ഞാനിടക്കിടക്കു അവളോട് പറയും നമുക്ക് ചിരിമലയിൽ പോവണം..
ഒത്തിരിയങ്ങ് തിരിച്ചു തീർക്കണം.
അത്രക്ക് ഏറെയാണ് ചിരി..
എന്നിട്ട് ചിരിച്ചു ചിരിച്ചു കണ്ണ് നിറയാൻ തുടങ്ങും.
അപ്പൊ കരയാൻ കഴിഞ്ഞാൽ നന്ന്.
ന്തിനാ കരയണേന്നു ചോദിച്ചാൽ ചിരിച്ചിട്ടു കണ്ണ് നിറഞ്ഞതാന്ന് പറയാലോ.
ചിരിമല കേറുന്ന വരെ തുറന്നു കരയാനാവുമെന്നെനിക്ക് തോന്നുന്നില്ല.
No comments:
Post a Comment