടി പുണ്യം.

ന്റെ മോൾ അന്നും കഷ്ടപ്പാടിലേർന്നു.ഇന്നും ഓളെ എടങ്ങാർ മാറീട്ടില്ല. മക്കളെ 2 വയസ്സിലുള്ള ഡ്രെസ്സ ഇപ്പളും അടീൽ ഇട്ട് കൊടുക്കണേ.
കരിമ്പനടിച്ച മാക്സീം പിന്നിയ ബ്രായും കരിമ്പനടിച്ച പാവാടീം ..

അയലക്കത്തെ മജീദാക്ക വന്നപ്പോ 2 മുട്ടായി തന്നീന്. ഇജ്ജ് എപ്പളേലും വരുമ്പോ തരാച്ചിട്ട് പാത്തെച്ചതാ. ഇന്റെ പേരാക്കുട്ടിയാൾക്ക് എണ്ണം തേകയൂം ഇല്ല.

ന്നാ ഇങ്ങളെ മോളെ കുട്ടിക്ക് കോട്ക്കാര്ന്നില്ലേ..

ജന്തു

അതിയായി ആഗ്രഹിച്ചതും,അത്രമേൽ തേടിപ്പിടിച്ചതും,  അത്രയേറെ ആസ്വദിച്ചതുമെല്ലാം നഷ്ടപെട്ടാൽ നൈമിഷിക വികാരം പോലും ഇല്ലാത്ത ജന്തുവർഗ്ഗത്തിൽ പെട്ടത്.
🦋

Wednesday, 17 July 2019

Prarthana

പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും നാഥന്റെ തീരുമാനം നടപ്പിലാക്കപ്പെടും.
പക്ഷെ എനിക്ക് വിശ്വാസമുണ്ട്,
എന്റെ പ്രാർത്ഥനകളെല്ലാം അവൻ പരിഗണിക്കുന്നുണ്ടെന്ന്.
💚

പ്രതീക്ഷ

വിശ്വാസം എന്ന് പേരുള്ള ഒരാൾ കൂടെ നമ്മുടെ ആത്മാവിൽ ചേർന്നിരിക്കുന്നുണ്ട്.
ചില സമയങ്ങളിൽ നമ്മൾ അസാധാരണമായി സന്തോഷിക്കാറില്ലേ, മറ്റു ചിലപ്പോൾ കാരണം പോലുമറിയാതെ നമ്മൾ തേങ്ങാറില്ലേ?
എന്ത് കൊണ്ടായിരിക്കും?
പ്രതീക്ഷകളും നഷ്ടങ്ങളുമാണ് മനസിന്റെ താളത്തെ തുലനം ചെയ്യുന്നത്.
അതായിരിക്കാം രണ്ടിലെയും ഏറ്റക്കുറച്ചിൽ സന്തോഷമായും നെടുവീർപ്പായുമൊക്കെ നമുക്ക് അനുഭവപ്പെടുന്നത്.

Tuesday, 16 July 2019

നഷ്ടം

നഷ്ടങ്ങളുണ്ടാക്കുന്ന നീറ്റലുകൾ എത്ര തേങ്ങിയാലും തേഞ്ഞു പോകില്ലല്ലോ

പൂർണ

ഒരില പോലും അനങ്ങുന്നില്ല.
ഒറ്റനക്ഷത്രത്തെ പോലും കാണുന്നില്ല.
മിന്നാമിനുങ്ങുകൾ മേഘ താഴ്‌വരയിൽ വിലസുന്നുണ്ട്
ഓരോ മേഘക്കീറും ഓരോ ഭൂഖണ്ഡമെന്ന പോലെ
പഞ്ഞിക്കെട്ടുകൾക്കിടയിലെ ഓരോ നീല തുരുത്തുകളും ഓരോരോ ചിത്രം കൊറിയിട്ടിരിക്കുന്നു.
ആഹാ..
കീറുകൾക്കിടയിൽ അതാ ചില നക്ഷത്രങ്ങൾ തെളിഞ്ഞു വരുന്നു.
പ്രഭ പരത്തുന്ന ചന്ദ്രനരികെ മറ്റൊരു നക്ഷത്രം പാത്തു നോക്കുന്നുണ്ട്.
കരിയിലകളും കരിന്തെങ്ങുകളും.
പിന്നെ ആ ചീവിടുകളുടെ കഥ പറച്ചിൽ.
ദൂരെ എവിടെയോ ഒരു പുഷ്പക വിമാനം പറക്കുന്നുണ്ട്.
മാക്രച്ചി തവളയെന്തോ ചിലക്കുന്നുണ്ട്. വവ്വാലുകൾ മരങ്ങളിൽ അനക്കമുണ്ടാക്കി.
ദൂരെ കിളികളും അര്ധരാത്രിക്ക് കുശലം പറയുന്നത് കേൾക്കാം.
പാതയിലൂടെ ചീറിപ്പായുന്ന ചക്രങ്ങൾ.
ചന്ദ്രന് ചുറ്റുമുള്ള ആ മഞ്ഞ വെളിച്ചം എന്താണ്..
കൊതുക് മൂളുന്നുണ്ട്,
ഇനിയിപ്പോ , ഫാനിന്റെ ഇരമ്പൽ കേട്ട് ഇരുട്ടിലേക്ക് തന്നെ മടങ്ങാം...

പൂർണ ചന്ദ്രൻ,ചീവീട്

നിന്റെ പ്രഭ കണ്ട്  പ്രകൃതിയിങ്ങനെ നിർത്താതെ ഈണമിടുമ്പോഴും നിനക്ക് മാത്രമിങ്ങനെ മൗനിയായിരിക്കാൻ എങ്ങനെ കഴിയുന്നു...

Friday, 12 July 2019

ഭരം

എത്ര ഭാരമുണ്ടേലും അതൊന്ന് കുറയ്ക്കാൻ അവൻ എപ്പോഴും ആരെയെങ്കിലുമൊക്കെയായി പ്രതീക്ഷിക്കാത്ത വഴികളിലൂടെ നമ്മുടെ അടുത്തേക്ക് പറഞ്ഞയക്കും. അവനിൽ ഭരമേല്പിച്ച നമ്മളെന്തിന് നിരാശപ്പെടണം
💚
തീർച്ചയായും,കാത്തിരിപ്പുകൾ പ്രാർത്ഥനയോളം തുടരുന്നു.

Wednesday, 10 July 2019

ശൂന്യത

ശൂന്യതയിലിപ്പോൾ
തേങ്ങൽ
കവിഞ്ഞുകൊണ്ടിരിക്കുന്നു.