തുറന്നു പറയാത്ത പ്രണയത്തിന്റെ പവിത്രത ഒന്ന് വേറെ തന്നെയാണ്,
കാത്തിരിപ്പുകൾക്ക് മധുരവുമേറാം
Sunday, 24 December 2017
Sunday, 17 December 2017
ബസ്
ഇന്ന് രാവിലെ Ksrtc ബസിൽ യാത്ര ചെയ്യുമ്പോൾ രണ്ടു പണിക്കുപോകുന്ന ചേച്ചിമാർ തമ്മിലുള്ള സംഭാഷണം...
"എന്തായി ലോഡ് പോയോ?"
"ഇല്ല,എപ്പോ വേണേലും പണി പോവും!"
"അതെയോ!"
"ഉം,എന്താ അവിടുത്തെ അവസ്ഥ,കൂടുതൽ വല്ലതും കിട്ടുന്നുണ്ടോ?"
"എവിടെ കിട്ടാൻ,വെറുതെ വീട്ടിൽ ഇരുന്നാൽ ഇതും കിട്ടോ?,പിള്ളേരുടെ ഫീസ് അടച്ചു പോണ്ടേ?"
"ഹാ,എത്ര മണി വരേ ണ്ട് പണി?"
"കാലത്ത് 8 മണിക്ക് പോയാൽ 5 30ന്ന് വീടെത്താം"
"ഈ പണി പോയാൽ എനിക്ക് അവിടെ കിട്ടോ?😦"
"സരിതേനെ തന്നെ ഇപ്പൊ എടുത്തത് അവൾ നേരെത്തെ അവിടെ പണി ചെയ്തത് കൊണ്ടാ..😐"
"ഉം."
നീണ്ട മൗനം
പിന്നീട് ഞങ്ങൾ മൂന്നുപേരും ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി...
ഒരു ചേച്ചി 3000 രൂപ മാസവരുമാനം കിട്ടുന്ന വെള്ള കമ്പനി ലക്ഷ്യമാക്കി നടന്നു...
മക്കൾക്ക് ഫീസ് അടക്കമുള്ള ചേച്ചി അടുത്ത ബസ് ഷെഡിലേക്ക് നടന്നു..
ഞാൻ എന്റെ കോളേജ് ബസിലും കയറി...
Saturday, 16 December 2017
ചിന്തകൾചുരുങ്ങുന്നുവോ
എന്റെ ചിന്തകളുടെ ലോകം പ്രവർത്തനത്തേക്കാളും ചുരുങ്ങിക്കഴിഞ്ഞു,വല്ലാത്തൊരു മരവിപ്പ്..
ഞാനെന്തിനാ ഇങ്ങനെ അഭിനയിക്കുന്നത്..
പലരെയും പലതിനെയും കണ്ടിട്ടും കാണാത്ത പോലെ കടന്നു കളഞ്ഞു,
ഉള്ളിലുള്ളത് പ്രകടിപ്പിക്കാതെ,
ഏതു അവസ്ഥയിലും ഇളിച്ചു കൊണ്ട്,
ആർക്കുവേണ്ടിയാ
എന്തിനു വേണ്ടിയാ
മറവി
മരണമടുത്തെത്തിയവന് ദിവസങ്ങൾ എണ്ണപ്പെട്ടത് പോലെ,
എന്റെ മറവിയിലേക്ക് വിശ്വാസങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു...!
മനുഷ്യരിലുള്ള വിശ്വാസം എന്നോ മരിച്ചിരുന്നു
ഇപ്പോൾ സ്നേഹം, സൗഹൃദം, വാത്സല്യം,വാക്കുകൾ, അങ്ങനെ പലതും മായമാത്രമാണെന്നു മനസ്സ് നിരന്തരം മന്ത്രിക്കുന്നു...അതിനാൽ ഇവയും ഇനി ...
Alone
ഞാൻ ആരോടാ പറയേണ്ടത്
എന്താ പറയേണ്ടത്
വാക്കുകൾക്കപ്പുറം എന്നെ സ്നേഹിക്കുന്ന ആരുണ്ടെനിക്ക്
നിമിഷങ്ങളിൽ മാത്രം തിരക്കിലാകുന്നു
തീരുമാനങ്ങളിൽ തെറ്റ് പറ്റിയോ
Friday, 15 December 2017
അനുഭവങ്ങളുടെ രുചി ഭേദം
*** എന്‍റെ മാന്യ സമൂഹത്തോട്... ***
പോയ കാലമോര്‍ത്ത് നെഞ്ചകം നീറുന്നുണ്ട്...
നൊമ്പരങ്ങളൊന്നു ചുമലിറക്കാന്‍ മോഹവുമുണ്ട്...
പരിതാപവും കണ്ണീരുമൊന്നും ഒന്നിനും പര്യാപ്തമല്ലെന്നറിയാം...
നിങ്ങളെനിക്കു നേരെ ചൂണ്ടുന്ന വാക്കുകളുടെ
മൂര്‍ച്ചയും ആഴവും നന്നായറിയുന്നുമുണ്ട്...
വിശ്വാസമെന്ന മൂന്നക്ഷരത്തിനാലാണ് വഞ്ചിക്കപ്പെട്ടത്...
അപ്പോള്‍ പിന്നെ
പുഞ്ചിരിയെന്ന മൂന്നക്ഷരം കൊണ്ട്
മുഖം മൂടിയണിയാമെന്നങ്ങ് തീരുമാനിച്ചു...
താങ്ങാനായില്ലെങ്കിലും തളര്‍ത്താതിരുന്നു കൂടെ....:(;(
അപകടം
ഇന്ന് ullu വീട്ടിൽ വന്നിരുന്നു..പോകുമ്പോൾ യാത്ര ആക്കാൻ താഴേക്ക് പോയി..ഓട്ടോ എത്താൻ വൈകുമെന്ന് അറിഞ്ഞപ്പോൾ തൊട്ടടുത്തുള്ള ഫാൻസി കടയിൽ കയറി..അവിടെ സന്ധ്യാ ദീപം തെളിച്ചിരുന്നു..സംസാരത്തിനിടെ എന്റെ ഷാൾ എങ്ങിനെയോ അതിൽ വീണു..കുറച്ചു ഭാഗം കത്തി..അപ്പോഴേക്ക് അവിടുത്തെ സ്റ്റാഫ് പുറകിൽ നിന്ന് കണ്ടു..ഷാൾ മാറ്റി.. Alhamdulillah..
അപകടത്തിൽ നിന്നും തലനാഴിരക്ക് രക്ഷപ്പെട്ടു..❤️
Padivathil
ആരെയൊക്കെയോ പ്രതീക്ഷിച്ചു ഞാനിപ്പോഴും പടിവാതിൽക്കൽ നിൽക്കുന്നുണ്ട്...
നീണ്ട കാത്തുനിൽപ്പിൽ ക്ഷീണം വന്നാൽ പാതി വാതിൽ തുറന്നു വച്ച് മനസ്സ് വിടാതെ കണ്ണ് പതിയെ അടയ്ക്കാറുണ്ട്..
പുറത്തെ കാലടികൾ കേട്ട് പലപ്പോഴും ഞെട്ടിയുണർന്നു കാതോർക്കാറുണ്ട്...പക്ഷെ ആ ശബ്ദം പതിയെ പതിയെ അകലങ്ങളിലേക്ക് അലിഞ്ഞു ചേരുന്നത് കേൾക്കാം...
ആ നേരം ഇരുട്ടിന് വല്ലാത്ത കറുപ്പാണ്..
ഇളംകാറ്റിന് പോലും കൊടും തണുപ്പാണ്..
ശബ്ദങ്ങൾക്ക് വല്ലാത്ത മൂർച്ചയാണ്..
ചിന്തകൾക്ക് ഒടുക്കത്തെ ആഴവും..
ചിന്തകളുടെ ഗർത്തത്തിലേക്ക് വഴുതി വീഴാൻ വല്ലാത്ത ഭയമാണ്...
Sneham deshyam
ഞാൻ എന്നെത്തന്നെ വല്ലാതെ സ്നേഹിക്കുന്നു,അത് കൊണ്ട് തന്നെയാവാം ഞാൻ എന്നോട് തന്നെ വല്ലാതെ ദേഷ്യപ്പെടുന്നതും!
മുൻ ധാരണ
ഞാൻ ചില മുതിർന്ന സാമൂഹ്യ പ്രവർത്തകരെ ശ്രദ്ധിച്ചിട്ടുണ്ട്..
വിദ്യാർത്ഥികളെ കണ്ടാൽ സാമൂഹിക സേവനത്തിനു വല്ലാണ്ട് പ്രചോദനവും പ്രോത്സാഹനവും തരും,നല്ല സൗഹൃദവും കാണിക്കും..
എന്നാൽ അവരുടെ ഉള്ളിൽ, ഹാ ഇവർ വലുതാവട്ടെ, നല്ല ജോലിയും പ്രവർത്തനങ്ങളും കാഴ്ച വയ്ക്കട്ടെ.. അപ്പോൾ എന്റെ സംഘടനയുടെ വളർച്ചയിലേക്ക് കൂടുതൽ ഉപകാരപ്പെടും എന്നൊക്കെ ആയിരിക്കും..
ചിലർ അവരുടെ ഈ പ്രതീക്ഷ തുറന്നു പറയുകയും ചെയ്യും...
ചിലർ കഴിവുള്ള കുട്ടികളെ കണ്ടാൽ തങ്ങളിലേക്ക് ചേർക്കാൻ അവർക്കു അനുകൂലമായതൊക്കെയും ചെയ്യും...
എന്തിനാണ് ഇവർ ഇങ്ങനൊരു വാശി കാണിക്കുന്നത്...
മനുഷ്യൻ ജീവിക്കേണ്ടത് സമൂഹത്തിൽ തുല്യ നീതി കൊണ്ട് വരാനാണ്..അതിനെ കുറിച്ച് അല്ലെ യുവ തലമുറയെ ഉൽബുദ്ധരാക്കേണ്ടത്.. അങ്ങനെ ബോധവന്മാരാകുന്ന ഓരോ യുവതയും തനിക്കാവുന്ന വിധം സേവനം ചെയ്യുന്നതുമാണ്..
അല്ലാതെ യുവതയെ തങ്ങളുടെ സ്വപ്നസാക്ഷരത്തിനു വേണ്ടി ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ നാളെ അവർ എത്ര ഉയർച്ചയിലെത്തിയാലും അവരിലെ നന്മയെയും മികവിനെയും തിരിച്ചറിയാനും അംഗീകരിക്കാനും ഈ പ്രവർത്തകർക്കാവില്ല...
Tuesday, 12 December 2017
Thursday, 7 December 2017
Prashnam
ചില സമയത്തു തോന്നും മനസ്സിലുള്ള പിരിമുറുക്കങ്ങൾ ആരോടെങ്കിലും തുറന്നു പറയണം എന്ന്..
പക്ഷെ നമുക്ക് തന്നെ അറിയാലോ ഇത് കേട്ടാൽ അവരെങ്ങനെ പ്രതികരിക്കുമെന്നു..മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഞാനും കാതോർക്കുന്നതാണല്ലോ..അപ്പോൾ എനിക്കും ഇങ്ങനെയൊക്കെ തന്നെ അല്ലെ അവരെയും ആശ്വസിപ്പിക്കാൻ കഴിയാറുള്ളൂ...
വല്ലാണ്ട് കൂടുമ്പോൾ എഴുതും... ഇപ്പൊ ആ ശീലവും പതിയെ പതിയെ മാറി തുടങ്ങി...പിന്നെ ആരെയെങ്കിലും വിളിച്ചു നോക്കും..സുഖമല്ലേ എന്ന് ഞാൻ ചോദിക്കുമ്പോഴേക്ക് അവര് അവരുടെ പരിഭവങ്ങളുടെ കെട്ടഴിക്കും... പിന്നെ ഒന്നും പറയാൻ തോന്നില്ല...
ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, ഞാനടക്കം അങ്ങനെ ചെയ്തിട്ടുമുണ്ട്, എന്താണ് കാര്യമെന്ന് വച്ചാൽ...ഇപ്പൊ നമുക്ക് നല്ല തലവേദന ഓർ കാല് വേദന...ആ നേരം ആരോടെങ്കിലും അതിനെ കുറിച്ച് പറയുകയാണേൽ അവരപ്പൊ പറയും ആ എനിക്കും ഉണ്ടായിരുന്നു...ഇന്നലെ കൂടെ വന്നുള്ളൂ..കുറെ ഡോക്ടർ മാരെ മാറി മാറി കാണിച്ചു..തലവേദന വന്നു അപ്പുറത്തെ വീട്ടിലെ കുട്ടി മരിച്ചു..അങ്ങനെ..
പിന്നെ എത്രത്തോളം ദുരന്തമായി അവതരിപ്പിക്കാമോ അത്രയ്ക്കും നെഗറ്റീവ് ആയി പറയും..ആ നേരത്തു നമ്മുടെ ഉള്ള തലവേദനയും പിരിമുറുക്കവും ഒന്ന് കൂടെ കൂടും..ഇവർക്കൊക്കെ വിളിച്ചു ഉള്ള നേരം കൂടെ കളഞ്ഞല്ലോ എന്നോർത്ത് പരിതപിക്കും..
ചിലരോട് പറഞ്ഞാൽ പിന്നെ നമ്മളെ വഴക്കാ..സൂക്ഷിച്ചൂടായിരുന്നോ..സ്വയം വര്ത്തിയതല്ലേ...അനുഭവിക്ക്..ഇനിപ്പോ പറഞ്ഞിട്ടെന്താ എന്നൊക്കെ..
പിന്നെ ചിലരുടെ അധിക പ്രസംഗം..ഡോക്ടറെ കാണിച്ചില്ലേ.. മരുന്ന് കഴിച്ചില്ലേ.. പൈൻ ഉണ്ടോ...ഉഫ്...
ഭ്രാന്ത് പിടിക്കും...
ഒരാളേലും സമാധാന വാക്ക് പറഞ്ഞിരുന്നേൽ...ഡോക്ടറെ കാണിക്കാൻ കൂടെ വരണോ എന്ന് ചോദിച്ചിരുന്നേൽ...ഞാൻ പ്രാർത്ഥിക്കാം എന്ന് പറഞ്ഞിരുന്നേൽ എന്നൊക്കെ വ്യഥാ മോഹിച്ചു പോകും...
എല്ലാവര്ക്കും ഇങ്ങനെയൊക്കെ ഉള്ള അനുഭവങ്ങളാണോ എന്നെനിക്കറിയില്ല...
എല്ലാവര്ക്കും തിരക്കല്ലേ...അവനോന്റെ മോഹങ്ങളും അതിമോഹങ്ങളും എല്ലാം പൂർത്തീകരിക്കാൻ..അതിനിടയിൽ ഇതിനൊക്കെ ആർക് നേരം..
പിന്നെ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്..
കാശുള്ള വീട്ടിലെ ആളുകൾക്ക് ഒരു പരിഗണന..അവിടെ ഒരാൾക്ക് മുഖത്തു pimple വന്നാലും ആപ്പിളും ഓറഞ്ചുമായി പോകുന്നവരെ...
പണ്ടാരോ ഒരു പാഴ്വാക്ക് പറഞ്ഞത് ഓർക്കുന്നു ഓലപ്പോരേലെ സ്നേഹള്ളുന്നു... എനിക്കത് തോന്നുന്നില്ല..കാശും സ്നേഹവും ഒരേ അനുപാതത്തിൽ തന്നെയാണ്..
Sunday, 3 December 2017
ദിശ
ഒരേ ദിശയിൽ നീ ഒരുപാട് മുന്നിലും ഞാൻ വളരെ പുറകിലും സഞ്ചരിച്ചത് കൊണ്ടാകാം നമ്മലിനിയും നിഴൽ ദൂരത്തു പോലും കാണാതെ പോയത്..
പ്രതീക്ഷിക്കുന്നു ഒരിക്കൽ ഞാൻ നിന്നോടൊപ്പം എത്താൻ കുതിക്കും..അല്ലെങ്കിൽ നിന്റെ കൂടെ ചേർക്കാൻ എനിക്ക് വേണ്ടി നീ വേഗത കുറയ്ക്കും..കാത്തിരിക്കുന്നു..