വർഷങ്ങളായി ഇഖ്‌റായിൽ ജീവിത ശൈലീരോഗങ്ങൾ കാരണം ചികിത്സ തേടുന്ന ഒരു ഉപ്പാപ്പയെയും അവരുടെ ഭാര്യയെയും ലോക്ക് ഡൗണിനെ തുടക്കത്തിൽ പരിചയപ്പെട്ടിരുന്നു.
ഉപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടത്തിനെ സംബന്ധിച്ച് ഏറെ സന്തോഷത്തോടെയായിരുന്നു അന്ന് ആ ഉമ്മാമ സംസാരിച്ചത്. ഓപ്പറേഷന് മുന്നേയും ശേഷവും ഡോക്ടർമാർ അദ്ദേഹത്തെ പരിചരിച്ചതും പരിഗണിച്ചതും, ശേഷം
മുറിവ് ഡ്രസ്സ് ചെയ്യാൻ വീട്ടിലെത്തിയ സ്റ്റാഫുകൾ പരിചരിച്ചതും , ഉപ്പാപ്പ വീണ്ടും നടക്കാൻ തുടങ്ങിയതും അങ്ങനെ കുറെ കാര്യങ്ങൾ അവർ പങ്കു വച്ചു.രോഗത്തിന്റെ വലിയ
എടങ്ങാറുകളിൽ നിന്നൊക്കെ മുക്തി നേടിയപ്പോഴേക്ക് കുറച്ചധികം സംഖ്യ ചികിത്സക്ക് ചെലവായിരുന്നു.
അതിന്റെ സാമ്പത്തിക ഞെരുക്കത്തിലാണ് ഇപ്പോൾ, എങ്കിലും ഉപ്പാപ്പക്ക് അസുഖത്തിൽ വന്ന ആക്കത്തിൽ അവർ തൃപ്തരായിരുന്നു .
അവരോട് ഞാൻ ഇവിടുത്തെ വെള്ളിയാഴ്ചകളിൽ പ്രവർത്തിക്കുന്ന മേഴ്‌സി ക്ലിനിക്കിനെ കുറിച്ച് പറഞ്ഞു കൊടുത്തു(ഡോക്ടറുടെ പരിശോധന ഫീസിൽ അന്ന് ഇളവ് ലഭിക്കും).
രണ്ട് മാസങ്ങൾക്ക് ശേഷം ഒരു വെള്ളിയാഴ്ച അവർ വീണ്ടും ഹോസ്പിറ്ററിൽ വന്നിരുന്നു. പോകാൻ നേരം അവരെന്നെ ഫോണിൽ വിളിച്ചു. ഇത്തവണയും അവർ സന്തോഷത്തിലാണ്.
ഡോക്ടറുടെ consultation ഫീസിൽ ആക്കം കിട്ടിയതിനെ കുറിച്ച് പറയാനാണവർ വിളിച്ചത്.
ആ വിളിയിൽ സന്തോഷം കൊണ്ട് നമ്മുടെയും കണ്ണ് നിറഞ്ഞു പോകും.
അവർ പറഞ്ഞ വാക്കുകൾ
"മോളെ ഞങ്ങൾ വന്നിരുന്നൂട്ടോ. വെള്ളിയാഴ്ചത്തെ ക്ലിനിക്കിൽ ആണ് കാണിച്ചത്.
ഫീസിൽ നല്ല മാറ്റമുണ്ട്.
എന്ത് പ്രശ്നണ്ടായാലും എപ്പോ വേണേലും വിളിക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. അതിന് ഒരു മടീം വേണ്ടാന്ന് പറഞ്ഞിട്ടുണ്ട്. അത് കേൾക്കുമ്പോ തന്നെ പകുതി ആക്കായി മോളെ..
ഞങ്ങൾ പോവാട്ടോ.. ഇനിയത്തെ വരവില് മ്മക്ക് കാണാട്ടോ.."
അതെ.. ഇൻഷാ അല്ലാഹ്.
നമുക്ക് കാണാം.