Thursday, 9 February 2017

Yathra

ചില_യാത്രാമോഹങ്ങൾ...

ഒരുപാട് യാത്രകൾ പോകണം...
ഒരുപാട് ദൂരത്തേക്ക് പോകണം...
പോകുമ്പോൾ നല്ലൊരു കൂട്ട് വേണം...
കൂട്ടിനും യാത്ര ഇഷ്ടമായിരിക്കണം...
കൂട്ടിനും നല്ലൊരു കൂട്ടായിരിക്കണം...
ഓരോ യാത്രയും ഓരോ തിരിച്ചറിവായിരിക്കണം...
വിജനതയിൽ കയ്യുകൾ കാലിയാക്കി നടക്കണം...
ആൾ കൂട്ടത്തിൽ നടക്കുമ്പോൾ മറ്റുള്ളവർക്കായി കയ്യിലെന്തേലും കരുതണം...
അത്യാവശ്യമെങ്കിൽ ചില ഓർമകൾ കാമറയിലൂടെ ഒപ്പിയെടുക്കണം...
യാത്രകളിലൂടെ ഒരുപാട് പഠിക്കണം...
നല്ലത് പകർത്തണം...
നല്ലത് പകർന്ന് കൊടുക്കണം...
തിരിച്ചു വരവ് കൊതിക്കാത്ത ഒരു യാത്ര ആയിരിക്കണം...
യാത്രയിൽ കൂടെയുള്ളവർക്ക് കൈതാങ്ങാവാൻ സാധിക്കണം...
ചില യാത്രകൾ നിശ്ശബ്ദമായിരിക്കണം...
ചില യാത്രകൾ മറ്റുള്ളവർക്ക് വേണ്ടി കൈകളുയർത്തുന്നതായിരിക്കണം.
ദൈവത്തെ സ്മരിച്ചു കൊണ്ടുള്ളൊരു യാത്രയായിരിക്കണം..
ദൈവകല്പനകൾ ലംഘിക്കാത്തൊരു യാത്രയായിരിക്കണം...
ദൈവം ഇഷ്ടപ്പെടുന്നൊരു യാത്രയായിരിക്കണം...
ചില യാത്രകൾ പച്ചപ്പ്  തേടിയുള്ളതായിരിക്കണം..ചില യാത്രകൾ മനുഷ്യന്റെ പച്ചയായ ജീവിതം തേടിയുള്ളതാകണം...
ചില യാത്രകൾ പ്രകൃതിയുടെ നിഗൂഢതകളിലേക്ക് ആഴ്ന്നിറങ്ങുന്നതായിരിക്കണം...
മരണത്തെ ഭയക്കാത്തൊരു യാത്രയായിക്കണം...

അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് യാത്ര മോഹങ്ങൾ...

No comments:

Post a Comment