Thursday, 23 June 2022

bed room /civil

ബെഡ് റൂം ഇന്റീരിയർ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

➡️പല സ്ഥലത്തും കണ്ടിട്ടുള്ള ഒരു പ്രശ്നം ആണ് ജനൽ വരുന്ന സ്ഥലത്തു കട്ടിൽ പ്ലാൻ ചെയ്യും. അവസാനം ഇന്റീരിയർ ചെയ്യുമ്പോൾ വലിയ ഹെഡ് ബോർഡ്‌ ഒക്കെ ചെയ്തു ജനൽ വഴി ഉള്ള വെളിച്ചം തടയുന്നത്. അത് ഒഴിവാക്കുക. വീട് വെക്കുമ്പോൾ തന്നെ ഇത് മനസ്സിൽ കണ്ടു ജനൽ പൊസിഷൻ പ്ലാൻ ചെയ്യുക.

➡️സ്പേസ് ഉണ്ടെങ്കിൽ ബെഡ് ഏരിയ ക്ക് ചുറ്റും 24" walking സ്പേസ് ഇടാൻ ശ്രദ്ധിക്കുക

➡️ബെഡിന് അടുത്തായി തന്നെ വാർഡ്രോബ് ഉണ്ടെങ്കിൽ ബെഡും വാർഡ്രോബും തമ്മിൽ 36" ഗ്യാപ് എങ്കിലും ഇടണം. വാർഡ്രോബ് ന്റെ ഡോർ തുറന്നു അവിടെ നിന്ന് ഉപയോഗിക്കാൻ ഈ ഒരു സ്പേസ് വേണം. സ്ലൈഡിങ് വാർഡ്രോബ് ആണെങ്കിൽ ഈ ഒരു ഗ്യാപ് കുറക്കാവുന്നതാണ്. ചെറിയ ബെഡ് റൂമിൽ സ്ലൈഡിങ് വാർഡ്രോബ് ആയിരിക്കും നല്ലത്.

➡️കട്ടിൽ ഇടുമ്പോൾ ബെഡ് റൂമിൽ എന്തെകിലും സ്പെഷ്യൽ features ഉണ്ടെങ്കിൽ അതിനെ ഫേസ് ചെയ്തു ഇടുക. ഉദാഹരണം ബെഡ് റൂമിൽ പുറത്തെ നല്ല വ്യൂ കിട്ടുന്ന ഒരു ബാൽക്കണി ഉണ്ടെങ്കിൽ ബെഡ് അതിനെ ഫേസ് ചെയ്തു ഇട്ടാൽ നല്ലതായിരിക്കും.
🙂

 വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ ഒരു ഇന്റീരിയർ ഡിസൈൻറെ കൺസൾട്ട് ചെയ്തു ഇന്റീരിയർ കൂടെ പ്ലാൻ ചെയ്യൂ 👍

Image courtesy : google