Wednesday, 31 May 2017

ചില കുളിമുറി ചിന്തകൾ

മനസ്സ്

ഇന്ന് പിന്നെ ആലോചിച്ചു കൂട്ടാലൊക്കെ കുറവാണു..ഫോൺ വന്നല്ലോ..സ്മാർട്ട് ഫോൺ..പിന്നെ സോഷ്യൽ മീഡിയയും..
അന്ന് മനസ്സിൽ സംസാരിച്ചത് ഇന്ന് സുക്കറണ്ണൻ "What is on your mind" എന്ന് ചോദിക്കുമ്പോ  അവിടെ എന്തൊക്കെയോ കോറി കുറിച്ചിടും.

പിന്നീട് പിന്നീട് പലതും യന്ത്രികമാണെന്നു തിരിച്ചറിവുണ്ടായി.. ആ തിരിച്ചറിവ് കിട്ടിയതും കുളിമുറിയിൽ നിന്ന് തന്നെ..
തന്നോട് തന്നെ സംസാരിക്കുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
അവിടെ ആരുടെയും ലൈക്കോ കമന്റോ വേണമെന്നില്ല.
ലോകത്തിലെ ഏറ്റവും മാന്യമായ വ്യക്തിയോട് സംസാരിക്കാൻ കിട്ടുന്ന ആ അവസരം..
കുളിക്കുമ്പോഴും പലപ്പോഴും നിസ്കരിക്കുമ്പോഴും ഫോൺ ഉപയോഗിക്കാൻ പറ്റാത്തത് കൊണ്ടാണല്ലോ ഈ രണ്ട് വേളകളിൽ മാത്രം ഞാൻ എന്ന വ്യക്തിതത്തോട് നമ്മളിന്ന് കൂടുതൽ അടുക്കുന്നത്..

കുളിമുറിയിലെ ആലോചിച്ചു കൂട്ടലാണ് ഏറ്റവും രസകരം.
തൊട്ടടുത്തറിയുന്ന ആത്മമിത്രത്തോട് സന്തോഷവും സങ്കടവും പരിഭവവും വേവലാതിയുമെല്ലാം പങ്കു വയ്ക്കുന്ന അനുഭൂതിയാണ്.
ഇനിയിപ്പോ ആരോടെങ്കിലും എന്തെങ്കിലും പറയാനോ സംസാരിക്കാനോ ഉണ്ടെന്നിരിക്കട്ടെ..
ബാത്‌റൂമിൽ ഇരുന്ന് ആദ്യത്തെ പങ്കു വയ്ക്കൽ കഴിഞ്ഞിരിക്കും..
പിന്നെ ആ ആളെ കാണുമ്പോൾ ഇതൊക്കെ നേരത്തെ പറഞ്ഞ പോലെ തോന്നും..പിന്നെ മനസ് കൊണ്ട് സംസാരിച്ചത് നേരിട്ട് പങ്കു വയ്ക്കാൻ തോന്നില്ല.

ചിലപ്പോഴൊക്കെ തോന്നും മനസ്സിങ്ങനെ മത്സ്യത്തെ പോലെ പിടപിടക്കാണെന്നു..പിറകെ പോയാൽ പിടി തരികയുമില്ല..എന്നാലോ എത്ര അകലെ നിന്ന് നോക്കിയാലും അവളിങ്ങളെ നമ്മളെ തന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്നത് കാണാം..

അങ്ങനെ അങ്ങനെ ഓരോരോ കുളിമുറി ചിന്തകൾ..
നേര് പറഞ്ഞാ ഇതും ചില കുളിമുറി ചിന്തകളാട്ടോ...

No comments:

Post a Comment