അതിനു ചില ട്രിക്‌സ് ഉണ്ട്...
ഉദാഹരത്തിനു..ഒരു ഫ്രെയിം കണ്ടാൽ നമ്മൾ അവിടെ നമ്മളെ കാണണം...അപ്പൊ ന്താ ചെയ്യാ കൂടെ ഉള്ള ആളെ ആദ്യം ഡേയ് ഇയ്യു ഈ പോസിൽ നിക്ക് ഉഷാറായിരിക്കുംന്നു പറയാ...അവര്ക് മൂടില്ലേലും അങ്ങാനന്നെ നില്പിക്കണം..എന്നിട് ക്ലിക്ക് അവരെ കാണിച്ചു കൊടുത്തു അവരും നമ്മളും ഐവാ..പറയണം..ക്ലിക്ക് എടുത്തോടുത്തുന്നു ഒരടി നീങ്ങാനും പാടില്ല..ന്നിട്ട് ഓന്റെ കയ്യിൽ ഫോൺ കൊടുത്തിട്ട് ഇനി അതെ പോലെ തത്താനെ ക്ലിക്കിക്കെന്നു നൈസ് ആയിട്ട് പറയാ...പിന്നെ സംഗതി നല്ല ഉഷാർ..☺️👌
Saturday, 24 February 2018
ക്ലിക്ക്
Friday, 16 February 2018
അവരുടെ ദിവസം
വാസ്തവത്തിൽ ഇന്ന് അവരുടെ ദിവസമായിരുന്നു...
ഞാൻ പിറന്ന ദിവസം എന്നതിലുപരി റുക്കിയ ആദ്യമായി ഉമ്മയായും യൂസഫലി ആദ്യമായി ഉപ്പയായും മാറിയ ദിവസം...
ഒരുപക്ഷെ ആശംസകളും പ്രാര്ഥനകളുമെല്ലാം എന്നേക്കാൾ അർഹതപ്പെട്ടത് അവർക്കായിരുന്നു.
ഞാനെന്ന വ്യക്തിത്വം ഉടലെടുക്കാൻ കാരണം അവർ കാണിച്ചു തന്ന പാത തന്നെ ആയിരുന്നു...
വൈകി വന്ന തിരിച്ചറിവാണ്...
സ്നേഹത്തോടെ
സുഹറ...
❤
Wednesday, 7 February 2018
ചങ്ങല അപ്പൂപ്പൻ താടി
എന്നിൽ നിന്നും ഞാൻ എന്നെ തന്നെ നോക്കുമ്പോൾ തോന്നും ഞാൻ ചങ്ങലകെട്ടുകൾക്കിടയിൽ പെട്ട് കിടക്കുകയാണെന്നു...
പുറമെ നിന്ന് നോക്കുമ്പോൾ ഞാൻ അപ്പൂപ്പൻ താടി പോലെ പാറി പറക്കുന്നത് കാണാം...
Tuesday, 6 February 2018
Depression
നീണ്ട ഉറക്കം ഇന്നും പേടി സ്വപനം പോലെയാണ്..അപ്പോഴാണ് ചില നീണ്ട സ്വപ്‌നങ്ങൾ കാണുക..മനസ്സിൽ വല്ലാത്ത വിങ്ങൽ ഉണ്ടാക്കിയാണ് പലപ്പോഴും ആ സ്വപ്‌നങ്ങൾ പുലരിയോടെ അപ്രത്യക്ഷമാകാറ്..
വല്ലാത്ത ഒറ്റപ്പെടലും നെടുവീർപ്പും ..
രാവിലെ എഴുന്നേറ്റാൽ എന്തോ എവിടെയോ മറന്നു വച്ചത് പോലെ..ആരോ ഒറ്റക്കാക്കി പോയ പോലെ...എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ.. ആത്മ ധൈര്യം ചോരുന്നപോലെ...
എഴുതിയാൽ ഇത്തിരി ആശ്വാസമാണ്..
Friday, 2 February 2018
കാരണങ്ങൾ
അന്ന് തൊട്ട് അനുഭവിക്കുന്ന ഈ ഒറ്റപ്പെടൽ ഒക്കെ തന്നെയാവും ഒരാളെയും ഒറ്റപ്പെടുത്തരുത് എന്ന ചിന്ത മനസ്സിൽ വരാനും...
ചിലർക്ക് വേണ്ടിയെങ്കിലും കാതോർക്കാനും ഒക്കെ കഴിയുന്നത്..
6th age
ആറാം വയസ്സിലേ മരവിച്ച ഒരു കുഞ്ഞു ഹൃദയം...
അവിടുന്ന് ഇങ്ങോട്ട് അത് തളിർത്തു വളരാൻ വേണ്ട വളവും വെള്ളവും ആ ഹൃദയത്തെ തേടി എത്തിയിട്ടില്ല..
ആ കുഞ്ഞു ഹൃദയം തന്നെ രൂപപ്പെടുത്തി എടുത്ത ഒരു മിഥ്യയിൽ അതിന്റെ പുറംന്തോട് ഇത്തിരി വലുതായിട്ടുണ്ട്..
അതിനിത്തിരി കാലപ്പഴക്കം തോന്നിക്കാൻ ഇത്തിരി ചുളിവും നരയും അതിൽ വെള്ളം കുറച്ചു ചേർത്തിട്ടുണ്ട്...
കിട്ടിയ വെള്ളത്തിലെ ധാതു ലവണങ്ങളും മിഥ്യ തന്നെ ആയിരുന്നു..
അത് ഉൾകൊള്ളാൻ പക്വതയെന്ന മിഥ്യയെ അവൾ ഗർഭമേന്തി..
ഉള്ളിലുള്ള ശിശുവിന്റെ ലിംഗം വിശ്വാസമാണോ പുഞ്ചിരിയാണോ എന്നവൾക്കു അറിയില്ല..രണ്ടായാലും തന്റെ പൊന്കുഞ്ഞിനു
...
എന്തെന്നില്ലാത്ത വേദനയും ഒറ്റപ്പെടലുമാണ് ഇപ്പോഴും ഇടനെഞ്ചിൽ...
ഇടക്കിടക്ക് എന്തോ ഒരു നഷ്ടപ്പെടുത്തൽ ഓര്മപ്പെടുത്തികൊണ്ടു ഒരുതരം തേങ്ങൽ നെഞ്ചിലിങ്ങനെ വിങ്ങി നീറും...
ആരോട് പറഞ്ഞാലും തീരാത്ത ഒരു തരം വേദന..
ഇരുട്ടിന് പോലും ഈ കണ്ണീരിനെ മായ്ക്കാൻ ആവുന്നില്ല...
വെളിച്ചത്തിൽ പലതും കണ്ടില്ലെന്നു നടിക്കും..
പുഞ്ചിരി കൊണ്ട് പുകമറയുണ്ടാക്കും...
ഉള്ളിലെ നീറ്റൽ ..
സ്നേഹം സന്തോഷം ആത്മ സംതൃപ്തി ഇവയൊക്കെ ഒരു മായയായിട്ടെ ഇപ്പോഴും തോന്നുന്നുള്ളൂ...
എനിക്ക് പ്രിയപ്പെട്ടവരെന്നു തോന്നുന്നവരുടെ മുന്നിൽ കുട്ടിയായും അപക്വമായും ബോധമില്ലാത്തവളായും മണ്ടിയായും എല്ലാം അഭിനയിക്കും..
ആ നിമിഷത്തിലെ പരിഗണനയ്ക്കു വേണ്ടിയാണു...
അമ്മയുടെ ശ്രദ്ധയും പരിഗണയും കിട്ടാൻ വേണ്ടി ഒരു കാര്യവുമില്ലാതെ പൊട്ടിക്കരയുന്ന 2 വയസ്സ് കാരി കുട്ടിയുടെ മനസ്സ് തന്നെയാണ് എനിക്കിപ്പോഴും...
...
വാക്കുകൾ പതറി കൊണ്ടേ ഇരിക്കുന്നു...
Thursday, 1 February 2018
ചിലർ
ചിലരെ അറിയും തോറും അടുക്കാൻ തോന്നും..
ആദ്യയിട്ടാ ഒരാളെ അറിയും തോറും അകലാൻ ശ്രമിക്കുന്നത്, ഇഷ്ടക്കേട് കൊണ്ടല്ല..ഇഷ്ടം കൂടിയത് കൊണ്ടാ..അത് ഒരുപാട് കൂടി കൂടി എന്റെ ഹൃദയം തന്നെ തകർന്നാലോ എന്ന പേടി...
നെഞ്ചിൽ കേറ്റുന്നിടത്തോളം താഴെ ഇറക്കി വയ്ക്കാനും ശ്രമിക്കാറുണ്ട്..