പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും വലിയ സൈക്കോളജത്തികളെ കുറിച്ചാണ്.
അതെ നമ്മുടെ സ്വന്തം ഉമ്മ 'അമ്മ മമ്മിമാരെ കുറിച്ച്..
അവര് നടത്തിയ സൈക്കോളജിക്കൽ മോവെമെന്റ് ഒന്നും ഇത്ര തന്ത്രപരമായി അമേരിക്കയും സിറിയയും പോലും നടത്തിയിട്ടുണ്ടാകില്ല..അല്ലെങ്കിൽ വേണ്ട ഉദാഹരണം തപ്പി അങ്ങ് അമേരിക്ക വരെ പോകണ്ട..
അതെന്നെ..നമ്മളെ ഇന്ത്യയും പാക്കിസ്ഥാനും പോലും നടത്താത്തത്ര ഭയങ്കരമായ നീക്കങ്ങളാണ് ഈ ഉമ്മപെണ്ണുങ്ങൾ നടത്തുക.
സീൻ 1
നോമ്പ് കാലത്തേ അത്താഴം വിളി
"ഈ പെണ്ണ് ഇതെന്താ കുറച്ചു നേരം മുന്നേ എണീറ്റതാണല്ലോ...ഞാൻ ഫാൻ നിർത്തി ലൈറ്റ് ഇട്ട് പൊന്നപ്പോ ഓൾ ഒന്നൂടെ മൂടിപ്പൊതച്ച് തിരിഞ്ഞു കെടന്നു.."
"മ്മാ പ്ലീസ് ഒരഞ്ചു മിനിറ്റു കൂടി"
ഹാന്നും പറഞ്ഞു ഉമ്മ പോയി
ഹാവൂ ന്നും പറഞ്ഞു സമാധാനത്തോടെ ഒരു മിനിറ്റ് കളഞ്ഞു പോയ ഉറക്കത്തെ ഒന്നൂടെ ശക്തമായി ആഞ്ഞു പിടിക്കാൻ ശ്രമിച്ചു കണ്ണിറുക്കി കിടക്കുമ്പോഴതാ അടുത്തത്ത വെടികൾ..
"തസ്‌ലീമാ ഞങ്ങളൊക്കെ തിന്നു കഴിഞ്ഞു പത്രം മോറാൻ പോവാട്ടാ.."
"ങാ ഇയ്യപ്പം അത്താഴം കഴിക്കാണ്ടേ നോമ്പെടുക്കാല്ലേ..ന്നാ വന്നിട്ട് ഒരു മുറുക്ക് വെള്ളമെങ്കിലും കുടിക്ക്"
അയ്യടാ അത്താഴം കഴിക്കാതെ നോമ്പെടുക്കാൻ ഇതെന്താ പട്ടിണികാലത്തെ സുന്നത്ത് നോമ്പൊന്നുമല്ലല്ലോ എന്ന് മനസ്സിൽ പിറുപിറുക്കും..എന്നിട്ട് ചിലപ്പോ എണീക്കും.. അല്ലേൽ നേരത്തെ കണ്ട സ്വപ്നത്തിന്റെ അടുത്ത എപ്പിസോഡ് കാണാൻ വീണ്ടും പുതച്ചു കിടക്കും.
അങ്ങനെ കിടക്കുമ്പോളാണ് ഉമ്മാന്റെ അവസാനത്തെ വെടി പൊട്ടുക.
"ഇയ്യ് അപ്പം നാളെ നോമ്പെടുക്കണില്ലല്ലേ..."
അല്ലാഹ്.. ഞാനൊക്കെ നോമ്പെടുക്കണുണ്ട്. പിന്നെ ചാടിപ്പിടഞ്ഞെണീറ്റ് വന്നു ഡൈനിങ്ങ് ഹാളിലെ ക്ലോക്കിൽ കണ്ണ് തിരുമ്മി നോക്കും..വിളികളുടെയും ഡയലോഗ് ഡെലിവേറികളുടെയും എണ്ണത്തിനനുസരിച്ചു മിക്കവാറും 4:00 ,4:10, 4:20am ഒക്കെയായിരിക്കും സമയം..
പലപ്പോഴും വിചാരിച്ചിട്ടുണ്ട്
ഉമ്മാക്ക് ഈ അവസാനത്തെ വെടിയെന്താ ആദ്യം തന്നെ പൊട്ടിച്ചാലെന്നു.
അവിടെയാണല്ലോ അവരുടെ ആ സൈക്കോളജിക്കൽ മോവമെന്റിന്റെ വിജയം..നമ്മളെ മാക്സിമം ഉറക്കിയെന്നു നമ്മളെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു തരം സ്നേഹവിദ്യ.
മിക്കവാറും ആദ്യത്തെ വിളിയിൽ ഉണർന്നാൽ അസ്ലുവിനെ ഉണർത്തുന്ന ഡ്യൂട്ടിച്ചട്ടം എനിക്ക് കൈമാറപ്പെടും.. ഞാൻ പിന്നെ ലാസ്റ്റ് നിന്ന് മുകളിലേക്കാണ് എന്റെ മുറകൾ അഭ്യസിക്കാർ..
ഹാ നമുക്കിങ്ങനെ ഈ അത്താഴ സീനിലിരുന്നാൽ കാര്യങ്ങൾ ശെരിയാവൂല്ല.. അടുത്തിലേക്ക് പോവാം..
സീൻ 2
രാവിലെ കോളേജിലേക്ക് പോവാൻ എണീക്കാനുള്ള വിളി
