Sunday, 28 April 2019

പ്രാർത്ഥന

പ്രാണനോട് കോർത്ത പ്രണയത്താൽ ഞാൻ നിന്നെ ബന്ധനസ്ഥനാക്കിയിരുന്നു.
ഇനി മുതൽ പ്രാർത്ഥനകളാൽ മാത്രം

എന്നെ സ്നേഹിക്കാനുള്ള അവകാശം ഞാൻ നിങ്ങൾക്ക് തരുന്നു
എന്നാൽ എന്നെ ഭരിക്കാനുള്ള അധികാരം എനിക്ക് മാത്രമാണുള്ളത്

തീവ്രം

എണ്ണിയാൽ തീരാത്ത തീവ്രാനുഭവങ്ങളുടെ കത്തുന്ന ഓർമ്മകൾ ഇന്നും മനസ്സിനെ ഞെരുക്കുന്നുണ്ട്. എങ്കിലും ക്ഷമയോടെ ഞാൻ പലരെയും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം ആ അനുഭവങ്ങളൊക്കെയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തി കൊണ്ടിരിക്കുന്നത് എന്നത് കൊണ്ട്..

എന്റെ സഹനം നിങ്ങൾക്ക് വളരാനുള്ള വളക്കൂറല്ല.ഒരുനാൾ ഞാൻ തലയുയർത്തുമ്പോൾ നിങ്ങൾക്ക് മേനികാട്ടി പറയാനുമുള്ളതുമല്ല. അങ്ങനെ സംഭവിച്ചാൽ ഇന്നത്തെ ചിരിയല്ല ,മൂർച്ചയുള്ള നോട്ടം തന്നെയാണ് നിങ്ങൾ നേരിടേണ്ടി വരിക.

എനിക്ക് വേണ്ടി ചെയ്യാവുന്ന കടമകൾക്ക് മുന്നിൽ കണ്ണടച്ചു കൊണ്ട് ആഡംഭരത്വവും മേധാവിത്വവും അകമ്പടിയാക്കി കൊണ്ട് വലിയവനായി കിതച്ചോടിക്കോളൂ...
പുണ്യ കർമങ്ങൾ മുടങ്ങാതെ ചെയ്തു കൊള്ളൂ...പക്ഷെ മുകളിലുള്ളവൻ നിസ്സാരമായ പ്രയാസങ്ങൾ തന്നു കൊണ്ട് ഇനിയും നിങ്ങളുടെ സമാധാനം ഇല്ലാതാക്കുക തന്നെ ചെയ്യും.

എന്നിലെ തീ തന്നെ എന്നിലെ ജലമാകുമ്പോൾ...എന്റെ ചോദ്യങ്ങളിൽ തന്നെ ഉത്തരമുണ്ടാകുമ്പോൾ...

Saturday, 27 April 2019

Loss

I will gift you a painless loss...

Utharam

ഉത്തരങ്ങൾ നേരെത്തെ തന്നു പാകപ്പെടുത്തുന്ന നാഥനുണ്ടെനിക്ക്.

Friday, 26 April 2019

നമ്മൾ

ഇത്രമേൽ അസഹ്യമായ ഈ ലോകത്ത് നിന്റെ ഓർമകളുടെ സാന്നിധ്യം പോലും എനിക്കൊരു ആശ്വാസമാണ്.പലപ്പോഴും പ്രതീക്ഷയും...

നമ്മുടെ ഈ പുസ്തകത്തിന്റെ ഓരോ താളിലെയും ഒരുപുറം നിനക്കായും മറുപുറം എനിക്കായും ചിട്ടപെടുത്തിയിരിക്കുന്നു.
ചില താളുകൾ നമുക്കിരുവരിലും ശൂന്യമാണ്.
അവിടെയാണ് നമ്മുടെ പ്രേമം നിറയ്ക്കേണ്ടത്..
ബാക്കി താളുകളൊക്കെയും നമ്മളിരുവരും പരസ്പരം വായിച്ചെടുക്കേണ്ടതാണ്.
അവിടെയാണ് നമ്മുടെ പ്രണയമിരിക്കുന്നത്.

പുറംചട്ടയിലെ ശൂന്യത നമ്മുടെ മൗനമല്ല.
അത് നമ്മുടെ വിധിയിലേക്കുള്ള പ്രാർത്ഥനയാണ്.
പ്രാർത്ഥനയോളം നമ്മളെന്നെങ്കിലും വാചാലമാകുമെങ്കിൽ അത് റബ്ബിലേക്കുള്ള പ്രകീർത്തനങ്ങളുടെ അകമ്പടിയാണ്.

മൗനത്തോളം വാചാലമായ മഹാകാവ്യം വേറെന്തുണ്ട്...

മൗനമെന്ന മൂടു കല്ലിനാൽ നീയെന്ന ഇരുട്ടിനെ/ വെളിച്ചത്തെ ഞാൻ മറവ് ചെയ്യും

Thursday, 25 April 2019

മിടായി തെരുവിലെ ചലിക്കുന്ന ഇരിപ്പിടങ്ങൾ..

Njan samsarikkan thudangiyal or sramichal ente chithrangalkk or varikalkk ningalodonnum parayanundavillaഹ്

നീയെന്ന വെളിച്ചത്തെ മൗനമെന്ന മൂട് കല്ലിനാൽ ഞാൻ മറവ് ചെയ്യും

മൗനമെന്ന മൂട് കല്ലിനാൽ നിന്റെ വെളിച്ചത്തെ ഞാൻ ഇരുട്ടിലാഴ്ത്തും
നിന്റെ പ്രണയത്തെ ഞാനവിടെ മറവ് ചെയ്യും

Monday, 22 April 2019

Poornatha

നിന്റെ വെളിച്ചത്തിൽ എന്റെ നിഴൽ വീഴുന്ന നേരം നമ്മൾ പൂർണതയിലെത്തുന്നു...

അടച്ചാലും തുറന്നാലും വ്യത്യസ്തമായി വാചലമാകുന്ന തിരശീലയാണ് മൗനം

Sunday, 21 April 2019

Vazhi

നിന്നിലേക്കുള്ള വഴിക്ക് തിരിവുകളൊന്നുമില്ല തന്നെ..

Saturday, 20 April 2019

Vasantham

ഇനിയുമേറെ വസന്തങ്ങൾ കാണുമായിരിക്കാം..
എന്നാലും നാഥനിലേക്ക് കൈകോർക്കുന്ന വാടാനാംകുറിശ്ശിയിലെ ഋതു ഭേദങ്ങൾ എന്നും കുളിർമയായും അനുഗ്രഹമായും മനസിലെന്നും ശേഷിക്കും...

Friday, 19 April 2019

Velicham

നിഴലുകൾ വീണപ്പോഴല്ലേ വെളിച്ചത്തിന്റെ സാന്നിദ്ധ്യം സാധ്യതയും നാം തിരിച്ചറിഞ്ഞത്...

Thursday, 18 April 2019

വേനൽ മഴ

പെയ്ത മഴയൊക്കെയും നീ കവർന്നെടുത്തത് കൊണ്ടാകാം ഞാനിപ്പോഴും കാർമേഘച്ചോട്ടിൽ മരുഭൂമിയിലെന്ന പോലെ കാത്തിരിക്കുന്നത്...

Friday, 5 April 2019

താമര

പിന്നെയും
ആയിരം താമരകൾ അവിടെ വിരിയും,
ദൂരെ ദിക്കുകളിൽ നിന്ന് പോലും
അറിഞ്ഞും അവിചാരിതമായും
പലരുമെത്തും.
പൂക്കൾ പറിക്കും,
മൃദുവായി തലോടും,
സൗന്ദര്യം രമിക്കും...
ശേഷം അവർ തിരിച്ചു പോകും.
പലപ്പോഴും ഒരു താമരമൊട്ടെങ്കിലും
കയ്യിൽ കരുതും.
എന്നിട്ടും,
നിർവൃതിയും ആകൃതിയും
നൽകിയ
കുളത്തെ മാത്രമവർ
മറവികളിലേക്കുപേക്ഷിക്കും