എനിക്കേറ്റവും വെറുപ്പുള്ളവരുമായിട്ടായിരിക്കും ഞാനേറ്റവും അവസാനം പിരിയുക...
അത്രമേൽ സ്നേഹത്തോടെയായിരിക്കും നിങ്ങളെ എനിക്ക് വെറുപ്പാണെന്നു ഞാനേറ്റവുമവസാനം പറയുക...
എനിക്കേറ്റവും വെറുപ്പുള്ളവരുമായിട്ടായിരിക്കും ഞാനേറ്റവും അവസാനം പിരിയുക...
അത്രമേൽ സ്നേഹത്തോടെയായിരിക്കും നിങ്ങളെ എനിക്ക് വെറുപ്പാണെന്നു ഞാനേറ്റവുമവസാനം പറയുക...
എനിക്കൊപ്പം മറഞ്ഞില്ലാണ്ടാവണം ഞാനോർക്കാനിഷ്ടപ്പെടാത്ത എന്റെ അനുഭവങ്ങളും, പ്രതീക്ഷകൾ കൊണ്ട് ഞാൻ കണ്ടു മടുത്ത എന്റെ നരപിടിച്ച സ്വപ്നങ്ങളും.
സമയം നഷ്ടപ്പെട്ടവന്റെ വേദനയല്ലെനിക്ക്...
ഇനിയുള്ള നിമിഷങ്ങളെ ഇഷ്ടപ്പെടാൻ ഇനിയൊരു കാരണവുമില്ലല്ലോ എന്ന വേദനയാണിപ്പോൾ...
ഞാനിടക്കിടക്കു അവളോട് പറയും നമുക്ക് ചിരിമലയിൽ പോവണം..
ഒത്തിരിയങ്ങ് തിരിച്ചു തീർക്കണം.
അത്രക്ക് ഏറെയാണ് ചിരി..
എന്നിട്ട് ചിരിച്ചു ചിരിച്ചു കണ്ണ് നിറയാൻ തുടങ്ങും.
അപ്പൊ കരയാൻ കഴിഞ്ഞാൽ നന്ന്.
ന്തിനാ കരയണേന്നു ചോദിച്ചാൽ ചിരിച്ചിട്ടു കണ്ണ് നിറഞ്ഞതാന്ന് പറയാലോ.
ചിരിമല കേറുന്ന വരെ തുറന്നു കരയാനാവുമെന്നെനിക്ക് തോന്നുന്നില്ല.
Helping the needy, not to poor.
Because every poor are not needy.
They are much satisfied in their needs.