Sunday, 11 March 2018

ധൈര്യം

എനിക്കിതെല്ലാം നന്നായി മനസിലാകുന്നുണ്ട്..എന്നിട്ടും അറിയാത്തത് പോലെ അഭിനയിക്കാ..
ചില കാര്യങ്ങളിൽ എനിക്ക് എന്നിലുള്ള ധൈര്യം ഉണ്ടാവാത്തത് കൊണ്ടും എന്നിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടും..നിങ്ങള്ക് കൊടുത്തും സുഹ്രക്ക് കൊണ്ടും നല്ല ശീലണ്ട് ല്ലോ..പറ്റുന്നത്ര ക്ഷമിച്ചോളാ..ആർക്കൊക്കെയോ വേണ്ടി..

Prayam

എന്റെ പ്രായത്തിനൊത്ത് എന്റെ മനസ്സ് ഞാനിത്ര വലുതായെന്നു അംഗീകരിക്കുന്നില്ല..പിന്നെ എങ്ങിനെയാണ് ചിലയിടത്ത് ചിലരെ എനിക്ക് ചെറുതായി തോന്നുന്നത്...

Thursday, 8 March 2018

Aysha

കുറച്ചു ദിവസം മുൻപ് എനിക്കൊരു മെസ്സേജ് വന്നു,
അതിങ്ങനെ ആയിരുന്നു.
ഹായ് സുഹറ, ഞാൻ കാലിക്കറ്റ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ physiotherappyഇന്റേൺ ആണ്..കുറച്ചു കാലങ്ങളായി നിങ്ങളുടെ എഴുത്തുകളും ഫോട്ടോകളും പെയിന്റിംഗ്സുകളും കൗതുകത്തോടെ കാണാറുള്ള ഒരുപാട് പേരിൽ ഒരാളാണ് ഞാൻ.. കുറെ ദിവസമായി വിചാരിക്കുന്നു എങ്ങനെ ഒരു മെസ്സേജ് അയക്കണമെന്ന്. ഖൽബിൽ മൊഞ്ചുള്ളോർക്കേ നമുക്ക് ചുറ്റും കാണുന്നതിലെ സൗന്ദര്യം തിരിച്ചറിയാൻ ആവു... അതിനെ അക്ഷരങ്ങളിലൂടെയും  ചിത്രങ്ങളിലൂടെയും പങ്കു വെയ്ക്കാനാവൂ.. മനസ്സിൽ ഒത്തിരി നന്മയുള്ള കൂട്ടുകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ....

ഈ സന്ദേശത്തിൽ എന്തോ ഒരു നന്മ കാണാനായി,തുടർന്നുള്ള  മെസ്സേജും ഞാൻ വായിച്ചു..
അതിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു..

സാമൂഹിക സേവന രംഗത്തു പ്രവർത്തിക്കാൻ ഒരുപാട് നാളായി ആഗ്രഹമുണ്ടെന്നും ,ഫിസിയോതെറാപ്പി സേവനം വേണ്ട കാലിക്കറ്റ് ഭാഗത്തുള്ള ഏതെങ്കിലും യൂണിറ്റിനെയോ മറ്റോ പരിചയപ്പെടുത്തി തരുമോ, എനിക്ക് ലീവ് ഉള്ള ദിവസങ്ങളിൽ എന്നെ കൊണ്ട് ആവും വിധം അവരെ ഹെല്പ് ചെയ്യണം എന്നൊക്കെ..

ഒരുപാട് സന്തോഷം തോന്നി ഇത് വായിച്ചപ്പോൾ..പക്ഷെ പാലക്കാട് ഉള്ള ഞാൻ എങ്ങനെ ഈ കൂട്ടുകാരിക്ക് കാലിക്കറ്റ് ഉള്ള യൂണിറ്റ് കളെ പരിചയപ്പെടുത്തും എന്ന ആശങ്കയിലായി.അപ്പോഴാണ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന വീൽ ചെയറിലായ 10 സംരംഭകരെ വനിതാ ദിനത്തോടനുബന്ധിച്ചു ആദരിക്കുന്ന ചടങ്ങിനെ (അർഹിത) കുറിച്ച് ഓര്മ വന്നത്..ഉടനെ തന്നെ അവളെ നൂർജുത്തയെയും മറ്റും കണക്ട് ചെയ്തു.

ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പരിപാടിയുടെ ലൈവ് ഒക്കെ കണ്ട് സങ്കടപ്പെട്ടു ഇരിക്കുമ്പോഴാണ് വൈകുന്നേരം വീണ്ടും ആയിഷയുടെ മെസ്സേജ് കാണുന്നത്...

അതിപ്രകാരം ആയിരുന്നു
ഞാൻ പ്രോഗ്രാമിന് പോയിരുന്നു.
താങ്ക്സ് പറഞ്ഞാൽ വല്ലാണ്ട് formal ആകും.ഒരുപാട് ഇഷ്ടം ഇങ്ങനെ ഒരു പ്രോഗ്രാമിന് കുറിച്ച് പറഞ്ഞു തന്നതിന്. ഇനി ഉണ്ടാവുമ്പോ അറിയിക്കൂ. എവിടെ ആണെങ്കിലും ഞാൻ എങ്ങനെ എങ്കിലും പോവും.അവരെയൊക്കെ വച്ച് നോക്കുമ്പോൾ നമ്മളൊക്കെയാ ദുർബലർ..

എന്നിട്ടും അവളുടെ സന്തോഷം അടങ്ങിയില്ലെന്നു തോന്നുന്നു..ഉടനെ തന്നെ എനിക്ക് വിളിച്ചു അന്ന് നടന്നതെല്ലാം വളരെ രസകരമായി എനിക്ക് പറഞ്ഞു തന്നു.
ആദ്യമായി റഈസ്‌കയെയും ബത്തൂലിനെയും ഒക്കെ കണ്ടതും, മാരിയതാത്തയുടെ പുഞ്ചിരിയെ കുറിച്ചും, ആ ഹാളിൽ ഒറ്റക്ക് ദൂരെ നിന്നും വന്ന അവൾക്കു കിട്ടിയ സുരക്ഷിതത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചും, അങ്ങനെ അങ്ങനെ..ഇവരെ കുറിച്ചൊക്കെ ഞാൻ ഇങ്ങനെ ഒന്നുമല്ല വിചാരിച്ചത്..എല്ലാവരും എന്നെ അത്ഭുതപ്പെടുത്തി..ഇനി എന്തായാലും ഞാനും ഉണ്ടാകും..അങ്ങനെ അങ്ങനെ....
ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവളുടെ ശബ്ദം കേട്ടിരിക്കാൻ വല്ലാത്ത ആനന്ദമായിരുന്നു..

ഇത് പോലെ ഒരുപാട് പേർ ഇതേ ആവശ്യവുമായി എന്നെ ബന്ധപ്പെട്ടിട്ടുണ്ട്..എന്നിട്ടും ഇവളെ കുറിച്ച് എഴുതാൻ ഒരൊറ്റ കാരണമേയുള്ളു..
സാധാരണ ഈ ആവശ്യവുമായി വരുന്നവരോട് ഒരു പ്രോഗ്രാമിനെ കുറിച്ച് അറിയിച്ചാൽ നീ ഉണ്ടാകുമോ, ഒറ്റക്ക് വരാൻ എനിക്ക് മടിയാണ്..നീയില്ലെങ്കിൽ ഞാനില്ല എന്നൊക്കെ ആയിരിക്കും ഇങ്ങനെ അപരിചിതമായ സന്ദേശം അയക്കുന്ന ആൺ പെൺ കൂട്ടുകാരുടെ മറുപടി, പക്ഷെ അയ്ഷ പറഞ്ഞത് ഞാൻ പൊയ്‌ക്കോളാം, എവിടെ വച്ചാ എന്നായിരുന്നു.
തീർച്ചയായും അത് അവളുടെ ലക്ഷ്യ ബോധം, അതിലുള്ള സത്യസന്ധതയും ആത്മാർത്ഥതയും  കൊണ്ട് മാത്രമാണ്..
ഒരുപാട് സന്തോഷം..എന്നും ഞങ്ങൾ കൂടെ ഉണ്ടാകും..ഒരുപാട് സേവനങ്ങൾ അർഹിതരിൽ എത്തിക്കാൻ നമുക്ക് ദൈവം അവസരവും ആരോഗ്യവും ആയുസ്സും തരട്ടെ എന്ന് ഹൃദയത്തിൽ തട്ടി റബ്ബിനോട് പ്രാർത്ഥിക്കുന്നു..☺️

എല്ലാം കഴിഞ്ഞു കിടക്കാൻ നേരത്തു അവളുടെ ഒരു status ഉം കണ്ടു,

ഒരു ദിവസത്തേക്ക് മാത്രമായി ഒതുങ്ങി പോകുന്ന സ്റ്റാറ്റസുകളിൽ നിന്നും പോസ്റ്റുകളിൽ നിന്നും 'വെറും' വാക്കുകൾ മാത്രമായി ഒതുങ്ങുന്ന പരിപാടികളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്ന് "അർഹിത"

Friday, 2 March 2018

ദേഷ്യം

ആധിയിൽ നിന്നാണത്രെ പലപ്പോഴും ദേഷ്യം പുറപ്പെടാറുള്ളത്...