Thursday, 14 September 2017

കുട്ടിക്കാലം

ആഗ്രഹമുണ്ടായിരുന്നു ഒരു ചോക്ലേറ്റ് മധുരം നുകരാൻ...അങ്ങിനെ ഒരു ദിവസം കൂടെയുള്ള കൂട്ടുകാരിക്ക് അവളുടെ lover കൊടുത്ത ചോക്ലേറ്റിലെ ഒരു കഷ്ണം ഞാനും കഴിച്ചു എന്ന് ഉമ്മനോട് പറഞ്ഞപ്പോൾ അതൊക്കെ ചീത്ത കുട്ടികളാണ് ചെയ്യൽ...നമുക്ക് ഹലാലയത് പടച്ചവൻ തരും എന്ന് പറഞ്ഞു ഉമ്മ ആശ്വസിപ്പിച്ചു...

വളയും മാലയും ഒക്കെ കിട്ടാൻ കീശ കാലിയായ ആപ്പയെ തേടി ഞാൻ പോകാറുണ്ടായിരുന്നു..പക്ഷെ കുന്നിറങ്ങി പോകണം..വലിപ്പ അറിഞ്ഞാൽ വഴക്ക് പറയും എന്നാലും പോകും..ചിലപ്പോ ആപ്പ കയ്യിലുള്ള 2 രൂപയുടെ ഞെക്കിപ്പെന് തരും കവിതകൾ എഴുതാൻ..ഇനിയും എഴുതിയാൽ 7 രൂപയുടെ നല്ല പെന വെടിച്ചു തരാമെന്നു പറയും..പിന്നീട അടുത്ത കവിത ആയാൽ അങ്ങാടിയിൽ പോയി അപ്പാക്ക് കാണിച്ചു കൊടുക്കും..
ഒരിക്കൽ അങ്ങനെ നല്ല പെന കൊതിച്ചു അപ്പന്റടുത്തേക്ക് പോയതാണ്..അന്ന് ആപ്പന്റെൽ തരാൻ ഒന്നുമില്ലായിരുന്നു..പിന്നെ നല്ലത് വെടിച്ചു തരാമെന്നു പറഞ്ഞു എന്നെ സ്നേഹത്തോടെ തിരിച്ചയച്ചപ്പോൾ എനിക്ക് വല്ലാതെ സങ്കടമുണ്ടാക്കി...
എന്നാലും ഇടക്കിടക്ക് ആപ്പയുടെ വീട്ടിൽ പോകും..കറന്റ് ഇല്ലാത്ത റേഡിയോ ഉള്ള ആ കൊച്ചു വീട്..തൊട്ടടുത്ത് തന്നെ പുഴ...ആ വീടിന്റെ ചുമരിൽ കരിങ്കട്ട കൊണ്ട് അമീൻ കാക്ക വരച്ച ഗാന്ധിജിയുടെയും മറ്റും വലിയ ചിത്രങ്ങൾ..വൃത്തിയായി അടുക്കി വച്ച പുസ്തകകങ്ങൾ നിറഞ്ഞ ഷൈമ താത്തയുടെ ചില്ലു നീക്കാൻ പറ്റുന്ന ചെറിയ തട്ടുകളുള്ള പുസ്തക കൂട്.ഇന്ദുലേഖയും കുന്ദലതയും ചെമ്മീനും ഒക്കെ അതിലുണ്ടായിരുന്നു...പിന്നെ റേഡിയോയിൽ നിന്ന് കേൾക്കുന്ന പാട്ടുകൾ പകർത്തിയ ആ പാട്ടു പുസ്തകം...ആമ വച്ച് തരുന്ന ചേമ്പും താൾ..ഷൈമ താത്തയുടെ മനോഹരമായ പൂന്തോട്ടം..വീടിനു മുറ്റത്തെ സുഗന്ധം പരത്തുന്ന ആ പരിജാത മരം..കൊക്കെയ്ൻ പഴം..ഓർക്കാപുളി.. ജനുവരിപ്പൂവ്..
ആപ്പ പറഞ്ഞു തരുന്ന കഥകൾ..
പിന്നെ
വീടിന്റെ കുറച്ചു മേലെ ആണ് പ്രസ്..അവിടുത്തെ വേസ്റ്റ് ഇടൽ ആപ്പയുടെ വീടിന്റെ അപ്പുറത്താണ്..അവിടെ വന്നു കൂടിയ കടലാസു കഷണങ്ങൾ അവർ പിന്നെ വന്നു കത്തിക്കും..ഞാൻ പലപ്പോഴും ആ ചാരത്തിലൂടെ നടക്കും..അങ്ങനെ കുറെ തുണ്ടു പേപ്പറുകൾ, തലയും വാലും ഇല്ലാത്ത കേടു വന്ന പ്രിന്റിങ് mistake ഉള്ള ബുക്കുകൾ..ഒക്കെ കിട്ടും..
അതിലെ വെണ്ണീരൊക്കെ തുടച്ചു കളഞ്ഞു ഭംഗിയായി അടുക്കി ഞാൻ അതെല്ലാം വീട്ടിൽ കൊണ്ട് വന്നു വായിക്കും...

ചില്ലറ തുട്ടുകൾ കൂട്ടി വച്ച് ആദ്യമായി ആറാം ക്ലാസ്സിൽ വേടിച്ച ആ ഗ്ലോബ് വര്ഷങ്ങള്ക്കു ശേഷം ബാവന്റെ കയ്യിൽ നിന്നും അറിയാതെ താഴെ വീണു പൊട്ടിയപ്പോൾ ഞാൻ ഒരുപാട് കരഞ്ഞിരുന്നു..

ആദ്യമായി ഉപ്പ ഒരു പാർസൽ അയച്ചപ്പോൾ അതിലൊരു കരിനീല നിറത്തിൽ അരികിൽ പട്ടുള്ള  ഒരു പട്ടു പാവാട ഉണ്ടായിരുന്നു..ചെമ്പിന്റെ നിറത്തിൽ ഒരു മാലയും..പിന്നെ കുറച്ചു ഡൈജസ്റ്റ് ബുക്കുകളും നീളൻ പേപ്പറുകളിൽ പ്രിന്റ് ചെയ്ത കുറെ പച്ചക്കറി വാഹനം പഴം രാജാക്കന്മാർ നാണയങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങൾ..
എന്നെ ആദ്യമായി ദൂരെ നിന്നും തേടിയെത്തിയ സന്തോഷം അതായിരുന്നു..ആദ്യമായി എന്നെ ആരോ കരുത്തുന്നുണ്ടെന്ന തോന്നൽ..അത് ഉപ്പയാണെന്നു അറിഞ്ഞപ്പോൾ അതിരില്ലാത്ത സന്തോഷം..

പിന്നീടൊരിക്കൽ 5ൽ പഠിക്കുമ്പോൾ ഉപ്പ എനിക്ക് 300 രൂപ അയച്ചപ്പോൾ സിൽവർ സ്റ്റോർമിലേക്ക് ടൂർ പോകണോ ഗൈഡിൽ ചേരാണോ എന്ന് സംശയമായി..ഇത് വരെ ടൂർ പോകാത്തത് കൊണ്ടും 4 വരെ പോയവർ പോയി വന്ന വിശേഷം പറഞ്ഞു കൊതിപ്പിച്ചത് കൊണ്ടും ഞാനന്ന് ടൂറിന് പോയി..അന്ന് ടൂർ ബസിൽ കേറുമ്പോൾ ആപ്പ സ്റ്റോപ്പിൽ ഉണ്ടായിരുന്നു..പോകുമ്പോൾ കഴിക്കാൻ വെടിക്കാൻ എവിടുന്നു ക്യാഷ്..അന്ന് ആപ്പ വെടിച്ചു തന്ന ആ 2 ലയ്സ് പാക്കറ്റ്കൾ..

ഒരു മാല കിട്ടാൻ വള കിട്ടാൻ മിൽകിബാർ കിട്ടാൻ ലയ്സ് കിട്ടാൻ യാത്ര ചെയ്യാൻ പുസ്തകങ്ങൾ വേടിക്കാൻ നല്ല ഡ്രസ്സ് ധരിക്കാൻ ബൈക്കിൽ കാക്കമാരുടെ പിന്നിലിരുന്നു പോകാൻ വിമാനത്താവളം കാണാൻ തീവണ്ടീൽ കേറാൻ കടല് കാണാൻ തോണിയിൽ കയറാൻ പുഴ കാണാൻ ആരെങ്കിലും ഒന്ന് സ്നേഹത്തോടെ തലോടി തരാൻ വീട്ടിൽ പത്രം വരുത്താൻ ഒരു തൊണ്ട് വേടിക്കാൻ ചെടികൾ വളർത്താൻ ചെടിച്ചട്ടി വേടിക്കാൻ കഥപുസ്തകം വേടിക്കാൻ കാലിൽ മുക്ക് പാദസരം ഇടാൻ പുസ്തകത്തിൽ നെയിം സ്ലിപ് ഒട്ടിക്കാന് പശ വേടിക്കാൻ സ്വന്തമായി ഒരു സ്റാപ്ലെയർ ഉണ്ടാവാൻ ട്യൂബ് മൈലാഞ്ചി വേടിക്കാൻ ബൊമ്മ കുട്ടി കിട്ടാൻ ഷാമ്പൂ ഒന്ന് കാണാൻ അങ്ങനെ അങ്ങനെ ഒരുപാട് മോഹങ്ങളുണ്ടായിരുന്നു...

ഓർമ്മകളിൽ ഇന്നും നീറി നീറി പുകയുന്നുണ്ട് കിട്ടാതെ പോയ ആ കുട്ടിക്കാലം ട്സ്നേഹത്തിന്റെ തലോടലുകൾ സ്പർശനങ്ങൾ നല്ല വാക്കുകൾ കുട്ടിക്കാലം വല്ലാത്ത ഒരു നൊമ്പരമാണ് �� മനസ്സിൽ സമ്മാനങ്ങളും സ്നേഹം ഒരുപാടു കുറിച്ച് കൊതിച്ച വരവായി മധുരം മിഠായികൾ കുപ്പിവളകൾ കളറുകൾ പോയി അന്ന് 2 tora പോയി �� വന്നവരുടെ കഥകൾ കേട്ട് മനസ്സിൽ നേതാവ് the name me എന്നോട് തന്നെ ഞാൻ പറഞ്ഞു ഒരുപാട് �� നുണക്കഥകൾ അവരിൽ നിന്നും �� ഒളിച്ചോടാൻ ഞാൻ കണ്ടെത്തിയ എന്റെ പുസ്തകങ്ങൾ ഹെൽമെറ്റ് ധരിക്കാത്ത നല്ല കുട്ടുകാർ �� ആദ്യമായി പൂച്ച കവിത എഴുതുന്നത് കണ്ടപ്പോൾ  പ്രവേശിച്ചതെന്ന്  പേടിച്ച്  പേടിച്ച് തന്നു  രൂപയുടെ  തേന് പേന  അപ്പോഴും കണ്ണ്  5 രൂപയുടെ പേനയിലേക്ക് ആയിരുന്നു  �� കൈയിൽ കാശില്ലാത്തതുകൊണ്ട്  �� അടുത്ത് കവിതയെഴുതുമ്പോൾ  മേടിച്ച് തരാം എന്ന് പറഞ്ഞു കണ്ടപ്പോൾ ചില്ലറത്തുട്ടുകൾ ഒരു കുട്ടി പേടിച്ച് blogger blogger er പൊട്ടിയപ്പോൾ എന്റെ പേര് അല്ലാതെ തുടങ്ങിയിരുന്ന രേഖ വല്ലാതെ തുടങ്ങിയിരുന്നു

Wednesday, 13 September 2017

തേങ്ങൽ

മനസ്സിങ്ങനെ തേങ്ങി കൊണ്ടേ ഇരിക്കുന്നു...
എന്തിനൊക്കെയോ തേടി കൊണ്ടിരിക്കുന്നു...
കണ്ണുകൾ ഇടക്ക് നിറഞ്ഞു തുളുമ്പുന്നു
ഈ നെടുനിശ്വാസം... അതെന്നെ വല്ലാണ്ട് അസ്വസ്ഥമാക്കുന്നു...

Tuesday, 12 September 2017

Public transport

പൊതുവാഹനങ്ങളിൽ യാത്ര ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്..
അടുത്തിരിക്കുന്നവന്റെ ആ പുഞ്ചിരി കാണാൻ...
അങ്ങനെ അങ്ങനെ ഓരോ യാത്രയിലും ഓരോരോ പുഞ്ചിരികൾ..
വ്യത്യസ്തമായ മുഖങ്ങൾ...
വ്യത്യസ്തമായ പ്രകാശങ്ങൾ..

Monday, 11 September 2017

Ullu

ഒരുപാട് പേരായി ചോദിക്കുന്നു..
ഉല്ലുവിനെ ഉമ്മുൽ കുലുസ്എങ്ങനെയാ പരിചയം..ഉല്ലു സുഹ്റയുടെ ആരാ എന്നൊക്കെ..
അപ്പൊ പിന്നെ പറയാം ല്ലേ...

കഴിഞ്ഞ ദിവസം ഉല്ലുവിനെ പരിജയപ്പെട്ടിട്ടു 2 year ആയി..അൽഹംദുലില്ലാഹ്..
പക്ഷെ 2 വര്ഷം എന്ന് വിശ്വാസിക്കാനെ തോന്നുന്നില്ല..ഒരുപാട് വർഷത്തെ പരിചയം പോലെ..

തൃശൂർ M T I യിൽ പോളിയ്ക്ക് 2013 പഠിക്കുമ്പോഴാണ് ബസിലെ സ്ഥിര യാത്രക്കാരിയായ ഉല്ലുവിന്റെ ഇത്ത ജൂബുവിനെ പരിചയപ്പെടുന്നത്..
ആരോട് പരിജയപ്പെട്ടാലും വീട്ടു വിശേഷം ഒക്കെ ചോദിക്കും..എന്നിട്ട് അപ്പൊ തന്നെ മറക്കും..ഇപ്പോഴും അതാണ് പതിവ്..അന്ന് പരിചയപ്പെടുമ്പോൾ വീട്ടിൽ വയ്യാത്ത ഒരു അനിയത്തി കുട്ടി ഉണ്ട് എന്ന് മാത്രമാണ് പറഞ്ഞിരുന്നത്..
ഞാനും പിന്നെ അത് വിട്ടു..

അന്നൊക്കെ പോക്കറ്റ് മണിക്കായി ബസിൽ ഉള്ളോർക്ക് ചുരിദാർ മിതമായ നിരക്കിൽ സ്റ്റിച്ച്‌ചെയ്തു.. കൊടുക്കുമായിരുന്നു..അത് എനിക്കും സ്റ്റിച്ചിങ്ങിൽ കൂടുതൽ പരീക്ഷണം നടത്താൻ സഹായിച്ചു..
അങ്ങനെ ജൂബുവിനും അവരുടെ കൂടെ വർക്ക് ചെയ്യുന്ന ചേച്ചിമാർക്കും ഡ്രസ്സ് സ്റ്റിച്ചു ചെയ്തു കൊടുത്താണ് ഞങ്ങൾ കൂടുതൽ അടുത്തത്..
പിന്നെ തിരക്കുള്ള ബസിൽ ആരും കാണാതെ ചെവിയിൽ ജൂബു എനിക്ക് പാട്ടൊക്കെ പാടിത്തരുമായിരുന്നു..

അത് പോലെ മൈലാഞ്ചി ഇട്ടു കൊടുക്കുന്ന പരിപാടിയും ഉണ്ടായിരുന്നു..അതായിരുന്നു എനിക്ക് കുറച്ചു കൂടെ ഇഷ്ടം..കല്യാണ വീടുകളിൽ 2 ദിവസം മുന്നേ പോകാലും എല്ലാര്ക്കും നിരത്തി മൈലാഞ്ചി ഇട്ടു കൊടുക്കലും കുറെ ആളുകളെ പരിചയപ്പെട്ടു ആ വീട്ടിലെ ഒരാളെ പോലെ ആയി അവരുടെയൊക്കെ സ്നേഹത്തിനു പാത്രമായി നിൽക്കലും വല്ലാത്തൊരു അനുഭൂതി ആയിരുന്നു..

അങ്ങനെ നമ്മുടെ ജൂബുവിന്റെ കല്യാണമായി..സമൂഹ വിവാഹമായിരുന്നു..അതുകൊണ്ട് തന്നെ കുറച്ചു പേർക്കെ ക്ഷണം കിട്ടിയുള്ളൂ..മൈലാഞ്ചി ഇട്ടു കൊടുക്കുന്നത് കൊണ്ട് ഭാഗ്യം പോലെ എനിക്കും ക്ഷണം കിട്ടി..അങ്ങനെ കല്യാണത്തിന് 2 ദിവസം മുൻപ് വീട്ടിലേക്ക് പോയി..അന്നാണ് ഞാൻ ഉമ്മലു എന്ന് അവർ പരിചയപ്പെടുത്തിയ ഉല്ലുവിനെ കാണുന്നത്..

അങ്ങനെ ഞാൻ എന്റെ പരിപാടി തുടങ്ങി..ഓരോ മൈലാഞ്ചി കയ്യും എന്റെ മടിയിൽ മാറിമാറി വന്നു..അപ്പോഴൊക്കെ ullu എന്റെ മുഖത്ത് നോക്കി ചിരിച്ചു..മുൻപ് ആരോ പഠിപ്പിച്ചു തന്ന സഹതാപതിന്റെ ഒരു ചിരി ഞാൻ അങ്ങോട്ടും ചിരിച്ചു..അന്ന് അവരാരോ ullu വരയ്ക്കുന്ന കാര്യം പറഞ്ഞിരുന്നു പിന്നെ കല്യാണ തിരക്കിനിടയിൽ കാണാൻ മറന്നു പോയി..

ജൂബുവിനെ തമിഴ് നാട്ടിലേക്കാണ് കല്യാണം കഴിച്ചു വിട്ടിരിക്കുന്നത്..പിന്നീട് 2 മാസം ഒക്കെ കൂടുമ്പോഴാണ് ജൂബു വീട്ടിൽ വരിക..അപ്പോൾ എന്നെ വിളിക്കും പോയി കാണും..അന്നും ഉല്ലുവിന്റെ ചിത്രങ്ങൾ കാര്യയിട്ടു കാണാൻ കഴിഞ്ഞില്ല..

അങ്ങനെ ഒരുസം എന്റെ അനിയൻ അസലുവിനാണ് ഉല്ലുവിന്റെ ചിത്രം കാണണമെന്ന് പറഞ്ഞത്..കഴിഞ്ഞ ഏപ്രിലിൽ..അന്നാണ് ഉല്ലുവിന്റെ മനോഹരമായ ചിത്രങ്ങൾ എന്റെ ശ്രദ്ധയിൽ പെടുന്നത്..12 വയസ്സ് വരെ വരച്ചിരുന്നു..പിന്നീട് നിർത്തിയത്രേ..അന്ന് ആ ചിത്രങ്ങളും കണ്ട് ഞങ്ങൾ തിരിച്ചു വന്നു..പിന്നെ പിന്നെ ഉല്ലുവിനെ കൊണ്ട് ഇടക്ക് പോയി വരയ്ക്കാൻ പ്രോത്സാഹിപ്പിച്ചു..പിന്നീട് അൽ അമീൻ എഞ്ചിനീയറിംഗ് കോളേജിലെ nss ക്യാമ്പിൽ ഗസ്റ്റ് ആയി ullu എത്തി.. അന്ന് വാസുവേട്ടൻ ഉല്ലുവിനെ കൊണ്ട് വരപ്പിച്ചു.. പിന്നീട് ഉല്ലുവിനെ കൂടുതൽ നിറങ്ങളും പേപ്പറുകളും തേടിയെത്തി..

പിന്നീട് ഗ്രീൻ palliative ഉല്ലുവിനെ ഏറ്റെടുത്തു പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.. പുറം ലോകത്തെ അപ്ഡേഷൻ അറിയിക്കാൻ ഉല്ലുവിന് സമ്മാനമായി ഒരു മൊബൈൽ ഫോൺ ഗ്രീൻ palliative നൽകി..

അത് കഴിഞ്ഞു അൽ അമീനിലെ nss volunteers ഉല്ലുവിനെ അവിടുത്തെ ടെക് ഫെസ്റ്റിന് അതിഥിയായി ക്ഷണിച്ചു..ഉല്ലുവിന് ചുറ്റും പ്രോത്സാഹനവുമായി ഇരുന്ന് ഒരുപാട് വിദ്യാർഥികൾ ലൈവ് drawing ചെയ്തു..

Nss ന്റെ ഇൻഡോർ സ്റ്റാളിൽ ഉല്ലുവിന്റെ വരകൾ പ്രദർശിപ്പിച്ചു..അങ്ങനെ ഉല്ലുവിനെ ഒരുപാട് പേർ തിരിച്ചറിഞ്ഞു..ഒരുപാട് പേർ ആശംസകൾ നേർന്നു..

വീൽ ചെയർ, drawing ബുക്ക്സ്,പെയിന്റ്, റെഫറിങ് ബുക്ക്,അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉല്ലുവിന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച കൊണ്ട് ഉലുവിനെയും കുടുംബത്തെയും തേടിയെത്തി..

പുറം ലോകം കാണാതെ കനിവിന്റെ നോട്ടം മാത്രം കിട്ടിയിരുന്ന ഉല്ലു ഇന്ന് ഒരുപാട് മാറിയിരിക്കുന്നു..

ഈ മാറ്റത്തിലെ പ്രധാന റോൾ വഹിച്ച അസ്‌ലു ,നാജി, ഷഹീർ ,അശോക് സർ, nss volunteers, വാസു ഏട്ടൻ ,ആഷിഫ് അൻസാരി, അൽ അമീൻ കോളേജ് മാനേജ്‌മന്റ്, ഗ്രീൻ palliative volunteers, അജയ്,അമീർ, റഹീമ, സിസ്റ്റർ ,അദ്നാൻ ഇക്ക, നിതിൻ ചേട്ടൻ ,ഷഹീൻ, ലംയ, shahana ഷെമിൻ ,ഫേസ് ബുക്ക് സുഹൃത്തുക്കൾ അങ്ങനെ അങ്ങനെ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി..

Thank god..☺️☺️

Friday, 8 September 2017

സെല്ഫ്

മനസ് നന്നാവട്ടെ..

എന്റെ പേര് തസ്ലീന (സു സു സുഹറ pen name എന്നൊക്കെ വേണേൽ പറയാം )

അൽ അമീൻ എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാം വർഷ സിവിൽ വിദ്യാർഥിനിയാണ്..
വീട് പാലക്കാട് ജില്ലയിലെ വടക്കുംചേരിൽ..

ഉപ്പ ഉമ്മ 2 അനിയന്മാർ അടങ്ങുന്നതാണ് കുടുംബം..

എഴുതാനും വരക്കാനും തയ്ക്കാനും യാത്ര ചെയ്യാനും സേവനങ്ങളിൽ മുഴുകാനുമൊക്കെയാണ് പ്രധാന താല്പര്യങ്ങൾ..

Learning through travelling എന്നൊരു ആശയത്തോട് വല്ലാത്ത ഇഷ്ടമാണ്..

ഓരോ യാത്രയിലും ഞാൻ എന്നെ തന്നെ കണ്ടെത്താൻ ശ്രമിക്കുകയാണ്.

നന്മയുടെ വക്താക്കളായ ഒരുപാട് പേരെ പരിചയപ്പെടാനും അവരോടൊരുമിച്ചു നല്ല കാര്യങ്ങൾ ചർച്ച ചെയ്യാനും അത് പ്രാവർത്തികമാക്കാനും എന്നാളത്തെയും മോഹമാണ്..അതിനാൽ തന്നെ
ഈ ഗ്രൂപ്പിലേക്ക് പ്രവേശനം കിട്ടിയതിൽ അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷിക്കുന്നു..

ഒത്തിരി സന്തോഷം നാജിക്ക..

ഞാൻ വലിയ എഴുത്തുകാരിയൊ വരക്കാരിയോ ഒന്നുമല്ല..എന്നിരുന്നാലുംചെറിയ ചെറിയ
ചില എഴുതുകളിലൂടെയും വരകളിലൂടെയും എന്നെ ഏറെ സ്വാധീനിച്ച അനുഭവങ്ങൾ പങ്കുവച്ചും ഒക്കെയായി ഇനി ഞാനും നിങ്ങൾക്കൊപ്പമുണ്ടാകും.ഇൻശാ അല്ലാഹു..

നന്മയുടെയും നേരിന്റെയും വളർച്ചയുടെയും പാതയിൽ ഇനി നമുക്കൊരുമിച്ചു മുന്നേറാം...😊😊😊

Wednesday, 6 September 2017

നൂൽ

എനിക്ക് പലപ്പോഴും തോന്നാറുണ്ട് നൂലിൽ ബന്ധിച്ച ഒരു പട്ടമാണ് ഞാനെന്ന്..എത്ര ആ നൂൽ അയച്ചു തരുന്നോ അത്രയ്ക്കും ദൂരേക്ക് പറക്കാനാണ് എനിക്ക് മോഹം...

നൂലിന്റെ അറ്റം എന്റെ വീടോ മാതാപിതാക്കളോ അല്ലെങ്കിൽ ദീനോ ആണ് സന്ദർഭം അനുസരിച്ചു നിയന്ത്രിക്കുന്നത്.


ഞാൻ ഒരു ആൺകുട്ടീ ആയിരുന്നെങ്കിൽ ആ ചരട് അയക്കുന്ന അവസരത്തിൽ അതും പൊട്ടിച്ചു മുകളിലേക്ക്യ പോയേനെ..എന്നിട്ട് വൈകാതെ തന്നെ താഴേക്ക് വീണേനെ..


Enikk vendi

മനുഷ്യരിലേക്കുള്ള യാത്ര വല്ലാത്തൊരു അനോനുഭൂതിയാണ്..അനുഭവ ലക്ഷ്യമാണ്..എന്നിരുന്നാലും..എന്തോ..കുറച്ചായി എനിക്ക് വേണ്ടി ഒരു യാത്ര പോവാൻ മോഹം...
എന്റെ ആത്മാവിന്റെ ഉള്ളം നിറക്കാൻ സൗരഭ്യം പരത്തുന്ന പുസ്തകധ്യാപകരെ കൂടെ കൂട്ടി മനോഹരവും നിശബ്ദത പരത്തുന്നതുമായ ഒരിടത്തെക്കു ഒറ്റക്കോ അല്ലെങ്കിൽ ഇത് പോലെ ആഗ്രഹിക്കുന്ന ഒരാളെയോ കൂടെ കൂട്ടി പോവാൻ മോഹം...

Saturday, 2 September 2017

Shornur

വെള്ള കദറിട്ട ഒരു വലിപ്പ കഷ്ടപ്പെട്ട് 7th പ്ലാറ്ഫോമിലേക്കുള്ള സ്റ്റെപ്പ് തിരക്കിട്ടു കേറാൻ ഒരുങ്ങുകയാണ്...
അപ്പൊ പോസ്റ്റ് അടിച്ചു ഇരിക്കണ നമ്മള്
"കാക്കാ ഇങ്ങളെങ്ങട്ടാ?"

"നമ്മള് പരപ്പങ്ങാടിക്കു.. ഇങ്ങളോ??"

"ഞങ്ങളും"

"ആ ന്നാ പോരീ നമ്മക്ക് ജമാ അത്ത് ആവാ"🤗

മലപ്പുറം ബല്യാപ്പ ഡാ..❤❤❤

"ലോക്കലിനല്ലേ"

"ഐ..ഏതായാൽ പ്പം എന്താ...അവിടെ എത്യാ പോരെ.."

"ഏതാ പ്ലാറ്ഫോംന്നു അറിയോ"

"ഇങ്ങള് ബരീ.. നമ്മക്ക് ചോയ്‌ച്ചോക്കാ"

"ഹാ😊😊"

.....

"എന്താ പറഞ്ഞെ?"

"ഔടെ പറഞ്ഞു ഇബട് ന്നാന്നു.. ഇബര് പരീണ്‌ അബ്ട് ന്നാന്ന്..
ന്തയാലും നമ്മക്ക് ഇബ്‌ടെ നിക്കാ..
ബിളിച്ചു പറയുമ്പം നമ്മക്ക് എങ്ങാട്ടാച്ചാ ഓടാ....
അല്ലാഹുമ്മ സല്ലീ...

....

"മോളെ..ഇജ്ജ് ആ ബിളിച്ചു പറയുന്നത് ശ്രദ്ധയ്ക്ക് ട്ടാ..ആ ഫോണ് മ്മതന്നെ ഇരിക്കണ്ട.."

"ആ..😊😊😊"

ഞാൻ ചിരിച്ചു...

എന്താല്ലേ..😊😊😊

......

കദറിട്ട വല്ലിപ്പനെ കാണുന്നില്ല...ബോറടിച്ചിട്ടു അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ നടന്നു...

അതാ വടക്കു നിന്നും നല്ല തണുത്ത കാറ്റ് വീശുന്നു...
വീശുന്ന കാറ്റിന്റെ എതിരെ മെല്ലെ മെല്ലെ ഇങ്ങനെ നടക്കാൻ നല്ല സുഖം...

അതെന്നേ വല്ലാണ്ട് മുന്നോട്ട് പിടിച്ചു വലിക്കുന്നു...
....
...മെല്ലെ
മെല്ലെ...

അങ്ങനെ കുറച്ചു ദൂരം മുന്നോട്ടിങ്ങനെ നടന്നു...
അതാ ആളൊഴിഞ്ഞിടത്തു ഒരു ഇരിപ്പിടത്തിന്മേൽ നിന്ന് നമ്മടെ കദറിട്ട വലിപ്പ അതാ നിസ്കരിക്കുന്നു...
☺️☺️
മാ ഷാ അല്ലാഹു...

പിന്നെ എന്തോ മുന്നോട്ട് നടക്കാൻ തോന്നിയില്ല..തിരിച്ചു നടന്നു.

എന്നിട്ട്.കുറച്ചു ആളുകൾക്കിടയിൽ ഉള്ള സ്ഥലത്തു വന്നിരുന്നു...

വലിപ്പ നിസ്കരിക്കുന്നത് ദൂരെ നിന്നും നോക്കി നിന്നു...❤❤

വല്ലിപ്പന്റെ നിസ്കാരം കഴിഞ്ഞു..ഇതാ ഇങ്ങോട്ട് വരുന്നു..
അല്ലാഹു.. ന്റെ മുന്നിലൂടെ അല്ലെ പോവാ...ദാ ന്റെ മുന്നിലെത്തി..
ഞാൻ മുഖത്തു നോക്കി ചിരിച്ചു..

"ട്രെയിൻ ലേറ്റ് അല്ലെ മോളെ..ആടെ എത്തുമ്പോഴേക്ക് അസർ തെറ്റും..അതാ."
എന്നും പറഞ്ഞു എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് അദ്ദേഹം എന്നെ കടന്നു പോയി...

❤❤❤

.....

"ന്നാ ങ്ങള് പൊയ്‌ക്കൊളീ ട്ടാ"

ങേ അതാരപ്പ...
ബസ് ന്ന് നമ്മക്ക് tata പറയുന്നേ..
ഞാനാണെങ്കിൽ ചെമ്മട്ടങ്ങാടീലെ അമ്പര ചുംബികൾക്കിടയിലൂടെ അമ്പിളി മാമനെ ക്യാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു..
നോക്കിയപ്പോളതാ നമ്മളെ കദർ ബലിപ്പ..

ആഹാ കൊള്ളാല്ലോ..ഇങ്ങേരെ നമ്മൾ ഷൊർണ്ണൂർന്നെന്നെ ജനറൽ കോംപാർട്മെന്റിൽ കേറ്റി വിട്ടു തേച്ചതായിരുന്നല്ലോ...

ഹഹ ന്താല്ലേ..
പടച്ചോന്റെ ഓരോരോ ഹിക്മത്ത് ല്ലേ...

❤❤❤❤❤❤❤❤❤❤❤❤❤