"എന്താണ് എന്നിൽ നുകരാനുള്ളത്?,പ്രണയമാണോ?" "അല്ല, അതിനുമപ്പുറം നിന്നിലേക്ക് ഞാൻ കലരുകയാണ്"
പകരാൻ പോലും കഴിയാതെ നിന്നിലേക്ക് കലർന്ന് പോയ ഞാൻ
"എന്താണ് എന്നിൽ നുകരാനുള്ളത്?,പ്രണയമാണോ?" "അല്ല, അതിനുമപ്പുറം നിന്നിലേക്ക് ഞാൻ കലരുകയാണ്"
പകരാൻ പോലും കഴിയാതെ നിന്നിലേക്ക് കലർന്ന് പോയ ഞാൻ
നെഞ്ച് വല്ലാതെ നീറിപ്പുകയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.
കാരണം ഒട്ടും പിടികിട്ടിയില്ല. സമാധാനത്തിന്റെ കുഴലൂത്തുകാരനോട് പ്രിയപ്പെട്ടവളുടെ നെഞ്ചിലേക്ക് ആഞ്ഞു ഊതാൻ ഞാൻ പ്രാർത്ഥിച്ചു.
വളരെ സമാധാനകരമായ ജനുവരി ഒന്നാം തിയതിക്കും രണ്ടാം തിയതിക്കും ശേഷമാണ് എനിക്കിങ്ങനെ മനസ്സ് വിങ്ങാൻ തുടങ്ങിയത്.
ദിവസങ്ങൾ കഴിഞ്ഞു.
ഒരു വൈകുന്നേരം ഞാനിങ്ങനെ നീറിപ്പുകയുമ്പോൾ ഉമ്മയുടെ ഫോൺ അരോചകമായ ശബ്ദത്തോടെ ബഹളമുണ്ടാക്കാൻ തുടങ്ങി.
ഫോൺ എടുത്ത് അല്പം കഴിഞ്ഞതും ഉമ്മ കസേരയിൽ തളർന്നിരുന്നു കരയുന്നു. ഞാൻ ഓടിപ്പോയി കാര്യം അന്വേഷിച്ചു.
"എന്റെ ഉമ്മാക്ക് എന്തോ പ്പറ്റി.. ഞാൻ പോവാണ്.."
"ഈ രാത്രിയിലോ..
ആരാ വിളിച്ചത്?"
"മൂത്തമ്മ, വല്ലിമ്മാക്ക് പെട്ടെന്ന് പ്രഷർ കൂടി ഒരു ഭാഗം തളർന്ന് "
"അല്ലാഹ്..
സാരല്യ നമ്മക്ക് രാവിലെ പോകാ"
"ഇല്ല പറ്റൂല്ല.
ഇൻക് ഇപ്പൊ ന്റെ മ്മാനെ കാണണം. "
ഉമ്മ അത്രക്ക് തളർന്നിരുന്നപ്പോഴും ഒരു കൂസലുമില്ലാതെ എനിക്ക് ഉമ്മാനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞു.
ആ മനോധൈര്യം കിട്ടാൻ മനസ്സിനെ പാകപ്പെടുത്താണ് നെഞ്ചിൽ നീറ്റൽ തന്നു റബ്ബ് ഇത്രയും ദിവസം എന്നെ പരീക്ഷിച്ചത് എന്ന് അനുമാനിച്ചു ഞാൻ സ്വയം സമാധാനപ്പെട്ടു.
ബാവയും ഉമ്മയും അന്ന് രാത്രി തന്നെ നാട്ടിലേക്ക് വണ്ടി കയറി.
അന്നൊരു പോക്ക് പോയതാണ് ഉമ്മ.
പിന്നീട് ഇടക്ക് വല്ലപ്പോഴും വരും.
എന്നാലും...
വീടിന്റെ ഉത്തരവാദിത്തം എന്റെ ചുമലിലായി.
ഞാനത് ഏൽക്കാതെ തന്നെ.
ഞാനില്ലാതെ എത്ര ദിവസം വേണമെങ്കിലും ഈ വീട് മുന്നോട്ട് പോകും.
പക്ഷെ ഉമ്മയില്ലാതെ. പറ്റുന്നില്ല.
ഈ കഴിഞ്ഞ 5 മാസം എന്നെ കൂടുതൽ ഒറ്റപ്പെടുത്തി, എന്റെ നെഞ്ചിലെ ഭാരം കൂട്ടി, ക്ഷമയുടെ ആഴം കൂട്ടി...
ഇത്രയൊക്കെ പിടിച്ചു നിന്നു.
ഉമ്മ നല്ലൊരു കാര്യത്തിനാണ് പോയിരിക്കുന്നത്. പ്രിയ മാതാവിനെ ശുശ്രൂഷിക്കാൻ.അതേ നാളെ അവശേഷിക്കൂ.
ഉമ്മാക്ക് തക്കതായ പ്രതിഫലം ഇരുലോകത്തും കിട്ടട്ടെ.ആമീൻ
പക്ഷെ
എന്റെ ഈ ഒറ്റപ്പെടൽ വല്ലാത്തൊരു പരീക്ഷണമാണ്...
എല്ലാ വികാരങ്ങളെയും അടിച്ചമർത്തികൊണ്ടു, ഞാനുണ്ടായിരുന്ന ഇടങ്ങളിൽ നിന്നെല്ലാം വിട്ടു നിന്ന് കൊണ്ട്, എന്റെ ചിന്തകളൊക്കെയും വീടിന്റെ ചുറ്റുപാടിൽ മാത്രം തളച്ചിട്ടു കൊണ്ട്...
ഇടക്ക് വന്നു പോയ ശാരീരിക അവശതകളിൽ ഉമ്മയുടെ സാന്നിധ്യമില്ലാതായി പോയത്...
എല്ലാരും പറയുന്നുണ്ടിപ്പോൾ,
ഒറ്റക്ക് നിന്ന് ഓൾ അടുക്കളപ്പണിയും വീട് കൊണ്ട് നടക്കലും ഒക്കെ പഠിച്ചു എന്ന്..
ഇനി ഇപ്പൊ ധൈര്യത്തോടെ കെട്ടിച്ചു വിടാം എന്ന്..
ഇല്ല, ഞാനൊന്നിനും ഒരുങ്ങിയിട്ടില്ല.ആകെ പഠിച്ചത് ക്ഷമ മാത്രമാണ്.
സഹനം മാത്രം.
പക്ഷെ അതിനെ ഇങ്ങനെ വലിച്ചു നീട്ടി നീട്ടി അത് പൊട്ടിപോകുമോ എന്ന് പോലും ഞാനിപ്പോൾ ഭയപ്പെടുന്നു.
ഈ ദിവസങ്ങളിൽ ഞാൻ അല്പമെങ്കിലും സംസാരിച്ചത് വിരലിലെണ്ണാവുന്ന ചില ഉറ്റ സുഹൃത്തുക്കളോട് മാത്രമാണ്.
അതിന്റെ ഇടക്ക് കൂടുതൽ മാനസിക സംഘർഷമുണ്ടാക്കി പ്രോജക്റ്റും എക്സാമും.
എന്നാലും പടച്ചവൻ സഹായത്തിനു ഒത്തിരി പേരെ അയച്ചു തന്നു.
അൽഹംദുലില്ലാഹ്.
അവനെത്ര വലിയവൻ.
എന്റെ പ്രിയപ്പെട്ടവരേ.
എന്റെ സഹനത്തിന്റെ നൂൽ പൊട്ടുകയാണെങ്കിൽ അവിടെ ദേഷ്യമേ കാണൂ....
അന്നേരം നിങ്ങളെന്നോട് ക്ഷമിക്കണം...
നിങ്ങൾക്കറിയാമല്ലോ എനിക്ക് കണ്ണ് നിറഞ്ഞു കരയാനറിയില്ലെന്നു...
അവസാനം ഒരു പിടി വിത്തുകൾ ഞാൻ നിന്റെ മണ്ണിൽ ഉപേക്ഷിക്കുകയാണ്..
നിന്റെ അഭിവാജ്ഞ കണക്കെ അതിനെ കരിയിക്കാനും മുളപ്പിക്കാനും നിനക്ക് സമയമുണ്ട്.പക്ഷെ വെയിലിനെ ശപിക്കാനോ മഴയെ വാഴ്ത്താണോ നിനക്കധികാരമില്ല, നീ തൂമ്പ കയ്യിലെടുക്കാതെ !
അതെ, എന്റെ സ്നേഹത്തിനാൽ നിങ്ങളോരോരുത്തരും നീറും...എന്നാൽ എന്റെ അഭാവം നിങ്ങൾക്ക് താങ്ങാൻ പറ്റുമെങ്കിൽ എനിക്കും സമാധാനമാണ്...ഭാരങ്ങളിനിയും കൂട്ടാൻ ഞാനാഗ്രഹിക്കുന്നില്ല തന്നെ..
ചാരിറ്റി എന്ന് പറഞ്ഞു നമ്മൾ ചെയ്യുന്ന പലതിനെയും നമ്മളുടെ സ്നേഹമാണത് എന്നൊക്കെ പറഞ്ഞു നമ്മൾ വാനോളം വാഴ്ത്താറുണ്ട്. എന്നാൽ അത് അര്ഹതപ്പെട്ടവന്റെ അവകാശമാണ് എന്ന് ചിന്തിച്ചു കൊണ്ട് അവരുടെ സ്വകാര്യതയിൽ കൈകടത്താത്തെ അവർക്ക് അർഹതപ്പെട്ടത് കൃത്യമായി കൈകളിലെത്തുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി, ശേഷം നമ്മൾ ചെയ്ത കർമം ഓർമയിൽ നിന്നുമുപേക്ഷിച്ചു അത് ദൈവത്തിലേക്കും പരലോകത്തിലേക്കും തവക്കുൽ ചെയ്തു കൊണ്ട് മനുഷ്യർക്കിടയിൽ കൂടുതൽ സമാധാനവും സമത്വവുമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തുടരെ തുടരെ ചെയ്യുന്നതാണ് ചാരിറ്റി.
ആൽപ്സ് പർവത നിരകളുടെ വശ്യതയിൽ വീണു പോവാത്ത ഒരു പ്രണയിതാവും ഈ ഭൂമിയിലൂടെ കടന്നു പോയിട്ടില്ല തന്നെ ...
എന്നോടൊപ്പം ഞാൻ മുങ്ങിക്കിടക്കുന്ന അതേ ആഴത്തിലേക്ക് നീന്തിയടുക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ, എങ്കിൽ ഞാൻ പറയാം ഞാൻ എവിടെയാണ് മുങ്ങിക്കിടക്കുന്നത് എന്ന് .
ഞാൻ മുങ്ങിക്കിടക്കുന്ന അതേ ആഴത്തിലേക്ക് നീന്തിയടുക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ, എങ്കിൽ ഞാൻ പറയാം ഞാൻ എവിടെയാണ് മുങ്ങിക്കിടക്കുന്നത് എന്ന് .
അല്ലാത്തിടത്തോളം എന്നെ അന്വേഷിക്കാൻ നിങ്ങൾക്ക് യാതൊരു അനുമതിയുമില്ല.
ചില ചുറ്റുപാടുകളുടെ അകത്ത് പെട്ട് വട്ടം തിരിയുമ്പോൾ തോന്നും നമ്മളാണ് ശെരി എന്ന്..
പക്ഷെ മാറി നിന്നു അതേ അകത്തു പെട്ടവരെ വീക്ഷിക്കുമ്പോഴാണ് മനസ്സിലാവുക നമ്മളെത്രത്തോളം തെറ്റായിരുന്നു എന്ന്...
Maturity is that redefining the already defined.
Ormayilullathibekkal maaychu kalanjavar nam..
Selfy gallery delete most.
Perfection is illution
സ്നേഹിക്കപ്പെടുന്നവളാണെന്നു സ്ഥാപിക്കാൻ ശ്രമിക്കും തോറും ഞാൻ ഒറ്റപ്പെടുയാണ്...
ഈ സഹനം പോലും സ്വന്തത്തോട് ചെയ്യുന്ന വഞ്ചനയാണ്...
സമയം നീളും തോറും ഞാനെന്റെ തന്നെ ശത്രുവായി മാറുന്നു...
അപ്പോഴും 'നാളെ' എന്നുള്ള ആഗ്രഹം നാഥൻ എന്നിൽ നിറയ്ക്കുന്നു.
യാത്രയുടെ അന്ത്യം വിജയത്തിലേക്ക് തന്നെ!
ഈ തവണവും വഴിയിലുടനീളം ഗുൽമോഹർ പൂത്തിരുന്നു
നമുക്കൊഴിച്..
നിന്നിലെ
കൗതുകം തീരുന്ന നേരം
എന്നിലെ
അവസാന ഇതളും
കരിഞ്ഞു പോയിട്ടുണ്ടാകും...
പക്ഷെ ,
അവിടെ എന്റെ പ്രണയം തീർന്നു പോയെന്നു നീ കരുതരുത് !
കാറ്റിന്റെ അകമ്പടിയോടെ
എന്നിലെ വിത്തുകൾ
ചുറ്റിലും തെറിച്ചു വീഴും..
ശേഷം,
മഴ വന്നതിനെ മുളപ്പിക്കും !
ഇല്ല പ്രിയപ്പെട്ടവനെ
നിനക്കെന്നെ മറക്കാൻ കഴിയില്ലൊരിക്കലും !
ഓരോ നഷ്ടത്തിലും എന്നിലെ ഭാരം കുറഞ്ഞു ഞാൻ കൂടുതൽ ശുദ്ധീകരിക്കപ്പെടും
സ്നേഹവും സഹകരണവും സ്വീകാര്യതയുമാണ് ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്
പക്ഷെ നീയെന്നെ അധികാരം കൊണ്ട് കീഴ്പ്പെടുത്താൻ മാത്രമാണ് ശ്രമിക്കുന്നത്