Tuesday, 6 August 2019

Trainnn

കോംപാർട്മെന്റിൽ എന്റെ എതിർ വശത്തിരിക്കുന്ന സ്ത്രീയിൽ നിന്നും ശരീരം വൃത്തിയക്കാത്തത് കൊണ്ടോ മറ്റോ ഒരു തരം ദുർനാറ്റം അവിടെമാകെ പരക്കുന്നുണ്ടായിരുന്നു.
അവർ ഉറങ്ങുകയായിരുന്നു.
ഉറങ്ങുമ്പോഴും അവരുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.
ഞാൻ ആഗ്രഹിച്ചു പോയി,
ഈയൊരു നിമിഷം അവർ മരിച്ചു പോയിരുന്നെങ്കിൽ എന്ത് സുന്ദരമായേനെ എന്ന്.

എങ്കിലും എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ എല്ലാം മറന്നു കൊണ്ടുള്ള ഉറക്കമായിരുന്നു.
ഇടക്കിടക്ക് ഉറക്കിന്റെ ആലസ്യത്തിൽ നടുവെട്ടി അവർ വീഴാൻ പോകും.
ഇടക്ക് എവിടെയും കയ്യോ മറ്റു ശരീരത്തി ഭാഗങ്ങളോ സപ്പോർട്ട് ചെയ്യാതെ പ്രത്യേക രീതിയിൽ തലയും നടുവും കുനിച്ചു കുറെ നേരം ഉറങ്ങും.
ഇടക്ക് ഞെട്ടിയുണരുമ്പോൾ കയ്യ് രണ്ടും കെട്ടുപിണഞ്ഞു ജനലിലൂടെ പുറത്തു നോക്കിയിരിക്കും.
ചുരുണ്ട നീളമില്ലാത്ത ആ മുടികളും ഷോള്ഡറിൽ നിന്നും ഊർന്നു വീഴുന്ന ആ മഞ്ഞ ബ്ലൗസും ചെളിപുരണ്ട നീലയിൽ വെള്ള വളയങ്ങളുള്ള മുഷിഞ്ഞ ചേലയും എല്ലാമാണ് പ്രത്യക്ഷത്തിൽ അവരിൽ കാണുന്നതെങ്കിലും ഇരുണ്ട മുഖത്തിന് ചന്തം പകരുന്നൊരു വെളുത്ത ചിരി അവരിലുണ്ടായിരുന്നു.
എവിടുന്നാണവർക്ക് ഇത്ര മനോഹരമായ പുഞ്ചിരി ലഭിച്ചത്...
എന്ത് കൊണ്ടാണ് അവർക്കിങ്ങനെ മതി മറന്ന് ഉറങ്ങാൻ കഴിയുന്നത്..

Monday, 5 August 2019

Life

നാളെ എനിക്ക് ഇന്ന ഇന്ന ആളാവണം എന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും. പക്ഷെ നാളെയുടെ അവസ്ഥ നമുക്ക് നിർവചിക്കാൻ കഴിയില്ലല്ലോ.
എന്നിരുന്നാലും ജീവിതത്തിനു മേലുള്ള തൃപ്തിയും ,നമുക്കും നമ്മളാൽ ചുറ്റപ്പെട്ടവർക്കും അവർ കാംക്ഷിക്കുന്ന സമാധാനം ഉണ്ടാകലും , അതിനുള്ള അന്തരീക്ഷവും സാഹചര്യം ഒരുക്കലും എല്ലാമാണ് എന്റെ സ്വപ്‌നങ്ങൾ.
ഞാൻ പ്രാർത്ഥിക്കുന്നതിലും കൂടുതൽ മറ്റാരൊക്കെയോ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്നെനിക്കുറപ്പുണ്ട്. കാരണം പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതെത്തന്നെ ഞാനൊരു ചുവട് വച്ചാൽ പോലും അവിടെ എനിക്ക് അത്ഭുതങ്ങളും കൗതുകങ്ങളും അനുഭവിക്കാൻ കഴിയാറുണ്ട്.
ഞാൻ മറ്റുള്ളവരോട് കാണിക്കുന്ന കരുണയിലും എത്രയോ ഇരട്ടിയാണ് മുകളിലുള്ളവൻ എനിക്ക് കനിഞ്ഞു നൽകിയിരിക്കുന്നത്.

Sunday, 4 August 2019

Irutt

ഇരുട്ടും വെളിച്ചവും
മാറി മാറി വരുമ്പോൾ
നിറയുന്ന നിറങ്ങളിലും
ഏറ്റക്കുറച്ചിലുണ്ടാകും.