Tuesday, 17 September 2019

Bharya

ഒരുവനിലേക്ക് മാത്രം ചുരുക്കപ്പെടേണ്ടി വന്നവൾ

Tuesday, 3 September 2019

ട്രെയിൻ

കോംപാർട്മെന്റിൽ എന്റെ എതിർ വശത്തിരിക്കുന്ന സ്ത്രീയിൽ നിന്നും ശരീരം വൃത്തിയക്കാത്തത് കൊണ്ടോ മറ്റോ ഒരു തരം ദുർനാറ്റം അവിടെമാകെ പരക്കുന്നുണ്ടായിരുന്നു.
അവർ ഉറങ്ങുകയായിരുന്നു.
ഉറങ്ങുമ്പോഴും അവരുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.
ഞാൻ ആഗ്രഹിച്ചു പോയി,
ഈയൊരു നിമിഷം അവർ മരിച്ചു പോയിരുന്നെങ്കിൽ എന്ത് സുന്ദരമായേനെ എന്ന്.

മഹർ

'സുഗന്ധം, മധുരം ,അക്ഷരം'
ഇവ ചേർന്നാൽ നമ്മുടെ ജീവിതം സംഗീത സാന്ദ്രം
-----------------------
സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കുമെല്ലാം അനുയോജ്യമായ വരനെയും കുടുംബത്തെയും നാഥൻ സമ്മാനിച്ചപ്പോൾ വളരെ confidential ആയി ചെയ്ത കാര്യമായിരുന്നു, വിവാഹ നിശ്ചയത്തിന് വരന്റെ വീട്ടിലേക്ക് പുറപ്പെട്ട പിതാവിന്റെ കയ്യിൽ മഹ്റിനെ കുറിച്ച് വ്യക്തമാക്കി കൊണ്ട് ഒരു കത്തെഴുതി കൊടുത്തത്.
എന്റെ മകൾ മരുമകനോട് മഹർ ആവശ്യപ്പെടണം എന്നത് ഉപ്പയുടെ വലിയ ആഗ്രഹവുമായിരുന്നു. അത് കൊണ്ടാവാം ആ സന്തോഷത്തിൽ ഉപ്പ ആ പകർപ്പ് ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചതും അവരിൽ ആരോ മുഖാന്തിരം പത്രത്തിൽ വാർത്തയായി റിപ്പോർട്ട് ചെയ്തതും.
ഞാൻ ചെയ്തത് മാതൃകാപരമായ കാര്യമാണെന്നു ഞാൻ അവകാശപ്പെടുന്നില്ല, മറിച്ചു മഹർ ആവശ്യപ്പെടാൻ ഇസ്ലാം സ്ത്രീകൾക്ക് നൽകിയ  അവകാശത്തെ ഞാൻ ഉപയോഗപ്പെടുത്തി എന്ന് മാത്രം.
എനിക്കുറപ്പുണ്ട് പലർക്കുമിത് കൗതുക വാർത്തയോ, അല്ലേൽ സുഹൃത്തിനെ അഭിനന്ദിക്കാനുള്ള ഒരു കാരണമായോ മാത്രം ഒതുങ്ങി കൂടുമെന്ന്.
അത് എനിക്ക് സങ്കടമുള്ള കാര്യവുമാണ്,
തനിക്ക് അർഹതപ്പെട്ട ഒരു അവകാശത്തെ മിക്ക സ്ത്രീകളും ഉപയോഗപ്പെടുത്തുന്നില്ല എന്നത്.

ആളുകളിലേക്ക് കുറച്ചൊക്കെ ഇറങ്ങി ചെന്ന ഒരു പെൺകുട്ടിയാണ് ഞാൻ. അത് കൊണ്ട് തന്നെ ഞാൻ മൂല്യം നൽകുന്നത് സ്നേഹത്തിനും സമാധാനത്തിനുമാണ്.
കല്യാണത്തെ ആർഭാടവത്കരിക്കുന്നതിനോടും കച്ചവട വൽക്കരിക്കുന്നതിനോടും ഏറെ വിമ്മിഷ്ടമുണ്ട് .
കൂടാതെ സ്വർണം എന്ന material നെ വല്ലാതെ മൂല്യ വത്കരിച്ചു അത് ഇല്ലാത്തവനെ താഴ്ത്തി കെട്ടുന്നതിനോടും വിയോജിപ്പുണ്ട്.
ചെറുപ്പം മുതലേ ആഭരണങ്ങളോട് ഭ്രമവും ഉണ്ടായിട്ടില്ല.
അത് കൊണ്ടൊക്കെ തന്നെയാണ്, ഞാൻ മുന്നോട്ട് വയ്ക്കുന്ന ആശയത്തെ വിലമതിക്കുന്ന ഒരു കുടുംബത്തെ അനുഗ്രഹമായി ലഭിച്ചപ്പോൾ 'സുഗന്ധം,
മധുരം, അക്ഷരം' എന്ന ആശയത്തെ മുൻ നിർത്തി
'മസ്ക് ലെതർ' എന്ന അത്തറും,
'ഗുലിസ്ഥാൻ, ദി അൽക്കമി ഓഫ് ഹാപ്പിനെസ്' എന്ന 2 പുസ്തകങ്ങളും, മധുരമായി റസൂൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന 'അജുവ' ഈത്തപ്പഴവും മഹറായി  ആവശ്യപ്പെട്ടത്.

എന്നിലെ സുഗന്ധം മറ്റുള്ളവരിലേക്ക് കുളിർ മയാകണം, എന്നിലെ അറിവ് ചുറ്റുമുള്ളക്കറിലേക്ക് നിറവാകണം, എനിക്ക് ലഭിക്കുന്ന മധുരം അടുത്തുള്ളവർക്കും പങ്കു വയ്ക്കണം...ഇത്രയേ ആഗ്രഹിച്ചുള്ളൂ.
എന്റെ മഹർ എന്റെ പ്രിയപ്പെട്ടവനെ മനസ്സും നിറക്കണം. അത് വഴി ഞങ്ങളിലെ സ്നേഹത്തിന്റെ ആഴം കൂടണം.

സ്വർണം എന്ന വസ്തുവിന് പ്രയോഗികതയിൽ മൂല്യമുണ്ട് തന്നെ, എന്നാൽ മഹറായി ഞാൻ അതിനെ മൂല്യ വത്കരിക്കുന്നില്ലെന്നു മാത്രം.

പുസ്തകത്തിൽ ഒന്നാമതായി ഖുർആനിനെ ഉൾപ്പെടുത്തി കൂടെ എന്നും പലരും നിർദ്ദേശിച്ചിരുന്നു.
പക്ഷെ എന്റെ കയ്യിൽ ഇപ്പോൾ തന്നെ ഖുർആൻ ഉണ്ട്, അത് ഇപ്പോൾ ജീവിതത്തിലേക്ക് ഘട്ടം ഘട്ടമായി പകർത്തുന്നുമുണ്ട്.
അപ്പോൾ അത് മഹറായി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നു ഞാൻ കരുതി.

ഇതൊന്നും ഇവിടെ പറയണമെന്ന് ഇന്ന് രാവിലെ വരെ പോലും ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു.
എന്നാൽ വാർത്ത വന്നത് തൊട്ട് പലരുടെയും സന്തോഷം കണ്ടു, എന്നെ മഹത്വവത്കരിക്കുന്നത് കണ്ടു, അപ്പോൾ മനസിന് വിഷമമുണ്ടായി.

ഞാൻ ഏറ്റവും മൂല്യം നൽകുന്ന 3 കാര്യങ്ങൾ മഹറായി ആവശ്യപ്പെട്ടു. എന്റെ അവകാശത്തെ ഭർതൃ വീട്ടുകാർ സ്വാഗതം ചെയ്തു.
എല്ലാത്തിലുമുപരി നാഥന്റെ കരുതലും പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളും കൊണ്ടൊക്കെ തന്നെയാണ് ഇത്രയും സുന്ദരമായ സ്വപ്നവും അവകാശവും സാക്ഷാത്കരിക്കാൻ കഴിഞ്ഞത്.
എല്ലാവരോടും സ്നേഹം.
പ്രാർത്ഥനകൾ ഇനിയും നിർത്താതെ തുടരണമെന്ന് പ്രിയപ്പെട്ടവരോടെല്ലാം വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു.
കൂടെ കട്ടക്ക് നിന്ന ഇരു കുടുംബത്തിലും നാഥൻ സമാധാനവും സന്തോഷവും നിറയ്ക്കട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ആശംസകൾ അറിയിച്ച സുഹൃത്തുക്കളോടും ഒത്തിരി ഇഷ്ടം😍😍

Vedana

ആത്മാർത്ഥമായി ആരെയെങ്കിലും സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്തവർക്കെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുകയുള്ളൂ
അവർക്കെ വേദനിക്കാൻ അവകാശമുള്ളൂ