Wednesday, 29 April 2020

ഉസ്താദ് ഹോട്ടൽ

ഉസ്താദ് ഹോട്ടൽ പോലൊരു ഹോസ്പിറ്റൽ
---------------------
ഉസ്താദ് ഹോട്ടൽ സിനിമയിലെ കരീംക്കാൻറെ ഹോട്ടൽ പോലെയാണ് ഇഖ്‌റാ ഹോസ്പിറ്റൽ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
സാധാരണക്കാരന് ഏതൊരാവസ്ഥയിലും സമീപിക്കാവുന്ന മികച്ചൊരു ഹോസ്പിറ്റൽ.
സ്റ്റാഫുകൾക്കും ഏതൊരാവസ്ഥയിലും താങ്ങായി നിൽക്കുന്ന വിശാലമായൊരു മേൽക്കൂര.
മുതലാളി തൊഴിലാളി വ്യത്യാസമില്ലാതെ  ഒറ്റകെട്ടായി മുന്നോട്ട് പോകുന്ന വലിയൊരു കുടുംബം. ലാഭേച്ഛയെക്കാളേറെ സേവനതാല്പരരാണ് ഇഖ്‌റായിലെ ഓരോ ജീവനക്കാരും മാനേജ്മെന്റും.
ഇവിടുത്തെ തിരക്ക് കണ്ട് പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്.
പല രോഗികളോടും ഇവിടെ വരാനുള്ള കാരണം അന്വേഷിച്ചിട്ടുണ്ട്. അവരുടെയെല്ലാം മറുപടികൾ ഹൃദയം നിറയ്ക്കുന്നതായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സിവിൽ എഞ്ചിനീയറായി ഞാനിവിടെ ജോയിൻ ചെയ്യുന്നത്.നിർമാണ പ്രവർത്തനങ്ങൾക്ക് പുറമെ ചില അറ്റകുറ്റ  പണികളുമുണ്ടാകും. പക്ഷെ ഹോസ്പിറ്റലിനകത്തെ തിരക്കും മറ്റും വർക്കിന്റെ പുരോഗതിയെ ബാധിക്കാറുണ്ടായിരുന്നു. അന്ന് സീനിയർ എഞ്ചിനീയർ പറഞ്ഞത് നോമ്പിന്റെ തുടക്കത്തിൽ ഇവിടെ അല്പം തിരക്ക് കുറയും. അപ്പോൾ മാക്സിമം വർക്കുകൾ ചെയ്ത് തീർക്കണം എന്നായിരുന്നു.അത് കൊണ്ട് തന്നെ ഞാനും തിരക്ക് കുറയുന്ന ആ ദിവസങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു.

പക്ഷെ,
ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല.
ഇവിടെ ഐസോലാഷൻ ഐ സീ യൂ വിൽ വർക്ക് ചെയ്തിരുന്ന സ്റ്റാഫ് നഴ്സിന്  കോവിഡ്‌ സ്ഥിതീകരിച്ചതിൽ പിന്നെ ആരൊക്കെയോ ഹോസ്പിറ്റലിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ നടത്തിയിരിക്കുന്നു. അതിനെ തുടർന്ന് ആളുകൾ ഹോസ്പിറ്റലിലേക്ക് വരുന്നതിനെ ഭയപ്പെടുന്നു. ഇവിടെയുള്ള  മറ്റു സ്റ്റാഫ്കളോട് ബന്ധപ്പെടാൻ പോലും ഭയം കാണിക്കുന്നു.
ബൈയോപ്സി, സൈറ്റോളജി, പേരിഫറൽ സ്ഫിയർ തുടങ്ങിയ പല ലാബ് റിപോർട്ടുകളുടെയും റിസൾട്ട് അവശ്യപ്പെട്ടുകൊണ്ടു ലാബിലേക്ക് ആളുകൾ വിളിച്ചു കൊണ്ടേയിരിക്കുകയാണ്.
ഇഖ്‌റാ ഹോസ്പിറ്റലിൽ വന്നത് കാരണം quarantine ൽ ഇരിക്കേണ്ടി വരുമോ എന്നൊക്കെയാണ് ആളുകളുടെ ആശങ്ക.

യഥാർത്ഥത്തിൽ ഇഖ്‌റായിൽ സംഭവിച്ചതെന്താണ്..
കോവിഡ്‌ ലക്ഷണങ്ങളുമായി ഐസൊലേഷനിൽ ഉണ്ടായിരുന്ന ഒരാളുടെ ടെസ്റ്റ് റിസൾട്ട് 2 തവണ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപായി അയച്ച മൂന്നാമത്തെ സാമ്പിൾ ആണ് പോസിറ്റീവ് ആയത്.
അതേ തുടർന്ന് സുരക്ഷയുടെയും മുൻകരുതലിന്റെയും ഭാഗമായി cctv യുടെ സഹായത്തോടെ അവരുമായി ബന്ധപ്പെട്ട ആളുകളുടെയെല്ലാം സാമ്പിളുകൾ ടെസ്റ്റിനു അയച്ചു.അതിൽ ഒരാളുടെ ഒഴിച്ച് ബാക്കിയുള്ളവരുടെയെല്ലാം റിസൾട്ട് നെഗറ്റീവ് ആയിരുന്നു. പോസറ്റീവ് ആയ നഴ്സ് വർക്ക് ചെയ്തത് ഐസൊലേഷനിൽ ഇരിക്കാൻ മാത്രം പ്രത്യേകം സജ്ജമാക്കിയ കോവിഡ്‌ icu ൽ ആയിരുന്നു. അവർ ഐസോലാഷൻ വാർഡ്ന്ന് പുറത്തുള്ള ജീവനക്കാരുമായോ സ്റ്റാഫുമായോ ബന്ധപ്പെട്ടിട്ടില്ല. എന്നിട്ടും നിജസ്ഥിതിയറിയാതെ കുറെ പേർ ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചാരണം നടത്തി. അതിന്റെ തിക്ത ഫലമെന്നോണം വീട്ടിൽ പോയി വരുന്ന ഡോക്ടർമാർ മുതൽ സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ള സ്റ്റാഫുകളെ വഴിതടഞ്ഞും മാനസികമായി പീഡിപ്പിച്ചും പേടിപ്പെടുത്തിയും ഒത്തിരി നാട്ടുകാരും പ്രാദേശിക സാമൂഹ്യ പ്രവർത്തകരും 'മാതൃകയായി' കൊണ്ടിരിക്കുകയാണല്ലോ.
അവരോട് പരിതാപം തോന്നുന്നു. അല്ലെങ്കിലും മാലാഖമാരെന്നൊക്കെയുള്ള വിളിപ്പേര് വെറും പറച്ചിലല്ലേ.

കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ കൂടുതൽ സാധാരണക്കാർ ആശ്രയിച്ചിരുന്ന ആതുരസേവനാലായമാണ് ഇഖ്‌റാ ഹോസ്പിറ്റൽ.തെറ്റിദ്ധാരണയുടെ പേരിൽ മുൻ നിശ്ചയിച്ച ഓപ്പറേഷനും മറ്റും ഗത്യന്തരമില്ലാതെ കൂടുതൽ ചാർജ് കൊടുത്ത് ഇതര ഹോസ്പിറ്റലുകളെ സമീപിക്കുകയാണ് പല രോഗികളുമെന്നറിയാൻ കഴിഞ്ഞു. വ്യസനകരം തന്നെ.

ഇഖ്‌റാ ഹോസ്പിറ്റൽ ആശ്രയിക്കുന്ന പ്രിയപ്പെട്ടവരേ,
വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ.
സത്യമന്വേഷിക്കാൻ ഹോസ്പിറ്റലിലേക്ക് വിളിക്കാം.
നിങ്ങൾക്കിവിടെ ധൈര്യമായിട്ടു വരാം.. സേവനങ്ങളിൽ ഒട്ടും കുറവ് വരുത്താതെ നിങ്ങൾക്കായി വലിയൊരു കുടുംബം ഇവിടെ കാത്തിരിക്കുന്നുണ്ട്.
സ്നേഹം.

സുഹ്റ

Tuesday, 28 April 2020

Staff and corona

ഉസ്താദ് ഹോട്ടൽ പോലൊരു ഹോസ്പിറ്റൽ

ഉസ്താദ് ഹോട്ടൽ സിനിമയിലെ കരീംക്കാൻറെ ഹോട്ടൽ പോലെയാണ് ഇഖ്‌റാ ഹോസ്പിറ്റൽ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
സാധാരണക്കാരന് ഏതൊരാവസ്ഥയിലും സമീപിക്കാവുന്ന മികച്ചൊരു ഹോസ്പിറ്റൽ.
മുതലാളി തൊഴിലാളി വ്യത്യാസമില്ലാതെ  ഒറ്റകെട്ടായി മുന്നോട്ട് പോകുന്ന വലിയൊരു കുടുംബം. ലാഭേച്ഛയെക്കാളേറെ സേവനതാല്പരരാണ് ഇഖ്‌റായിലെ ഓരോ ജീവനക്കാരും മാനേജ്മെന്റും.
ഇവിടുത്തെ തിരക്ക് കണ്ട് പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്.
പല രോഗികളോടും ഇവിടെ വരാനുള്ള കാരണം അന്വേഷിച്ചിട്ടുണ്ട്. അവരുടെയെല്ലാം മറുപടികൾ ഹൃദയം നിറയ്ക്കുന്നതായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സിവിൽ എഞ്ചിനീയറായി ഞാനിവിടെ ജോയിൻ ചെയ്യുന്നത്. Contruction വർക്ക് ന് പുറമെ അറ്റകുറ്റ maintance പണികളുമുണ്ടാകും. പക്ഷെ ഹോസ്പിറ്റലിനകത്തെ

Thursday, 16 April 2020

Iqra and corona

തുടക്കം ജാഗ്രത
------------------------
കോവിഡ്‌ 19 എന്ന മഹാമാരി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ തന്നെ ഇഖ്‌റ മാനേജ്‌മെന്റും ജീവനക്കാരും രോഗവ്യാപനം തടയാനുള്ള മുൻകരുതലുകൾ എടുത്ത് തുടങ്ങിയിരുന്നു.ഹോസ്പിറ്റലിലേക്ക് പ്രവേശിക്കാനുള്ള കവാടം ഒരൊറ്റ ഒന്നായി പരിമിതപ്പെടുത്തി,സോപ്പുപയോഗിച്ചു കൈ കഴുകിപ്പിച്ചും, താപനില പരിശോധിച്ചും ആളുകളെ അകത്തേക്ക് പ്രവേശിപ്പിച്ചു.
വിദേശത്തു നിന്നും വരുന്നവരുടെ വിവരം ശേഖരിക്കുകയും പനിയുള്ളവരെ ചികിൽസിക്കാൻ പ്രത്യേക സൗകര്യമൊരുക്കുകയും രോഗികളെ സന്ദർശിക്കുന്നത് കുറയ്ക്കാൻ ബൈസ്റ്റാൻഡർ കൺട്രോൾ കൂടുതൽ ഊർജിതമാക്കുകയും ചെയ്തു.
ആശുപത്രി ജീവനക്കാർക്കും ബന്ധപ്പെട്ടവർക്കും അടിക്കടി WHO യുടെ മാർഗ നിർദേശങ്ങളും പരിശീലനങ്ങളും നൽകി. വ്യക്തികൾ തമ്മിൽ സാമൂഹിക അകലം പാലിക്കാനും തുടങ്ങി.സമൂഹ വ്യാപനത്തിന്റെ സാധ്യത തടയാൻ പള്ളിയിലെ ജമാഅത്ത് നമസ്കാരം താൽക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തു.

രോഗികളെ പരിചരിക്കാനുള്ള ഒരുക്കങ്ങൾ
---------------------------------------------
തുടക്കത്തിൽ കോവിഡ്‌ രോഗികൾ കോഴിക്കോട് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തൊട്ടടുത്ത ജില്ലകളിലെ രോഗികൾ ജില്ലാ മെഡിക്കൽ കോളേജിലും ബീച്ച് ഹോസ്പിറ്റലിലും ഐസൊലേഷനിൽ പരിചരണത്തിലുണ്ടായിരുന്നു.
രോഗവ്യാപന സാഹചര്യം മുന്നിൽ കാണുകയും സർക്കാർ സ്ഥാപനങ്ങളിൽ രോഗികളെ ഉൾക്കൊള്ളിക്കാനുള്ള സംവിധാനങ്ങൾ പരിമിതപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പരിചരിക്കാൻ ഇഖ്‌റാ ഹോസ്പിറ്റൽ സന്നദ്ധമാണെന്നു ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു.
നിലവിലുള്ള ഹോസ്പിറ്റലിലെ AHA(അഡ്മിഷൻ ഹോൾഡിങ് ഏരിയ) ഐസൊലേഷൻ വാർഡ് ആയി സജീകരിച്ചു.ഐ സീ യൂ വും വെന്റിലേറ്റർ സൗകര്യത്തോടും കൂടി 11 കിടക്കകളാണ് AHA യിലുള്ളത്.അതിൽ തന്നെ രണ്ട് കിടക്കകൾ ഡയാലിസിസ് രോഗികൾക്കായുള്ളതാണ്.
WHO യുടെ യൂണിഫോം,ട്രീറ്റ്മെന്റ്  പ്രോട്ടോകോൾ എന്നിവ പാലിച്ചിട്ടുമുണ്ട്.
കൂടാതെ 10 റൂമുകൾ നിരീക്ഷണത്തിലുള്ളവർക്ക് കഴിയാനും സജ്ജമാക്കി. അതിൽ ഒരു റൂം ശസ്ത്രക്കിയക്കായും മറ്റൊന്ന് പ്രസവമുറിയയും സജ്ജമാക്കി.
മുൻകരുതലിന്റെ ഭാഗമായി താരതമ്യേനെ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങളായ
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള OP(ഔട്ട് പേഷ്യന്റ്‌) പരിചരണത്തിന് ഹോസ്പിറ്റലിന്റെ പുറത്തുള്ള സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റി.

സർക്കാറിനൊരു കൈത്താങ്ങായി IKC ബിൽഡിംഗ്
__________________

മലബാർ ഗ്രൂപ്പിന്റെ സഹായത്തോടെ നിർമിച്ചു കൊണ്ടിരിക്കുന്ന  ഇഖ്‌റാ കിഡ്നി കെയർ കൊറോണ പരിചരണത്തിനായി പ്രവർത്തിപ്പിക്കാൻ സന്നദ്ധമാണെന്നു ഇഖ്‌റ ഹോസ്പിറ്റൽ അധികൃതർ സർക്കാറിനെ അറിയിച്ചു.
10 വെന്റിലേറ്ററുകൾ വാങ്ങാൻ മലബാർ ഗ്രൂപ്പ് 1 കോടി രൂപ കൂടെ സംഭാവന ചെയ്തു.

പുതിയ കെട്ടിടത്തിൽ 100 ൽ 30 കിടക്ക  ഐ സീ യൂ ആയിട്ടും ബാക്കി സെമി ക്രിട്ടിക്കൽ കെയറിന് വേണ്ടിയിട്ടും സജ്ജമാക്കും.
ഒരു ഐ സി യൂ ബെഡിനായി വെന്റിലേറ്ററിന്റെയും മറ്റു അനുബന്ധ സംവിധാനങ്ങളോടും കൂടി ഏകദേശം ചിലവ് 18 ലക്ഷമാണ് വരുന്നത്.
2020 ഏപ്രിൽ 25 ഓടെ ഇത് പൊതുജനങ്ങൾക്കായി തുറന്ന് സേവനമാരംഭിക്കും.

ലോക്‌ഡൗണിനെ തുടർന്ന് കെട്ടിട തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതോടെയും നിർമാണ വസ്തുക്കളുടെ ലഭ്യത കുറവും ഒരു പ്രതിസന്ധിയായി മുന്നിലുണ്ടെങ്കിലും കോവിഡ്‌ പരിചരണ ആശുപത്രിയുടെ പ്രവർത്തനം പരമാവധി വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പുറത്തുള്ള പ്രവർത്തങ്ങൾ
----------------
ദീർഘ ദൂര യാത്രക്കാർക്കും ഡ്രൈവർമാർക്കും ദേശീയ പാതയോരത്ത് ഭക്ഷണപ്പൊതി വിതരണം ചെയ്തു കൊണ്ടും തണൽ കൂട്ടായ്മയുമായി ചേർന്ന് ഇഖ്‌റാ സേവനങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്.
രോഗികളുടെ കൂടെയുള്ള ബൈസ്റ്റാന്ഡേർസിനും സൗജന്യ ഭക്ഷണം നൽകുന്നുണ്ട്.

ഹോസ്പിറ്റലിന്റെ അതിജാഗ്രതയിൽ നിന്നും കണ്ടെടുത്ത അപൂർവ കേസ്
_________________
വിദേശത്ത് നിന്നും വന്ന മക്കളിൽ നിന്നുമുള്ള സമ്പർക്കം വഴി കോവിഡ്‌ ലക്ഷണങ്ങളുമായി ഹോസ്പിറ്റലിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന
വ്യക്തിയുടെ ഏപ്രിൽ രണ്ടിന് അയച്ച സാമ്പിൾ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഏപ്രിൽ10 ന് ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേ ദിവസം ഇഖ്‌റ മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം  അയച്ച രണ്ടാമത്തെ സാംപിളാണ്  11 ആം തിയതി റിസൾട്ട് വന്നപ്പോൾ പോസിറ്റീവ് ആയത്.
ഹോസ്പിറ്റൽ അധികൃതരുടെ അതിജാഗ്രതയാണ് രോഗം സ്ഥിതീകരിക്കാൻ നിർണായകമായത്.രോഗി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഐസൊലേഷൻ വാർഡിൽ കൃത്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചത് കൊണ്ട് ഭയപ്പെടാനില്ലെന്നും അധികൃതർ അറിയിച്ചു.

Thursday, 9 April 2020

പുസ്തകം


വിരസമായി കണ്ണോടിക്കലോ
അലസമായി മറിച്ചു പോകലോ
പിന്നീട് വായിക്കാൻ അടയാളപ്പെടുത്തലോ
മടുപ്പിച്ചാൽ പിച്ചി ചീന്തലോ അല്ല,
മറിച്ച്‌
പതിഞ്ഞു പോയ വരികളോരോന്നും കോർത്ത് വായിക്കലും
വാക്കുകൾക്കിടയിലുള്ള വിടവിലെ നിശ്വാസങ്ങൾക്ക് കാതോർക്കലും
വിശ്വാസങ്ങളുടെ ഗന്ധമറിയാലും
അതിജീവനത്തിന്റെ രുചിയറിയലും
പരസ്പരം ഉൾകൊള്ളലുമാകുന്നു
ദാമ്പത്യം..